AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Diya Krishna: ദിയ തൻവിക്കൊപ്പം? വെളിപ്പെടുത്തലുകളിൽ കഴമ്പുണ്ട്, പോസ്റ്റിന് ലൈക്ക്!

Diya Krishna Thanvi:അഹാന തന്നെ മോശമായ രീതിയിൽ സംസാരിച്ചു. അടിക്കാനായി വന്നു എന്നിങ്ങനെ പല ആരോപണങ്ങളും വസന്തയും സോഷ്യൽ മീഡിയയിൽ നിരത്തിയതോടെ വലിയ ഒരു ചർച്ചകൾക്കുള്ള വഴി തന്നെയാണ് ഇവ ഒരുക്കിയത്.ഇതിനിടയിൽ പലരും അഹാനയുടെ സ്വഭാവത്തിലുള്ള ചില പോരായ്മകൾ പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു. ഒരു സമയത്ത് ദിയാ കൃഷ്ണയുടെ മുൻ കാമുകന്റെ മുന്നിൽ മോശക്കാരിയാക്കുന്ന തരത്തിൽ അഹാന സംസാരിച്ചിരുന്നു എന്നായിരുന്നു ഒരുപറ്റം ആളുകൾ പറഞ്ഞത്.

Diya Krishna: ദിയ തൻവിക്കൊപ്പം? വെളിപ്പെടുത്തലുകളിൽ കഴമ്പുണ്ട്, പോസ്റ്റിന് ലൈക്ക്!
Thanvi, Diya KrishnaImage Credit source: Social Media
Ashli C
Ashli C | Updated On: 08 Jul 2026 | 12:41 PM

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ വീട്ടിലെ പ്രശ്നങ്ങൾ. നാലു മക്കളിൽ എപ്പോഴും കൃഷ്ണകുമാറും സിന്ദപ കൃഷ്ണയും അഭിമാനപൂർവ്വം പറയുന്ന മകളാണ് അമ്മു എന്ന അഹാന കൃഷ്ണയെ കുറിച്ച്. ഇപ്പോൾ ആ അഹാനയെ കുറിച്ച് തന്നെയാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോളുകൾ വിമർശനങ്ങളും ഉയർന്നുകൊണ്ടിരിക്കുന്നത്. അതിന്റെ പ്രധാന കാരണമായത് സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ തൻവി പങ്കുവെച്ച ഒരു വീഡിയോ ആണ്.

കാനഡയിൽ ഭർത്താവിനും മക്കളും ഒപ്പം താമസിച്ചുകൊണ്ടിരുന്ന തൻവവി കാനഡയിൽ നിന്നും തിരിച്ചു വരുന്നതിനിടെ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇതിനെല്ലാം കാരണമായത്. തങ്ങൾക്ക് കാനഡയിൽ നിന്നും നാട്ടിലേക്ക് വരികയാണ് അതിന് കാരണം അമ്മൂമ്മ അതായത് സിന്ധു കൃഷ്ണയുടെ അമ്മയെ നോക്കാൻ ആരുമില്ല അവർ അവിടെ തനിച്ചാണ് അവർക്ക് കൂട്ടാകാൻ വേണ്ടിയാണ് തങ്ങൾ നാട്ടിലേക്ക് വരുന്നത് എന്ന് തൻവി വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ സിന്ധു കൃഷ്ണയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നുവന്നത്. അമ്മയെ നോക്കാത്ത മകൾ എന്ന് സോഷ്യൽ മീഡിയയിൽ വിമർശന ഉയർന്നതോടെ ഇതിനെല്ലാം മറുപടിയുമായി അഹാനയുമെത്തി.

ALSO READ:പുറത്തുവന്നാൽ നീ പെടും! പോലീസ് തന്ന എല്ലാ വിവരവും എന്റെ പക്കൽ ഉണ്ട്, അഹങ്കരിക്കേണ്ട;കിച്ചു സുധിക്കെതിരെ ഫാദർ നോബിൾ

അഹാന പങ്കുവെച്ച വീഡിയോയിൽ മുത്തശ്ശിയായ വസന്തയെക്കുറിച്ച് വളരെ മോശമായ രീതിയിലായിരുന്നു അഭിപ്രായങ്ങൾ നടത്തിയത്. മുത്തശ്ശി തങ്ങളെ നോക്കിയിരുന്നില്ല സ്നേഹിച്ചിരുന്നില്ല തങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിരുന്നില്ല അമ്മയെ കൊച്ചിലെ നോക്കിയിരുന്നില്ല എന്നിങ്ങനെ പല ആരോപണങ്ങളും ഉയർത്തി ഇതിന് പിന്നാലെ അഹാനയ്ക്ക് മറുപടി എന്നോണം വസന്തയും രംഗത്തെത്തി.അഹാന തന്നെ മോശമായ രീതിയിൽ സംസാരിച്ചു. അടിക്കാനായി വന്നു എന്നിങ്ങനെ പല ആരോപണങ്ങളും വസന്തയും സോഷ്യൽ മീഡിയയിൽ നിരത്തിയതോടെ വലിയ ഒരു ചർച്ചകൾക്കുള്ള വഴി തന്നെയാണ് ഇവ ഒരുക്കിയത്.

ഇതിനിടയിൽ പലരും അഹാനയുടെ സ്വഭാവത്തിലുള്ള ചില പോരായ്മകൾ പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു. അങ്ങനെ ഒരു വ്യക്തിയിൽ നിന്നും അമ്മൂമ്മയോട് ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ ആശ്ചര്യപ്പെടാൻ ഒന്നുമില്ല എന്ന രീതിയിലാണ് കമന്റ് എത്തിയത്.

ദിയ കൃഷ്ണ ആ സമയത്ത് തന്നെ പങ്കുവെച്ച ഒരു സ്റ്റോറിയും ചർച്ചയായി…

ഇതിനിടയിൽ ദിയ കൃഷ്ണ ആ സമയത്ത് തന്നെ പങ്കുവെച്ച ഒരു സ്റ്റോറിയും ചർച്ചയായിരുന്നു ഇത് അഹാനയെ ഉദ്ദേശിച്ചുകൊണ്ടാണ് ദിയ ഇത് പങ്കുവെച്ചത് എന്ന് പലരും അഭിപ്രായപ്പെട്ടു. മാത്രമല്ല തൻവി പങ്കുവെച്ച വീഡിയോയിൽ ദിയകൃഷ്ണയെ കുറിച്ച് വളരെ നല്ല രീതിയിലുള്ള അഭിപ്രായമാണ് പറഞ്ഞത്. തന്നെ മറ്റാർക്കും ഇഷ്ടമായിരുന്നില്ല മാത്രമാണ് തന്നോട് സ്നേഹം കാണിച്ചിട്ടുള്ളത് എന്ന് തൻവിയും പറഞ്ഞിരുന്നു. ഇത്തരം ആരോപണങ്ങൾ നിലനിൽക്കുന്നതിനിടയാണ് ഇപ്പോൾ തൻവി പിറന്നാൾ ദിവസത്തിൽ അവരുടെ ഭർത്താവ് പങ്കുവെച്ച ഒരു പോസ്റ്റിന് ദിയ കൃഷ്ണയും അശ്വിനും ലൈക്ക് ചെയ്തിരിക്കുന്നത്. ഇതോടെ ദിയ പിന്തുണയ്ക്കുന്നത് തൻവിയെ തന്നെയാണ് എന്ന രീതിയിൽ അഭിപ്രായങ്ങൾ വീണ്ടും ശക്തമാവുകയാണ്.

കാരണം സാധാരണഗതിയിൽ പങ്കുവെക്കുന്ന വീഡിയോകൾക്കും പോസ്റ്റുകൾക്കും എല്ലാം കൃഷ്ണാ കുടുംബത്തിലെ എല്ലാവരും പ്രതികരിക്കാറുണ്ടെങ്കിലും ഈ വിവാദങ്ങൾക്ക് ശേഷം ആരും തന്നെ പിറന്നാൾ പോലും വിഷ് ചെയ്തിരുന്നില്ല. അങ്ങനെയൊരു സാഹചര്യത്തിലാണ് തൻവിയുടെ ഈ പോസ്റ്റിന് ദിയ അശ്വിൻ എന്നിവർ ലൈക് ചെയ്തിരിക്കുന്നത്. ഇത് ദിയ ഇപ്പോഴും തൻവിയെ പിന്തുണയ്ക്കുന്നതിന്റെ സൂചനയായാണ് സോഷ്യൽ മീഡിയ കണക്കാക്കുന്നത്.

ENGLISH SUMMARY

Diya Krishna and Ashwin have liked a post shared by her husband on Tanvi’s birthday. With this, comments are once again gaining momentum that Diya is supporting Tanvi.

Follow Us