ചിന്തിക്കാൻ പറ്റുമോ? ദിലീപിനു പകരം ജയറാം നായകനായി എത്തി സൂപ്പർഹിറ്റ് ആക്കിയ പടം
Jayaram and Dileep Movie: പ്രശസ്ത സംവിധായകനായ ഷാഫി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആദ്യം കാസ്റ്റ് ചെയ്തിരുന്നത് നടൻ ദിലീപിനെ ആണ് എന്നാണ് അദ്ദേഹം പറയുന്നത്..

Dileep, Jayaram
ചില സിനിമകൾ നമുക്ക് ഇഷ്ടമുള്ള നടന്മാർ അഭിനയിപ്പിച്ച് ഫലിപ്പിച്ച് കഴിഞ്ഞാൽ അവർക്ക് പകരം മറ്റൊരാളെ നായക സ്ഥാനത്ത് നമുക്ക് സങ്കൽപ്പിക്കാൻ പോലും ബുദ്ധിമുട്ടായിരിക്കും. അത്തരത്തിൽ ഒരുപാട് സിനിമകളുണ്ട് പിന്നീട് സംവിധായകർ ഏതെങ്കിലും അഭിമുഖത്തിലും മറ്റും ഈ നടനെ ആയിരുന്നില്ല ഉദ്ദേശിച്ച അന്ന് ആ നടനെയായിരുന്നു എന്ന് പറയുമ്പോഴാണ് നാം അറിയുന്നത്.
ചില സാഹചര്യത്തിൽ ശരിയാണ് ആ നടനായിരുന്നെങ്കിൽ ഒന്നുകൂടി അടിപൊളി ആയേനെ എന്ന് തോന്നും എന്നാൽ മറ്റുചിലതോ ആവാഞ്ഞത് നന്നായി ഇതുതന്നെയാണ് സെറ്റ് എന്നും നമ്മൾ പറയും. അത്തരത്തിൽ ഒരു നടനാണ് ജയറാം. ജയറാം നായകനായി എത്തിയ സിനിമകളിൽ മറ്റൊരു നടനെ സങ്കൽപ്പിക്കുക എന്നുള്ളത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.
സംവിധായകൻ സേതു ജയറാമ്നെ നായകനാക്കി എത്തി സൂപ്പർ ഹിറ്റ് ആയ ഒരു സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്. ഈ പടത്തിൽ ആദ്യം കാസ്റ്റ് ചെയ്തിരുന്നത് നടൻ ദിലീപിനെ ആണ് എന്നാണ് അദ്ദേഹം പറയുന്നത്. ആ സിനിമ മറ്റൊന്നുമല്ല മേക്കപ്പ് മാൻ ആണ്.
പ്രശസ്ത സംവിധായകനായ ഷാഫി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജയറാം ഷീല സുരാജ് വെഞ്ഞാറമൂട് പൃഥ്വിരാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിൽ എത്തിയത്. സിനിമയ്ക്കുള്ള സിനിമയുടെ കഥ പറയുന്ന ഈ ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. സിനിമയിലെ ഗാനങ്ങൾക്കും ഇപ്പോഴും ആസ്വാദകർ ഏറെയാണ്. എന്നാൽ ആ സിനിമയിൽ നായകനായ എത്തേണ്ടിയിരുന്നത് ജയറാമില്ലാ എന്നാണ് സേതു ഒരു ഓൺലൈൻ മീഡിയ നൽകിയ അഭിമുഖത്തിൽ പറയുന്നത്.