AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dileep And Kunchacko Boban: ആ കാരണത്താൽ ദിലീപിനൊപ്പം അഭിനയിക്കുന്നത് കുഞ്ചാക്കോ ബോബന്റെ അച്ഛന് ഇഷ്ടമായിരുന്നില്ല; തുളസി ദാസ്

Dileep kunchacko boban Dosth Movie:ദോസ്ത് എന്ന സിനിമയുടെ കാസ്റ്റിംഗിനെ കുറിച്ച് സംസാരിക്കുമ്പോൾ ആണ് സംവിധായകൻ ഇതേക്കുറിച്ച് സംസാരിച്ചത്. കുഞ്ചാക്കോ ബോബൻ -ദിലീപ് കൂട്ടുകെട്ടിൽ സ്ക്രീനിൽ മികച്ച ഒരു കെമിസ്ട്രി കാഴ്ച വച്ച സിനിമയായിരുന്നു ദോസ്ത്. 2004ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് തുളസീദാസ് ആയിരുന്നു. പ്രണയത്തിനും സൗഹൃദത്തിനും പ്രാധാന്യം നൽകിക്കൊണ്ട് ഒരുങ്ങിയ ചിത്രത്തിൽ കാവ്യാമാധവൻ ആയിരുന്നു നായികയായി എത്തിയത്........

Dileep And Kunchacko Boban: ആ കാരണത്താൽ ദിലീപിനൊപ്പം അഭിനയിക്കുന്നത് കുഞ്ചാക്കോ ബോബന്റെ അച്ഛന് ഇഷ്ടമായിരുന്നില്ല; തുളസി ദാസ്
Dileep, Kunchacko BobanImage Credit source: Social Media
Ashli C
Ashli C | Updated On: 29 Apr 2026 | 06:09 AM

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടന്മാരാണ് ദിലീപും കുഞ്ചാക്കോ ബോബനും. ഇരുവർക്കും വ്യത്യസ്ഥമായ അഭിനയ ശൈലിയും താരമൂല്യവും ആണ് മലയാള സിനിമയിൽ ഉള്ളത്. ഇന്നും മലയാള സിനിമയിലെ മുൻനിര നായകന്മാർ. ഇപ്പോഴിതാ ഇരുവരും തമ്മിൽ ഒരു ചെറിയ മത്സരം ഉടലെടുത്തിരുന്നു എന്നാണ് സംവിധായകൻ തുളസിദാസ് പറയുന്നത്. ഇരുവരും തമ്മിൽ അല്ല യഥാർത്ഥത്തിൽ കുഞ്ചാക്കോ ബോബന്റെ അച്ഛനായിരുന്നു ദിലീപിനൊപ്പം ചാക്കോച്ചൻ അഭിനയിക്കുന്നതിൽ എതിർപ്പ് ഉണ്ടായിരുന്നത്.

അതിലൂടെ നഷ്ടപ്പെട്ടത് ഒരുപാട് ഹിറ്റ് കോമ്പുകളും ആയിരുന്നു. ദോസ്ത് എന്ന സിനിമയുടെ കാസ്റ്റിംഗിനെ കുറിച്ച് സംസാരിക്കുമ്പോൾ ആണ് സംവിധായകൻ ഇതേക്കുറിച്ച് സംസാരിച്ചത്. കുഞ്ചാക്കോ ബോബൻ -ദിലീപ് കൂട്ടുകെട്ടിൽ സ്ക്രീനിൽ മികച്ച ഒരു കെമിസ്ട്രി കാഴ്ചവെച്ച സിനിമയായിരുന്നു ദോസ്ത്. 2004ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് തുളസീദാസ് ആയിരുന്നു. പ്രണയത്തിനും സൗഹൃദത്തിനും പ്രാധാന്യം നൽകിക്കൊണ്ട് ഒരുങ്ങിയ ചിത്രത്തിൽ കാവ്യാമാധവൻ ആയിരുന്നു നായികയായി എത്തിയത്.

വിജയ്, അജിത്ത് എന്നീ രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന സിനിമയിൽ അജിത്ത് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. വിജയിയായി എത്തിയത് കുഞ്ചാക്കോ ബോബനും. എന്നാൽ നടന്മാരായി ഇവരെ തീരുമാനിച്ചപ്പോൾ കുഞ്ചാക്കോ ബോബന്റെ അച്ഛന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല എന്നാണ് തുളസിദാസ് പറയുന്നത്. സിനിമയെ കുറിച്ച് സംസാരിക്കാനായി കുഞ്ചാക്കോ ബോബന്റെ വീട്ടിലെത്തിയപ്പോൾ കുടുംബം ഒന്നിച്ച് ആയിരുന്നു ഇരുന്നത്.

ALSO READ:മാമുക്കോയയെ സിനിമാ ഭാഗ്യം തേടി വന്നത് ആ തർക്കം! ലൊക്കേഷൻ കാണിക്കാനെത്തിയ ആൾ കഥാപാത്രമായി; സിബി മലയിൽ

അത് ശരിയാവില്ല….

ഒപ്പമുള്ള നടൻ ദിലീപ് ആണ് എന്ന് പറഞ്ഞപ്പോൾ കുഞ്ചാക്കോ ബോബന്റെ അച്ഛൻ പെട്ടെന്ന് തന്നെ അത് ശരിയാവില്ല എന്നായിരുന്നു പറഞ്ഞത്. എന്നാൽ അതിന്റെ കാരണം ചോദിച്ചപ്പോൾ സീനിൽ ഇവർ രണ്ടുപേരും ഒന്നിച്ചെത്തുമ്പോൾ ആർക്കാണ് പ്രാധാന്യം എന്ന ഒരു കാര്യത്തിൽ പ്രേക്ഷകർക്കും സംശയം ഉണ്ടാകും. താരമൂല്യം സംബന്ധിച്ച് ആളുകളിൽ കൺഫ്യൂഷൻ ഉണ്ടാകും അത് ഒഴിവാക്കാനാണ് എന്ന തരത്തിൽ ആയിരുന്നു കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പ്രതികരണം.

ഈ ചിത്രത്തിന് മുൻപ് ഡാർലിംഗ് ഡാർലിംഗ് എന്ന രാജ്സേനൻ ചിത്രത്തിലും ദിലീപിനൊപ്പം കുഞ്ചാക്കോ ബോബനെ കാസ്റ്റ് ചെയ്തെങ്കിലും അദ്ദേഹം വന്നിരുന്നില്ല. കൂടാതെ ലോഹിതദാസിന്റെ ജോക്കർ ചിത്രത്തിലും ദിലീപിനൊപ്പം കുഞ്ചാക്കോ ബോബനെ കാസ്റ്റ് ചെയ്തെങ്കിലും അദ്ദേഹം അഭിനയിച്ചിരുന്നില്ല എന്നാണ് തുളസിദാസ് പറയുന്നത്. അത്തരത്തിൽ തന്നെ ദോസ്ത് എന്ന സിനിമയുടെ കാര്യം പറഞ്ഞതിനുശേഷം ഒപ്പം ദിലീപ് ആണ് എന്ന് പറഞ്ഞപ്പോൾ വീട്ടുകാർക്ക് താല്പര്യമുണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.

പിന്നീട് മോഹൻലാൽ- മമ്മൂട്ടി, ശ്രീനിവാസൻ -മോഹൻലാൽ ഇവരൊക്കെ ഒന്നിച്ച് അഭിനയിക്കുന്നുണ്ട് എന്നും അത്തരത്തിൽ ഒരു കൺഫ്യൂഷന്റെയും ആവശ്യമില്ല ഇതെല്ലാം സിനിമയിൽ സ്വാഭാവികമാണെന്നെല്ലാം അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കിയതിനു ശേഷമാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കാനായി എത്തിയത് എന്നാണ് തുളസീദാസ് പറയുന്നത്.

ദിലീപ്- കുഞ്ചാക്കോ ബോബൻ കെമിസ്ട്രി

ചിത്രം റിലീസ് ചെയ്തപ്പോൾ ദിലീപ് കുഞ്ചാക്കോ ബോബൻ കെമിസ്ട്രി പ്രേക്ഷകർക്ക് നന്നായി ഇഷ്ടപ്പെട്ടു. ഇന്നും എല്ലാവരും കാണാൻ ഇഷ്ടപ്പെടുന്ന ചുരുക്കം മലയാള സിനിമകളിൽ ഒന്നാണ് ദോസ്ത്. സിനിമയിലെ ഗാനങ്ങൾ എല്ലാം തന്നെ ഇന്നും ഹിറ്റാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചത് വിദ്യാസാഗർ ആയിരുന്നു. മലയാളികളുടെ ഹിറ്റ് ലിസ്റ്റിൽ മുൻനിരയിലാണ് ഇന്നും ഈ ​ഗാനങ്ങൾ.

English Summary

Director Thulasidas says that Kunchacko Boban’s father did not like him acting with actor Dileep. He mentioned this while talking about the casting of the Malayalam film Dost malayalam movie.

Follow Us