Ansiba- Esther Anil: ആളുകളുടെ ഫ്രസ്ട്രേഷനാണ് കമൻ്റുകളിലൂടെ തീർക്കുന്നത്; ജോർജുകുട്ടിയുടെ മക്കൾക്ക് പറയാനുള്ളത്

Ansiba- Esther Anil About Negative Comments: ചിത്രത്തിൻ്റെ മൂന്നാം ഭാ​ഗം പുറത്തിറങ്ങുമ്പോൾ വളരെയധികം ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് ആരാധകർ കാത്തിരിക്കുന്നത്. ജോർജുകുട്ടിയുടെയും റാണിയുടെയും മക്കളുടെയും ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത്, അവർ അതിനെ എങ്ങനെയെല്ലാമാണ് അതിജീവിക്കുക തുടങ്ങി നിരവധി സംശയങ്ങളും ഒപ്പം തന്നെ ആകാംക്ഷയും ജനമനസ്സുകളിൽ നിറയുകയാണ്.

Ansiba- Esther Anil: ആളുകളുടെ ഫ്രസ്ട്രേഷനാണ് കമൻ്റുകളിലൂടെ തീർക്കുന്നത്; ജോർജുകുട്ടിയുടെ മക്കൾക്ക് പറയാനുള്ളത്

Ansiba Hassan, Esther Anil

Updated On: 

30 Apr 2026 | 03:27 PM

ദൃശ്യം എന്ന വമ്പൻ ചിത്രത്തിലൂടെ ജോർജുകുട്ടിയുടെ പെൺമക്കളായി മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചവരാണ് അൻസിബ ഹസനും എസ്തർ അനിലും. ഇപ്പോഴിതാ ചിത്രിത്തിൻ്റെ മൂന്നാം ഭാ​ഗം റിലീസിന് ഒരുങ്ങുന്നതിൻ്റെ തിരക്കിലാണ് താരങ്ങൾ. ജോർജുകുട്ടിയുടെ പെൺമക്കളായി എന്നും അവരെ കാണാനാണ് മലയാളികൾ ആ​ഗ്രഹിക്കുന്നത്. ചിത്രം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലാലേട്ടൻ്റെ പിറന്നാൾ ദിവസമായ മെയ് 21നാണ് ദൃശ്യം 3 പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ചിത്രത്തിൻ്റെ മൂന്നാം ഭാ​ഗം പുറത്തിറങ്ങുമ്പോൾ വളരെയധികം ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് ആരാധകർ കാത്തിരിക്കുന്നത്. ജോർജുകുട്ടിയുടെയും റാണിയുടെയും മക്കളുടെയും ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത്, അവർ അതിനെ എങ്ങനെയെല്ലാമാണ് അതിജീവിക്കുക തുടങ്ങി നിരവധി സംശയങ്ങളും ഒപ്പം തന്നെ ആകാംക്ഷയും ജനമനസ്സുകളിൽ നിറയുകയാണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വരുന്ന ചില നെ​ഗറ്റീവ് കമൻ്റുകളെ എങ്ങനെയാണ് നേരിടുന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ജോർജുകുട്ടിയുടെ പെൺമക്കളായ അൻസിബയും എസ്തർ അനിലും. അവരുടെ വാക്കുകളിലേക്ക്…

ALSO READ: അങ്ങനെ അവസരം കിട്ടിയതാരാ? വെല്ലുവിളിച്ച് എസ്തർ അനിൽ

അൻസിബയും എസ്തർ അനിലും പറയുന്നു

സോഷ്യൽ മീഡിയയിൽ ധാരാളം നെ​ഗറ്റീവ് കമന്റുകൾ വരാറുണ്ടല്ലോ അതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നായിരുന്നു ചോ​ദ്യം.

അൻസിബയുടെ മറുപടി ഇങ്ങനെ… “ആദ്യമൊക്കെ ഞാൻ ഡിജിറ്റലി അത്ര അറിവുള്ള കൂട്ടത്തിലായിരുന്നില്ല. വരുന്ന കമൻ്റുകൾ ഓർത്ത് സങ്കടപ്പെട്ടിട്ടുണ്ട്. എന്താണ് ആളുകൾ ഇങ്ങനെ പറയുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഞാൻ മാറി. ഇന്ന് ഇത്തരം കമൻ്റുകൾ കാണുമ്പോൾ ഞാൻ ചിരിക്കുകയാണ് ചെയ്യുന്നത്. നിങ്ങൾ എന്താണെന്ന് വച്ചാൽ പറഞ്ഞോളൂ എന്ന രീതിയിൽ മാത്രമെ അതിനെയെല്ലാം കാണാറുള്ളൂ. അതുകൊണ്ട് തന്നെ ഇതൊന്നും കാണുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല” എന്നായിരുന്നു അൻസിബയുടെ മറുപടി.

എസ്തർ അനിലിൻ്റെ മറുപടി ഇങ്ങനെ… “എൻ്റെ മൂഡ് പോലെയിരിക്കും ഞാൻ ഇത്തരം കമൻ്റുകളെ കാണുന്നത്. ചില സമയത്ത് ഞാൻ കരുതും എന്താണ് ഇവര് കാണിക്കുന്നതെന്ന്. എന്നാൽ ചിലപ്പോൾ അതേപോലെ തന്നെ പ്രതികരിക്കാനുള്ള ഒരു ആവേശം വരും. പക്ഷേ അത് ചെയ്യാൻ കഴിയില്ല. എൻ്റെ അനിയൻ എല്ലാ കമൻ്റുകൾക്കും മറുപടി നൽകുന്ന ഒരാളാണ്. പൊളിറ്റിക്കൽ ആയാലും, സിനിമയുമായി ബന്ധപ്പെട്ടത് ആയാലും പുള്ളി എല്ലാത്തിനും കമൻ്റ് ചെയ്യും. ഞാൻ ആണെങ്കിലും കരുതം ഇവനിത് എന്താണ് കാണിക്കുന്നതെന്ന്.

പക്ഷേ എനിക്ക് അങ്ങനെ കമൻ്റ് ചെയ്യാൻ അറിയില്ല. ഞാൻ പൊതുവെ കമൻ്റ് ചെയ്യുന്നത് കുറവാണ്. എനിക്ക് നല്ല ചമ്മലാണ് അങ്ങനെയൊക്കെ ചെയ്യാൻ. ഞങ്ങൾ കൂട്ടുകാർ എല്ലാവരും കൂടിയിരിക്കുമ്പോൾ ഇതേ കുറിച്ച് ചർച്ച ചെയ്യാറുണ്ട്. ആളുകൾ എന്തെല്ലാം ഫ്രസ്ട്രേഷനിലൂടെയാണ് കടന്നുപോകുന്നത്. സെക്ഷ്വൽ ഫ്രസ്ട്രേഷൻ, അതുകൊണ്ടാണ് പലരും അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്നൊക്കെ കമൻ്റ് ചെയ്യുന്നത്. ചിലർക്ക് സ്ത്രീകൾ ഇഷ്ടമുള്ളതുപോലെ യാത്ര ചെയ്യുന്നു, ഞാനൊക്കെ ഇത്രയും ചെറിയ പ്രായത്തിൽ ഇങ്ങനെ നടക്കുന്നു, പഠിക്കുന്ന ഒപ്പം സിനിമ ചെയ്യുന്നു നമുക്കുള്ള പണം ഉപയോ​ഗിച്ച് നമ്മൾ പലതും ചെയ്യുന്നു അതിനൊക്കെ ഒരു കൂട്ടം ആളുകൾക്ക് ഫ്രസ്ട്രേഷൻ ഉണ്ടാകും.

അത് ചിലപ്പോൾ സ്ത്രീകൾക്ക് ആകാം പുരുഷന്മാർക്ക് ആകാം. ഇതൊന്നും നമുക്ക് ചെയ്യാൻ സാധിക്കുന്നില്ലലോ എന്നതാവാം അവരുടെ പ്രശ്നം. അതുകൊണ്ട് ഇതെല്ലാം ചെയ്യുന്നവരെ മാക്സിമം ചീത്ത പറയുന്നു. അത് അവരുടെ ജീവിതത്തിലെ വിഷമങ്ങൾ അല്ലെങ്കിൽ ഫ്രസ്ട്രേഷൻ ഇവിടെ വന്ന് തീർക്കുകയാണ്. അതുപോലെ ഒരുപാട് കാര്യങ്ങളുണ്ട്. ഇതിനൊന്നും പിന്നാലെ നമ്മൾ ആരും പോകുന്നില്ല. എന്നാൽ ചില സമയങ്ങളിൽ ഇത്തരം ആളുകളോട് ഒരു സങ്കടവും തോന്നും. ഇങ്ങനെ ചെയ്യുന്നവർക്ക് ആരുമുണ്ടാകില്ല ഒന്ന് സംസാരിക്കാൻ സുഹൃത്തുക്കൾ പോലും കാണില്ല. അങ്ങനെ ഒറ്റപ്പെട്ട് ജീവിക്കുന്നവരാണ് ഇങ്ങനെ കമൻ്റ് ചെയ്യുന്നത്” എന്നാണ് എസ്തർ പറയുന്നത്.

English Summary:

Drishyam 3 stars Ansiba Hassan and Esther Anil break their silence on toxic social media comments and trolls they faced. Both of them are believe negative comments are a reflection of frustrated persons in society. And how they protect their mental health ahead Drishyam 3 Releases.

Follow Us
Related Stories
“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി
Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
Dhyan sreenivasan: ഡേയ്… നീയും തുന്നി വെച്ചോ ഒരെണ്ണം! ഉദയനിധിയുടെ അറസ്റ്റിനു പിന്നാലെ ധ്യാനിന് വീണ്ടും ഭീഷണികൾ
Udhayanidhi Stalin: മാന്യതയുണ്ടോ? നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങാനുള്ള പണയ വസ്തുവല്ല സ്ത്രീ! ഉദയനിധിക്കെതിരെ തുറന്നടിച്ച് ഖുശ്ബു സുന്ദർ
Actor Pradeep Rawat Passes Away: നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ചൈന ടൗൺ കസിൻസ് എന്നീ സിനിമകളിലൂടെ മലയാളികളെ ഞെട്ടിച്ച വില്ലൻ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
പപ്പായ അച്ചാർ ഉണ്ടാക്കിയാലോ, ചോറിന് വേറൊന്നും വേണ്ട!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു