Diya Krishna: ദിയ കൃഷ്ണക്ക് യുട്യൂബിൽ നിന്ന് മാത്രം മാസം ലഭിക്കുന്നത് ലക്ഷങ്ങൾ? പ്രമോഷനും ബിസിനസും വേറെ
Diya Krishna Youtube Revenue: പരാതിയും കേസും ഒരു വഴിക്ക് നടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ദിയ കൃഷ്ണയുടെ വരുമാനത്തെ കുറിച്ചാണ്. യൂട്യൂബിൽ നിന്ന് മാത്രം മാസം ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. ഇതിനു പുറമെ പ്രമോഷനിൽ നിന്നും ബിസിനസിൽ നിന്നുമൊക്കെയായി ഉയർന്ന വരുമാനം തന്നെയാണ് ദിയക്ക് ലഭിക്കുന്നത്.

മലയാളികൾക്ക് ഏറെ സുപരിചിതരാണ് നടൻ കൃഷ്ണകുമാറും കുടുംബവും. നാല് പെൺമക്കളെയും ഭാര്യയെയും കുറിച്ചും മലയാളികൾക്ക് പ്രത്യേക ആമുഖമൊന്നും നൽകേണ്ട കാര്യമില്ല. മൂത്ത മകൾ അഹാന സിനിമയിൽ തിളങ്ങുമ്പോൾ മറ്റ് മൂന്ന് മക്കളും സോഷ്യൽ മീഡിയയിലൂടെയാണ് മലയാളികൾക്ക് പ്രിയങ്കരിയായത്. ഇവർക്ക് എല്ലാം സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.
കോവിഡ് കാലത്തായിരുന്നു ഇവർ യൂട്യൂബ് ചാനൽ ആരംഭിച്ചത്. അഹാനയായിരുന്നു ആദ്യം ചാനൽ ആരംഭിച്ചത്. പിന്നീട് മറ്റ് മൂന്ന് പേരും ചാനൽ തുടങ്ങുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് വളരെ പെട്ടെന്നാണ് ചാനലുകൾ വളർന്നത്. ഇതിൽ അഹാന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉള്ളത് ദിയ കൃഷ്ണക്കാണ്.
എന്നാൽ പലപ്പോഴും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ദിയക്ക് എതിരെ
വന്നിട്ടുള്ളത്. ഇപ്പോഴിതാ ദിയയുടെ കടയുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് ഉയർന്നിരിക്കുന്നത്. തന്റെ ആഭരണക്കടയിൽ നിന്നും ജീവനക്കാർ പണം തിരിമറി നടത്തിയെന്നാണ് ദിയയുടെ ആരോപണം. മൂന്ന് ജീവനക്കാരികൾ ക്യുആർ കോഡിൽ തിരിമറി നടത്തി തന്റെ കടയിൽ നിന്നും 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ദിയ ആരോപിച്ചത്. സംഭവത്തിൽ ദിയയും പിതാവ് കൃഷ്ണകുമാറും പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ ഇവർക്കെതിരെ പരാതിയുമായി ജീവനക്കാരും രംഗത്തെത്തുന്ന കാഴ്ചയാണ് കണ്ടത്. തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നാണ് ഇവരുടെ പരാതി. ഇരുവരുടേയും പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Also Read:എന്റെ അച്ഛന്‍ നായരും അമ്മ ഈഴവയുമാണ്, ഞാന്‍ ഏത് ജാതി എന്ന് പോലുമെനിക്കറിയില്ല: ദിയ കൃഷ്ണ
പരാതിയും കേസും ഒരു വഴിക്ക് നടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ദിയ കൃഷ്ണയുടെ വരുമാനത്തെ കുറിച്ചാണ്. യൂട്യൂബിൽ നിന്ന് മാത്രം മാസം ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. ഇതിനു പുറമെ പ്രമോഷനിൽ നിന്നും ബിസിനസിൽ നിന്നുമൊക്കെയായി ഉയർന്ന വരുമാനം തന്നെയാണ് ദിയക്ക് ലഭിക്കുന്നത്. 1.2 മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള യുട്യൂബ് ചാനലാണ് ദിയയുടേത്. ഗൂഗിളിൻ്റെ കണക്കുകൾ പ്രകാരം ഇത്രയും സബ്സ്ക്രൈബേഴ്സ് ഉണ്ടെങ്കിൽ മാസം കുറഞ്ഞത് 7.5 ലക്ഷം രൂപയെങ്കിലും വരുമാനമായി ലഭിക്കും. ഇതിനു പുറമെയാണ് പ്രമോഷൻ വീഡിയോകൾക്കും ബിസിനസിലൂടെയും ലഭിക്കുന്ന വരുമാനം.