AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dulquer Salmaan: ദുൽഖറിന് വീണ്ടും കുരുക്ക്; റോസ് ബ്രാന്‍ഡ് ബിരിയാണി റൈസുമായി ബന്ധപ്പെട്ട പരാതി: ഉപഭോക്തൃ കോടതിയിൽ ഹാജരാകാൻ നിർദേശം

Dulquer Salmaan Faces Legal Notice: കാറ്ററിംഗ് കരാറുകാരനും കാറ്ററിംഗ് നടത്തി ഉപജീവനം നടത്തുന്നയാളുമായ പത്തനംതിട്ട വള്ളിക്കോട് പൗർണ്ണമി വീട്ടിൽ പി.എൻ ജയരാജൻ ഫയൽ ചെയ്ത ഹർജിയിലാണ് കമ്മീഷന്റെ ഉത്തരവ്.

Dulquer Salmaan: ദുൽഖറിന് വീണ്ടും കുരുക്ക്; റോസ് ബ്രാന്‍ഡ് ബിരിയാണി റൈസുമായി ബന്ധപ്പെട്ട പരാതി: ഉപഭോക്തൃ കോടതിയിൽ ഹാജരാകാൻ നിർദേശം
Dulquer , Rose Brand
sarika-kp
Sarika KP | Updated On: 04 Nov 2025 19:06 PM

പത്തനംതിട്ട: റോസ് ബ്രാൻഡ് ബിരിയാണി റൈസ് ബ്രാൻഡ് അംബാസഡറും ചലച്ചിത്ര നടനുമായ ദുൽഖർ സൽമാൻ ഉപഭോക്തൃ കോടതിയിൽ ഹാജരാകണമെന്ന് നിര്‍ദേശം. ഡിസംബര്‍ മൂന്നിന് പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മിഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചത്. കാറ്ററിംഗ് കരാറുകാരനും കാറ്ററിംഗ് നടത്തി ഉപജീവനം നടത്തുന്നയാളുമായ പത്തനംതിട്ട വള്ളിക്കോട് പൗർണ്ണമി വീട്ടിൽ പി.എൻ ജയരാജൻ ഫയൽ ചെയ്ത ഹർജിയിലാണ് കമ്മീഷന്റെ ഉത്തരവ്.

റോസ് ബ്രാൻഡ് ബിരിയാണി റൈസ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പരാതിയിലാണ് നടപടി. റോസ് ബ്രാന്‍ഡ് ബിരിയാണി റൈസിന്റെ 50 കിലോ ചാക്കിൽ പാക്കിംഗ് തീയതിയും എക്‌സ്പയറി തീയതിയും ഉണ്ടായിരുന്നില്ല. ഈ അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പരാതിക്കാരൻ പറയുന്നത്. 2025 ആ​ഗസ്റ്റ് 24-ാം തീയതി വള്ളിക്കോട് നടന്ന വിവാഹത്തിനാണ് റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് ഉപയോഗിച്ചത്.

ബിരിയാണി റൈസ് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് പരാതിയിൽ പറയുന്നത്.മാനേജിംങ് ഡയറക്ടർ തലശേരി എ.കെ ട്രേഡേഴ്സ് ഒന്നാം പ്രതിയും മലബാർ ബിരിയാണി സ്പൈസ് പത്തനംതിട്ട രണ്ടാം പ്രതിയും ബ്രാൻഡ് അംബാസഡർ ദുൽഖർ സൽമാൻ മൂന്നാം പ്രതിയായും ആണ് കമ്മീഷനിൽ ഹർജി ഫയൽ ചെയ്തത്.

Also Read: ‘അനുമോൾ കബളിപ്പിക്കുകയായിരുന്നു, അനീഷേട്ടനോട് അവൾ കാണിച്ചത് നാടകം’

അന്ന് അച്ഛൻ…ഇന്ന് മകൻ

മെഗാസ്റ്റാര്‍ മമ്മൂട്ടിക്കെതിരെയും സമാന രീതിയുലുള്ള പരാതി ഉയർന്നിരുന്നു. ഇന്ദുലേഖ പരസ്യത്തില്‍ അഭിനയിച്ചതിനായിരുന്നു അന്ന് താരം വിവാദങ്ങളുടെ കുരുക്കിലേക്ക് വീണത്. ഇന്ദുലേഖ ഉപയോഗിച്ചിട്ടും സൗന്ദര്യം കൂടിയിട്ടില്ലെന്ന് പറഞ്ഞാണ് വയനാട് സ്വദേശി കേസ് കൊടുത്തിരിക്കുന്നത്. സോപ്പ് തേച്ച് കുടുംബം വെളുത്തതല്ലാതെ ശരീരം വെളുത്തില്ലെന്നും പരസ്യത്തിലൂടെ ഇന്ദുലേഖ കമ്പനിയും മമ്മൂട്ടിയും ജനങ്ങളെ പറ്റിച്ചു എന്നാണ് ഇദ്ദേ​​ഹം നൽകിയ പരാതിയിൽ പറയുന്നത്.