DNA OTT: നിമിഷ സജയന്റെ ‘ഡിഎൻഎ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

DNA OTT Release Date: ജൂൺ 20ന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒടുവിൽ ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

DNA OTT: നിമിഷ സജയന്റെ ഡിഎൻഎ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

'ഡിഎൻഎ' പോസ്റ്റർ

Updated On: 

16 Jul 2025 22:00 PM

അഥർവ, നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെൽസൺ വെങ്കടേഷ് സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ‘ഡിഎൻഎ’. ജൂൺ 20ന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒടുവിൽ ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്ന് തീയേറ്ററിൽ പോയി കാണാൻ കഴിയാതിരുന്നവർക്കും, വീണ്ടും കാണാൻ ആഗ്രഹിക്കുന്നവർക്കും ഇനി ‘ഡിഎൻഎ’ വീട്ടിലിരുന്ന് ആസ്വദിക്കാം.

‘ഡിഎൻഎ’ ഒടിടി

ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ഡിഎൻഎ ഒടിടിയിൽ എത്തുന്നത്. ജൂലൈ 19 മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം കാണാനാകും.

‘ഡിഎൻഎ’ സിനിമയെ കുറിച്ച്

നെൽസൺ വെങ്കടേഷ് സംവിധാനം ചെയ്ത ‘ഡിഎൻഎ’ ഒളിമ്പിയ മൂവീസിന്റെ ബാനറിൽ ജയന്തി അംബേത്കുമാറും എസ്. അംബേത്കുമാറും ചേർന്നാണ് നിർമ്മിച്ചത്. സംവിധായകൻ നെൽസൺ വെങ്കിടേശനും അതിഷ വിനോയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അഥർവ, നിമിഷ സജയൻ എന്നിവർക്ക് പുറമെ മുഹമ്മദ് സീഷൻ അയ്യൂബ് , ബാലാജി ശക്തിവേൽ, രമേഷ് തിലക്, വിജി ചന്ദ്രശേഖർ, ചേതൻ, ഋത്വിക, സുബ്രഹ്മണ്യം ശിവ, കരുണാകരൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ALSO READ: ഇതും ചെന്നൈ പാസമാണോ? ആരാധകൻ്റെ ചോദ്യത്തിന് മറുപടിയുമായി വിനീത് ശ്രീനിവാസൻ

സത്യപ്രകാശ്, ശ്രീകാന്ത് ഹരിഹരൻ, പ്രവീൺ സായ്വി, സഹി ശിവ, അനൽ ആകാശ് എന്നിവർ ചേർന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തലസംഗീതം കൈകാര്യം ചെയ്തത് ജിബ്രാൻ വൈബോധാണ്. ഛായാഗ്രഹണം നിർവ്വഹിച്ചത് പാർത്ഥിബനാണ്.

Related Stories
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ