AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘അനുമോൾ കബളിപ്പിക്കുകയായിരുന്നു, അനീഷേട്ടനോട് അവൾ കാണിച്ചത് നാടകം’

Shaithya Targets Anumol: അനുമോൾ നാടകം കളിക്കുകയാണെകിൽ അത് പൊളിച്ചുകൊടുക്കേണ്ടതുണ്ടെന്ന് ശൈത്യ അനീഷിനോട് പറയുന്നത്. ഒരാളെ തകർക്കാൻ പാടില്ലെന്നും ഒരാളുടെ ഇമോഷണൻസ് വച്ച് കളിക്കരുതെന്നും ശൈത്യ പറയുന്നുണ്ട്.

Bigg Boss Malayalam Season 7: ‘അനുമോൾ കബളിപ്പിക്കുകയായിരുന്നു, അനീഷേട്ടനോട് അവൾ കാണിച്ചത് നാടകം’
Aneesh
sarika-kp
Sarika KP | Published: 04 Nov 2025 18:01 PM

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് ഫൈനലിനോട് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ ഏഴ് മത്സരാർത്ഥികളാണ് ഹൗസിനകത്തുള്ളത്. ഇതിൽ ആരൊക്കെ ആകും ടോപ്പ് ഫൈവിൽ എത്തുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് ഏവരും. ഇതിനോടനുബന്ധിച്ച് എവിക്ട് ആയ മൽസരാർത്ഥികളിൽ ഓരോരുത്തരായി ബിഗ്ബോസ് ഹൗസിനുള്ളിലേക്ക് എത്തിക്കൊണ്ടിരിക്കുകയുമാണ്.

എന്നാൽ വീട്ടിലെത്തിയവരിൽ ഭൂരിഭാ​ഗം പേരും അനുമോളെെ ടാർ​ഗെറ്റ് ചെയ്യുന്നതാണ് കാണുന്നത്. കഴിഞ്ഞ ദിവസം അനീഷ് അനുമോളെ പ്രൊപ്പോസ് ചെയ്തതും പിആറുമാണ് പലരും അനുമോൾക്കെതിരെ ഉയർത്തുന്ന വാദങ്ങൾ. ഇതിനിടെയിൽ മുൻഷി രഞ്ജിത്തും ശൈത്യയും അനുമോൾക്കെതിരെ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനീഷ് അനുമോളോട് വിവാഹാഭ്യർത്ഥന നടത്തിയതിനെ ചൊല്ലിയാണ് രഞ്ജിത്ത് അനീഷുമായി സംസാരിക്കുന്നത്. എന്നാൽ അനീഷ് അതിന് കൃത്യമായി മറുപടി നൽകുന്നുണ്ട്.

Also Read:‘കയ്യും കലാശവും കാണിച്ച്, കഴിവ് കൊണ്ടല്ലടീ നീ നിൽക്കുന്നത്’; അനുമോളോട് പൊട്ടിത്തെറിച്ച് ബിൻസി

‘കൃഷിക്കാരനല്ലേ… വിത്തിടാം എന്ന് കരുതിക്കാണും’ എന്നാണ് രഞ്ജിത്ത് അനീഷിനോട് പറയുന്നത്. അനുമോൾ താങ്കളെ കബളിപ്പിക്കുകയായിരുന്നു എന്നും രഞ്ജിത്ത് പറയുന്നുണ്ട്. എന്നാൽ ഇത് കേട്ട അനീഷ് ഇതിനു കൃത്യമായ മറുപടിയും നൽകുന്നുണ്ട്. അനുമോളുമായി ബന്ധപ്പെട്ട വിഷയം താൻ ക്ലോസ് ചെയ്തതാണെന്നും മൂന്നാമതൊരാൾ വന്ന് അത് കുത്തിപൊക്കേണ്ട കാര്യമില്ലെന്നുമാണ് അനീഷ് പറയുന്നത്. ഇതിനു പിന്നാലെ ഈ വിഷയത്തെ കുറിച്ച് ശൈത്യ അനീഷിനോട് സംസാരിക്കുന്നുണ്ട്.അനുമോൾ നാടകം കളിക്കുകയാണെകിൽ അത് പൊളിച്ചുകൊടുക്കേണ്ടതുണ്ടെന്ന് ശൈത്യ അനീഷിനോട് പറയുന്നത്. ഒരാളെ തകർക്കാൻ പാടില്ലെന്നും ഒരാളുടെ ഇമോഷണൻസ് വച്ച് കളിക്കരുതെന്നും ശൈത്യ പറയുന്നുണ്ട്.