AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Maya Vishwanath: ‘പിആർ കൊണ്ട് കപ്പ് നേടി വീട്ടിൽ കൊണ്ടുപോവാൻ ഉളുപ്പില്ലേ.. കാശുണ്ടെന്ന് കരുതി എന്തും കാണിക്കാമെന്നാണോ?’; മായ വിശ്വനാഥ്

Maya Vishwanath Slams PR Tactics: പിആർ ഉപയോഗിച്ച് കപ്പ് നേടി അത് വീട്ടിൽ കൊണ്ടുപോവാൻ ഉളുപ്പില്ലേ എന്നാണ് മായ വിശ്വനാഥ് ചോദിക്കുന്നത്. ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിക്കവെ ആയിരുന്നു മായ വിശ്വനാഥ് പിആറിനെ കുറിച്ച് പറഞ്ഞത്.

Maya Vishwanath: ‘പിആർ കൊണ്ട് കപ്പ് നേടി വീട്ടിൽ കൊണ്ടുപോവാൻ ഉളുപ്പില്ലേ.. കാശുണ്ടെന്ന് കരുതി എന്തും കാണിക്കാമെന്നാണോ?’; മായ വിശ്വനാഥ്
Maya, Anumol
Sarika KP
Sarika KP | Published: 12 Nov 2025 | 03:48 PM

ബി​ഗ് ബോസ് മലയാളം സീസൺ‌ ഏഴ് അവസാനിച്ചെങ്കിലും ഇപ്പോഴും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതികരണങ്ങളുമാണ് സോഷ്യൽ മീഡിയ നിറയെ. ഏറെ വിമർശനങ്ങൾക്കും ശക്തമായ മത്സരത്തിനൊടുവിൽ അനുമോളാണ് ഇത്തവണ ബിഗ് ബോസ് കിരീടം നേടിയത്. അനീഷ്, ഷാനവാസ്, നെവിൻ, അക്ബർ എന്നിവർ രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.

എന്നാൽ ഇതിനു പിന്നാലെ ബിഗ് ബോസ് വിജയി ആയ അനുമോൾ വൻതുക നൽകി പിആർ നടത്തിയെന്നും അങ്ങനെയാണ് വിജയിച്ചതെന്നും കടുത്ത ആരോപണം ആദ്യം മുതൽക്കേ ഉയർന്നിരുന്നു. അനുമോൾ ഇതെല്ലാം നിഷേധിക്കുകയാണ് ചെയ്‌തത്‌. എന്നാൽ ആരോപണം കനക്കുന്ന കാഴ്ചയാണ് പിന്നീട് പല തവണയായി കണ്ടത്. പലരും അനുമോൾക്കെതിരെ രം​ഗത്ത് എത്തി. ഇപ്പോഴിതാ പിആർ വിവാദത്തിൽ നടിയും സീരിയൽ താരവുമായ മായ വിശ്വനാഥൻ പ്രതികരിച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Also Read:‘അനുമോളുടെ വായിൽ നിന്ന് തന്നെ സത്യം പുറത്തുവന്നു, ഇപ്പോൾ കണക്ക് കൃത്യം ആയി’; ബിന്നി

പിആർ ഉപയോഗിച്ച് കപ്പ് നേടി അത് വീട്ടിൽ കൊണ്ടുപോവാൻ ഉളുപ്പില്ലേ എന്നാണ് മായ വിശ്വനാഥ് ചോദിക്കുന്നത്. ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിക്കവെ ആയിരുന്നു മായ വിശ്വനാഥ് പിആറിനെ കുറിച്ച് പറഞ്ഞത്. പണം ഉണ്ടെന്ന് കരുതി എന്തും കാണിക്കാമെന്നാണോ എന്നും മായ ചോദിക്കുന്നു. എത്രയോ പേര് ക്യാൻസർ വാർഡിലും മറ്റും സുഖമില്ലാതെ കിടക്കുന്നു ഈ കാശ് അവർക്ക് നല്‍കി കൂടെയെന്നും ഒരു ട്രോഫിയിലാണോ ജീവിതം ഇരിക്കുന്നതെന്നുമാണ് നടി ചോദിക്കുന്നത്. ബിഗ് ബോസ് വിജയിച്ച ആരൊക്കെ സിനിമയിലായാലും സീരിയലിലായാലും നല്ല രീതിയിൽ തിളങ്ങിയിട്ടുണ്ട് എന്നും മായ വിശ്വനാഥ് പറയുന്നു.

അതേസമയം ബിഗ് ബോസ് മത്സരാർത്ഥി ബിന്നി സെബാസ്റ്റ്യൻ ആയിരുന്നു അനുമോൾക്ക് പിആർ ഉണ്ടെന്നും 16 ലക്ഷത്തിന്റെ പിആർ നൽകിയാണ് ഹൗസിലേക്ക് വന്നതെന്നും ആദ്യമായി ആരോപിച്ചത്. തുടർന്ന് ഹൗസിനുള്ളിലും പുറത്തും വലിയ രീതിയിലുള്ള വിവാദങ്ങളും ചർച്ചകളുമാണ് ഇതുമായി ബന്ധപ്പെട്ട രൂപപ്പെട്ടത്.