Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍

Director Sibi Malayil Remembers Mayuri: മയൂരിയുടെ വിയോഗം ഞങ്ങളെയെല്ലാം വളരെയധികം ഞെട്ടിച്ചതായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതം ആയിരുന്നുവെന്നും വളരെ സെെലന്റായ കുട്ടിയായിരുന്നെന്ന് സിബി മലയിൽ പറയുന്നു.

Sibi Malayil Remembers Mayuri:  പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു:  ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും; സിബി മലയില്‍

Mayuri Actress

Published: 

14 Dec 2025 | 04:43 PM

മലയാള സിനിമ പ്രേമികൾ ഇന്നും ഓർക്കുന്ന നടിയാണ് അന്തരിച്ച മയൂരി. നിരവധി സിനിമകളിൽ ചെറുതും വലുതുമായ ഒരുപിടി ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് പ്രേക്ഷക മനസ്സിൽ ഇടം നേടാൻ താരത്തിനു സാധിച്ചു. സമ്മർ ഇൻ ബത്ലഹേം, ആകാശ​ഗം​ഗ, അരയന്നങ്ങളുടെ വീട് തുടങ്ങിയ സിനിമകളിലൂടെ ഏറെ ജനപ്രീതി നേടി. എട്ടാം വയസ്സിൽ അഭിനയ ജീവിതം ആരംഭിച്ച നടി തന്റെ 22ാം വയസിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.

2005 ലായിരുന്നു മയൂരിയുടെ ആത്മഹത്യ. എന്നാൽ ആത്മഹത്യക്ക് കാരണം ഇന്നും വ്യക്തമല്ല.ഇപ്പോഴിതാ നടിയെക്കുറിച്ച് സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മയൂരിയുടെ വിയോഗം ഞങ്ങളെയെല്ലാം വളരെയധികം ഞെട്ടിച്ചതായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതം ആയിരുന്നുവെന്നും സിബി മലയിൽ പറയുന്നു. മയൂരി വളരെ പാവം കുട്ടിയായിരുന്നു, ഒരു പ്രശ്നങ്ങൾക്കുമില്ല. വളരെ സെെലന്റായ കുട്ടിയായിരുന്നെന്ന് സിബി മലയിൽ പറയുന്നു.

Also Read:‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’

മൂവി വേൾഡ് ഒറിജിനൽസിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ റീറിലീസ് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മയൂരിയെക്കുറിച്ച് സംസാരിച്ചത്. സമ്മർ ഇൻ ബത്ലഹേമിന്റെ പോസ്റ്റ് ഇടുമ്പോൾ പലരും എന്ത് പറ്റി ആ കുട്ടിക്ക് എന്ന് ഇപ്പോഴും ചോദിക്കുമെന്ന് നടി ശ്രീജയ നായർ പറഞ്ഞു.

സമ്മര്‍ ഇന്‍ ബത്‌ലഹേം ചിത്രം റീ റിലീസിനൊരുങ്ങുമ്പോഴും രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനത്തിലൂടെയും വാര്‍ത്തകളില്‍ ഇടം നേടുമ്പോൾ മയൂരിയേയും ഓര്‍ക്കുകയാണ് ആരാധകര്‍. ‌അതേസമയം നടി വിഷാദ രോ​ഗത്തിന് അടിമപ്പെട്ടിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് പിന്നിലെ കാരണമെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. മരിക്കുന്നതിനു മുൻപ് നടി സഹോദരന് അയച്ച കത്തും ഏറെ ചർച്ചയായിരുന്നു. തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്നും ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് താൻ പോകുന്നതെന്നും നടി കത്തിൽ പറയുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Kakkanad Movie Theatre : തിയേറ്റർ ഇല്ലാത്ത ന​ഗരം എന്ന ചീത്തപ്പേര് മാറി, കാക്കനാട് മാജിക് ഫ്രെയിംസിന്റെ മൾട്ടിപ്ലക്സ് തുറന്നു, ഇനി പടം കാണാൻ ഓടേണ്ട!
Vk Sreeraman- Pulikkali: കണ്ടാൽ ഓക്കാനം വരും, പുരുഷന്മാർക്ക് മാറും വയറും വരുന്നത് വൈകൃതം! പുലിക്കളിയെ വിമർശിച്ച് നടൻ വി കെ ശ്രീരാമൻ
Actor Yash Malaviya: അച്ഛനെയും അമ്മയെയും പൂട്ടിയിട്ടു, ഇനി വരില്ലെന്നും പറഞ്ഞു! കൊച്ചുണ്ടാപ്രിയുടെ ഓർമ്മകളിൽ യഷ്
Akhil Marar : വിവാദങ്ങൾക്കിടെ അഖിൽ മാരാരുടെ മാസ് ! കോടികൾ വിലവരുന്ന പുതിയ റേഞ്ച് റോവർ സ്വന്തമാക്കി താരം
“ഒന്ന് തൊട്ടേനെ….”; ലാലേട്ടനൊപ്പമുള്ള ഗാനരംഗം ഓർത്തെടുത്ത് അഭിരാമി
“മായ ചേച്ചി ഉള്ളതുകൊണ്ട് മാത്രമാണ് ‘തുടക്കം’ സിനിമ ചെയ്യാൻ സമ്മതിച്ചത്”; വെളിപ്പെടുത്തി ആശിഷ് ആൻ്റണി
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
തമിഴ്‌നാട്ടിലെ എല്ലാ എം.എൽ.എമാർക്കും ഇനിമുതൽ സർക്കാർ വക കാറും അലവൻസും
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്