Diya Krishna: ദിയ ചതിക്കപ്പെട്ടത് ഇത് ആദ്യമായല്ല; ചര്‍ച്ചയായി മുൻ പ്രണയബന്ധങ്ങൾ
Diya Krishna Previous Love Affairs: ബിസിനസിൽ മാത്രമല്ല സ്വകാര്യ ജീവിതത്തിലും ചതി നേരിട്ടയാളാണ് ദിയ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചർച്ച. മുൻ പ്രണയമാണ് ഉദാഹരണമായി എല്ലാവരും ചൂണ്ടിക്കാട്ടുന്നത്. പ്രണയത്തിൽ വഞ്ചിക്കപ്പെട്ട ദിയ ഏറെ വിഷമിച്ചിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയുമായി ബന്ധപ്പെട്ടുള്ള വാർത്തകളാണ് ചർച്ചയാകുന്നത്. ദിയയുടെ ബിസിനസിൽ നിന്ന് മൂന്ന് ജീവനക്കാരികൾ ചേർന്ന് ക്യുആർ കോഡിൽ തിരിമറി നടത്തി കടയിൽ നിന്നും 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ദിയ ആരോപിക്കുന്നു. എന്നാൽ ഇതിനു പിന്നാലെ ഇവർക്കെതിരെ പരാതിയുമായി ജീവനക്കാരും രംഗത്ത് എത്തിയിരുന്നു. തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നായിരുന്നു ജീവനക്കാരുടെ പരാതി.
ഇരുവരുടെയും പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ ഇതിനിടയിൽ ദിയയുടെ വ്യക്തി ജീവിതമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബിസിനസിൽ മാത്രമല്ല സ്വകാര്യ ജീവിതത്തിലും ചതി നേരിട്ടയാളാണ് ദിയ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചർച്ച. മുൻ പ്രണയമാണ് ഉദാഹരണമായി എല്ലാവരും ചൂണ്ടിക്കാട്ടുന്നത്. പ്രണയത്തിൽ വഞ്ചിക്കപ്പെട്ട ദിയ ഏറെ വിഷമിച്ചിരുന്നു. ഇതേക്കുറിച്ച് ദിയ തന്നെ ഒരിക്കൽ തുറന്നുപറഞ്ഞിട്ടുമുണ്ട്.
Also Read:ദിയ കൃഷ്ണക്ക് യുട്യൂബിൽ നിന്ന് മാത്രം മാസം ലഭിക്കുന്നത് ലക്ഷങ്ങൾ? പ്രമോഷനും ബിസിനസും വേറെ
തനിക്ക് മൂന്നോ നാലോ റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അവർക്കെല്ലാം വേറൊരു പെണ്ണുമായി അടുപ്പം ഉണ്ടായിരുന്നുവെന്നുമാണ് ദിയ പറഞ്ഞത്. എല്ലാവർക്കും രഹസ്യ ബന്ധങ്ങളുണ്ടായിരുന്നുവെന്നും അത് താൻ പിടിച്ചിട്ടുണ്ട് എന്നുമാണ് ദിയ അന്ന് പറഞ്ഞത്. താൻ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുമായിരുന്നുവെന്നും സ്നേഹിക്കുന്ന ആളെ മാത്രമല്ല അവരുടെ കൂടെ നിൽക്കുന്നവരെയും വിശ്വാസിക്കുമെന്നും ദിയ പറഞ്ഞിരുന്നു. ഇത്തിരി സ്നേഹത്തോടെ ഒരാൾ സംസാരിച്ചാൽ താനങ്ങ് വിശ്വസിക്കുമെന്നാണ് ദിയ പറഞ്ഞത്. കൂടെ നിൽക്കുന്നവരായിരുന്നു തനിക്കിട്ട് പണി തന്നതെന്നാണ് ദിയ മുൻപ് പറഞ്ഞത്. തന്നെ വല്ലാണ്ട് ഉപയോഗിക്കുന്നുണ്ടല്ലോ എന്ന് പിന്നീടാണ് തനിക്ക് മനസിലായതെന്നും ദിയ പറഞ്ഞിരുന്നു.