AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഗർഭിണിയായ യുവതിയും മക്കളും കുളത്തിൽ മരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ

തുടർന്നുള്ള അന്വേഷണത്തിനൊടുവിൽ ആണ് ഭർത്താവായ മുഹമ്മദ് അസറുദ്ദീനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ് എന്നാണ് റിപ്പോർട്ട്. രണ്ടുദിവസം മുമ്പ് ആണ് ഫലഹത്തിനെയും രണ്ടു മക്കളെയും നീന്തൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അസറുദ്ദീന്റെയും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വാറങ്കൽ-ഖമ്മം ദേശീയപാതയ്ക്കരികിലെ സ്വകാര്യ നീന്തൽക്കുളത്തിലായിരുന്നു

ഗർഭിണിയായ യുവതിയും മക്കളും കുളത്തിൽ മരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ
ArrestImage Credit source: Getty Images
Ashli C
Ashli C | Updated On: 04 Apr 2026 | 07:10 AM

ഹൈദരാബാദ്: ഗർഭിണിയായ ഭാര്യയും രണ്ടു മക്കളും നീന്തൽ കുളത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. സംഭവം കൊലപാതകം ആണെന്ന് കണ്ടെത്തൽ.തെലങ്കാന ഹനുമാകോണ്ട സ്വദേശിനിയായ ഫർഹത്ത്(26), മക്കളായ ഹുമേറ(8), ആയിശ(6) എന്നിവരെയാണ് സംശയാസ്പദമായി കുളത്തിൽ മരിച്ച നിലയിൽ കാണുന്നത്. തുടർന്നുള്ള അന്വേഷണത്തിനൊടുവിൽ ആണ് ഭർത്താവായ മുഹമ്മദ് അസറുദ്ദീനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.

ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ് എന്നാണ് റിപ്പോർട്ട്. രണ്ടുദിവസം മുമ്പ് ആണ് ഫലഹത്തിനെയും രണ്ടു മക്കളെയും നീന്തൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അസറുദ്ദീന്റെയും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വാറങ്കൽ-ഖമ്മം ദേശീയപാതയ്ക്കരികിലെ സ്വകാര്യ നീന്തൽക്കുളത്തിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.

ALSO READ:മുംബൈയില്‍ യുവതിയെ ആക്രമിച്ചവരെ മലയാളി വെടിവെച്ചുകൊന്നു; രണ്ടുപേര്‍ക്ക് പരിക്ക്

ബുധനാഴ്ച വൈകിട്ടോടെയാണ് അസറുദ്ദീനും കുടുംബവും ഇവിടെ എത്തിയത്. ഒഴിവുസമയം ചെലവഴിക്കുന്നതിനായി ഇവിടെ എത്തിയതായിരുന്നു എന്നും കളിക്കുന്നതിനിടയിൽ ഭാര്യയും മക്കളും നീന്തൽ കുളത്തിൽ വീണു എന്നുമായിരുന്നു ഭർത്താവ് നൽകിയ മൊഴി. നാട്ടുകാരും സമീപവാസികളും ചേർന്നാണ് യുവതിയുടേയും കുട്ടികളുടേയും മൃതദേഹം നീന്തൽ കുളത്തിൽ നിന്നും പുറത്തെടുത്തത്. എന്നാൽ അപ്പോഴേക്കും മൂവരും മരണപ്പെട്ടിരുന്നു. എന്നാൽ യുവതിയുടെ മരണം സ്വാഭാവികം അല്ലെന്നും അസറുദ്ദീൻ കൊലപ്പെടുത്തിയതാകാമെന്നും ആദ്യം സംശയം ഉയർത്തിയത് യുവതിയുടെ കുടുംബമാണ്.

മകളെയും കുട്ടികളെയും ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപണം ഉയർത്തി. ഫൽഹത്ത് ആൺകുഞ്ഞിനെ പ്രസവിക്കാത്തതാണ് അസറുദ്ദീന് ഭാര്യയോട് വെറുപ്പ് പ്രശ്നങ്ങളും ഉണ്ടാകാൻ കാരണമെന്നും കുടുംബം ആരോപിക്കുന്നു. ഫൽഹത്ത് മൂന്നാമതും ഗർഭിണിയായിരുന്നിട്ടും അതും പെൺകുട്ടിയാകാം എന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സൂചന. ഗർഭിണിയായിരുന്നപ്പോൾ അത് ഒഴിവാക്കുവാനായി അസറുദ്ദീൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഫൽഹത്ത് സമ്മതിക്കാത്തതിനെത്തുടർന്നാണ് കൊലപ്പെടുത്തിയതെന്നും ആരോപണം ഉയരുന്നുണ്ട്. എന്നിരുന്നാലും യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ അസറുവതീനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Follow Us