AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Anjali Nair: വോട്ടിംഗ് മെഷീനിൽ പേര് മാറ്റണം; NDA സ്ഥാനാർത്ഥി അഞ്ജലി നായർ ഇന്ന് വീണ്ടും ഹൈക്കോടതിയിലേക്ക്

Anjali Nair Name Change Controversy:അഞ്ജലി പി വി എന്ന ഔദ്യോഗികമായ നാമത്തിന് പകരം അഞ്ജലി നായർ എന്നാക്കണം എന്നാണ് സ്ഥാനാർത്ഥിയുടെ ആവശ്യം.നേരത്തെ ഹൈക്കോടതി ഇക്കാര്യം പരിഗണിക്കണമെന്ന് വാരണാധികാരിയോട് നിർദ്ദേശം നൽകിയിരുന്നെങ്കിലും അനുകൂലമായ നിലപാട് ഉണ്ടാവാത്ത സാഹചര്യത്തിലാണ് വീണ്ടും ഹൈക്കോടതിയിൽ എത്തുന്നത്....

Anjali Nair: വോട്ടിംഗ് മെഷീനിൽ പേര് മാറ്റണം; NDA സ്ഥാനാർത്ഥി അഞ്ജലി നായർ ഇന്ന് വീണ്ടും ഹൈക്കോടതിയിലേക്ക്
Anjali NairImage Credit source: Facebook
Ashli C
Ashli C | Edited By: Arun Nair | Updated On: 23 Apr 2026 | 05:00 PM

വോട്ടിംഗ് മെഷീനിൽ നിന്നും പേരു മാറ്റണമെന്ന ആവശ്യവുമായി തൃപ്പൂണിത്തറയിലെ എൻഡിഎ സ്ഥാനാർത്ഥിയും നടിയുമായ അഞ്ജലി നായർ ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും. അഞ്ജലി പി വി എന്ന ഔദ്യോഗികമായ നാമത്തിന് പകരം അഞ്ജലി നായർ എന്നാക്കണം എന്നാണ് സ്ഥാനാർത്ഥിയുടെ ആവശ്യം.

നേരത്തെ ഹൈക്കോടതി ഇക്കാര്യം പരിഗണിക്കണമെന്ന് വാരണാധികാരിയോട് നിർദ്ദേശം നൽകിയിരുന്നെങ്കിലും അനുകൂലമായ നിലപാട് ഉണ്ടാവാത്ത സാഹചര്യത്തിലാണ് വീണ്ടും ഹൈക്കോടതിയിൽ എത്തുന്നത്.

ALSO READ:ക്രിസ്തുവിൻ്റെ അനുയായികൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം, ഭരണത്തിലെത്തിയാൽ 2 വർഷത്തിനുള്ളിൽ എയിംസ്; അമിത് ഷാ

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങൾക്ക് അവസാനം കുറിക്കുന്ന കലാശക്കൊട്ട് നാളെയാണ്. എട്ടാം തീയതിയാണ് നിശബ്ദ പ്രചാരണം. പ്രചാരണങ്ങളുടെ ഭാ​ഗമായി കേരളത്തിൽ എത്തിയ അമിത് ഷാ ക്രിസ്തുവിന്റെ അനുയായികൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം എന്ന് ആഹ്വാനം ചെയ്തു.

ട്വീറ്റ് വായിക്കാം

കേരളത്തിൽ എൻഡിഎ ഭരണത്തിൽ എത്തുകയാണെങ്കിൽ രണ്ടു വർഷത്തിനുള്ളിൽ എയിംസിന്റെ പണി തുടങ്ങുമെന്ന് അമിത് ഷാ അറിയിച്ചു. അമിത് ഷായുടെ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടിയിൽ എറണാകുളം ജില്ലയിലെ ട്വന്റി20 സ്ഥാനാർത്ഥികൾ എല്ലാവരും പങ്കെടുത്തിരുന്നു.

ദൃശ്യത്തിൽ നിന്നും

മോഹൻലാൽ നായകനായെത്തിയ ദൃശ്യം-2 ഭാഗത്തിലെ അഭിനയമാണ് അഞ്ജലിയെ കൂടുതൽ ശ്രദ്ധിച്ച വേഷങ്ങളിലൊന്ന്. അഞ്ജലിയുടെ സ്ഥാനാർത്ഥിത്വവും വളരെ അധികം ചർച്ചയായിരുന്നു.

Follow Us