Dulquer Salmaan: മലയാളികള്‍ കാത്തിരുന്ന നിമിഷം…; 14 വർഷത്തിന് ശേഷം മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്നു; അതും മൂത്തോനായി?
Dulquer Salmaan Share Screen With Mammootty: 'ലോക'യുടെ അടുത്ത ഭാഗങ്ങളിൽ 'മൂത്തോൻ' എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് മമ്മൂട്ടി ആയിരിക്കുമെന്ന് അണിയറപ്രവർത്തകർ നേരത്തെ സൂചന നൽകിയിരുന്നു.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഇതിനിടെയിൽ മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് നടനും മകനുമായ ദുൽഖർ സൽമാൻ. സ്വന്തം പ്രൊഡക്‌ഷൻ കമ്പനിയായ വേഫെയറർ ഫിലിംസ് നിർമിച്ച ‘ലോക, ചാപ്റ്റർ വൺ ചന്ദ്ര’ എന്ന ചിത്രത്തിന്റെ തുടർ ഭാഗങ്ങളിലാണ് മമ്മൂട്ടിയും ദുൽഖർ ഒന്നിക്കുക.

തന്റെ 14 വർഷത്തെ കഠിനാധ്വാനത്തിന് ശേഷം ലഭിച്ച സുവർണാവസരമാണെന്നാണ് ദുൽഖർ പറയുന്നത്.മകന്‍ ആയതുകൊണ്ട് മാത്രം മമ്മൂട്ടി സിനിമ ചെയ്യാന്‍ തയ്യാറാകില്ലെന്നും കഴിവ് തെളിയിക്കേണ്ടിയിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.

ലോകയുടെ അടുത്ത ഭാഗങ്ങളിൽ മമ്മൂട്ടി തീര്‍ച്ചയായും ഉണ്ടാകുമെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് അദ്ദേഹത്തെ സമ്മതിപ്പിച്ചതെന്നാണ് ദുല്‍ഖര്‍ പറയുന്നത്. 14 വർഷമായി താൻ അഭിനയിക്കുന്നത്.ആദ്യമായാണ് ഇങ്ങനൊരു സുവര്‍ണാവസരം കിട്ടുന്നതെന്നും ദുല്‍ഖര്‍ പറയുന്നു.

ഇതിഹാസത്തിനൊപ്പം സ്‌ക്രീൻ പങ്കിടുന്ന ഈ നിമിഷം അഭിമാനകരവും വൈകാരികവുമാണെന്നും’ ദുൽഖർ സൽമാൻ പറഞ്ഞു.അതേസമയം 'ലോക'യുടെ അടുത്ത ഭാഗങ്ങളിൽ 'മൂത്തോൻ' എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് മമ്മൂട്ടി ആയിരിക്കുമെന്ന് അണിയറപ്രവർത്തകർ നേരത്തെ സൂചന നൽകിയിരുന്നു.

ഡൊമിനിക്ക് അരുൺ സംവിധാനം ചെയ്ത 'ലോക: ചാപ്റ്റർ വൺ' ഇൻഡസ്ട്രി ഹിറ്റായി മാറിയിരുന്നു. ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ അതിഥി താരമായും എത്തിയിരുന്നു.