AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Middle East Conflict: ട്രംപിന്‌ അടിപതറി തുടങ്ങി? യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാന്‍

US F-15E Fighter Jet Shot Down by Iran: 15,500 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ച് കിടക്കുന്ന ഗ്രാമീണ-പര്‍വത മേഖലയാണ് കൊഹ്ഗിലു, ബോയര്‍ അഹ്‌മദ് എന്നിവ. ഇവിടെ നിന്നും ആളുകളെ തിരഞ്ഞ് കണ്ടുപിടിക്കാനും അല്‍പം ബുദ്ധിമുട്ടായിരിക്കും. പൈലറ്റിനെ കണ്ടെത്തിയാല്‍ ഉടന്‍ വെടിവെക്കാനും ജനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്.

Middle East Conflict: ട്രംപിന്‌ അടിപതറി തുടങ്ങി? യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാന്‍
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 04 Apr 2026 | 06:54 AM

ടെഹ്‌റാന്‍: യുഎസ് യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു. തെക്കുപടിഞ്ഞാറന്‍ ഇറാനിലേക്ക് പ്രവേശിച്ച യുദ്ധവിമാനമാണ് ടെഹ്‌റാന്റെ സൈന്യം വെടിവെച്ചിട്ടത്. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിന് ശേഷം ഇറാനില്‍ ഒരു യുഎസ് വിമാനം ആക്രമണം നേരിടുന്നത് ഇതാദ്യമായാണ്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരില്‍ ഒരാളെ യുഎസ് പ്രത്യേക സേന രക്ഷപ്പെടുത്തി. രണ്ടാമനായുള്ള തിരച്ചില്‍ ആരംഭിച്ചു.

എഫ്-15ഇ യുദ്ധവിമാനമാണ് ആക്രമണത്തിനിരയായതെന്നാണ് ന്യൂയോര്‍ക്ക് ടൈംസും വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ടാമത്തേയാള്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊഹ്ഗിലുയിലെയും ബോയര്‍ അഹ്‌മദ് പ്രവിശ്യയിലെയും ജനങ്ങള്‍ക്ക് ഇയാളെ ജീവനോടെ കണ്ടുപിടിച്ച് പോലീസിന് കൈമാറാന്‍ സാധിക്കുകയാണെങ്കില്‍ പാരിതോഷികം നല്‍കുമെന്ന വാഗ്ദാനവുമുണ്ട്.

ചഹാര്‍മഹല്‍, ബക്തിയാരി എന്നീ പ്രവിശ്യകളിലും തിരച്ചില്‍ നടത്താന്‍ ഇറാനിയന്‍ അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. 15,500 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ച് കിടക്കുന്ന ഗ്രാമീണ-പര്‍വത മേഖലയാണ് കൊഹ്ഗിലു, ബോയര്‍ അഹ്‌മദ് എന്നിവ. ഇവിടെ നിന്നും ആളുകളെ തിരഞ്ഞ് കണ്ടുപിടിക്കാനും അല്‍പം ബുദ്ധിമുട്ടായിരിക്കും. പൈലറ്റിനെ കണ്ടെത്തിയാല്‍ ഉടന്‍ വെടിവെക്കാനും ജനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്.

അതേസമയം, മധ്യ ഇറാന് മുകളിലൂടെ പറന്ന എഫ്-35 സ്റ്റെല്‍ത്ത് ഫൈറ്റര്‍ വിമാനവും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വെടിവെച്ചിട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഫൈറ്റര്‍ ജെറ്റിന്റെ അവശിഷ്ടങ്ങള്‍ എന്ന് പറഞ്ഞ് ദൃശ്യങ്ങളും മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു.

Also Read: India Crude Oil Import: അമേരിക്കൻ ഉപരോധം, ഇറാനിൽ നിന്നുള്ള എണ്ണക്കപ്പൽ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ ചൈനയിലേക്ക് തിരിച്ചുവിട്ടു

ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം അവസാനമില്ലാതെ തുടരുകയാണ്. വിവിധ ആക്രമണങ്ങളില്‍ പശ്ചിമേഷ്യയില്‍ മരിച്ചവരുടെ എണ്ണം 5,000 കടന്നു. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരായ പ്രതികാര നടപടികള്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് കേന്ദ്രീകരിച്ച് നടത്തുന്നത് മറ്റ് രാജ്യങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. അസംസ്‌കൃത എണ്ണ, വളം, മറ്റ് പ്രധാന ചരക്കുകള്‍ എന്നിവയുടെ വിതരണം അവതാളത്തിലായി.

 

Follow Us