AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dulquer Salman’s I am Game: ഏത് മൂഡ്..? ടെറർ മൂഡ്! ഗ്യാങ്സ്റ്റർ ലുക്കിൽ ദുൽഖർ; ഐ ആം ഗെയിം പോസ്റ്റർ

Dulquer Salman's I am Game: . ആർ ഡി എക്സ് എന്ന ഹിറ്റ് ത്രില്ലർ സിനിമയുടെ സംവിധായകനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ്...

Dulquer Salman’s I am Game: ഏത് മൂഡ്..? ടെറർ മൂഡ്! ഗ്യാങ്സ്റ്റർ ലുക്കിൽ ദുൽഖർ; ഐ ആം ഗെയിം പോസ്റ്റർ
I Am GameImage Credit source: Instagram
ashli
Ashli C | Updated On: 28 Nov 2025 19:41 PM

ഇടവേളയ്ക്കുശേഷം ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രമാണ് ഐ ആം ഗെയിം. ആർ ഡി എക്സ് എന്ന ഹിറ്റ് ത്രില്ലർ സിനിമയുടെ സംവിധായകനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുൽഖറിന്റെ ഐ ആം ഗെയിം. ഇപ്പോഴിതാ സിനിമയുടെ ദുൽഖറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.

 

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

പോസ്റ്ററിലൂടെ ഒരു ഗ്യാങ്സ്റ്റർ മൂഡിലുള്ള ദുൽക്കറിനെയാണ് കാണാൻ സാധിക്കുന്നത്. സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രക്തക്കറയുള്ള കയ്യിൽ തോക്കും പിടിച്ചിരിക്കുന്ന ദുൽഖറിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ആഘോഷമാക്കി കഴിഞ്ഞു. ഇടവേളയ്ക്കു ശേഷം ഒരു വലിയ ഹിറ്റ് മായാണ് താരം എത്തിയിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ നെറ്റിസൺസിന്റെ അഭിപ്രായം.ചിത്രീകരണം ഇനിയും അവസാനിച്ചിട്ടില്ലാത്ത ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ആണ് ഒരുങ്ങുന്നത്.

വെയ്ഫറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ഐ ആം ഗെയിം നിര്‍മിക്കുന്നത്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാർ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ്‌ മാസ്റ്റേഴ്സ് ആണ് “ഐ ആം ഗെയിം” നു വേണ്ടിയും സംഘട്ടനം ഒരുക്കുന്നത്. അടുത്ത വർഷം ഏപ്രിലില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോർട്ട്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്ന് എത്തുമെന്ന് കഴിഞ്ഞ ദിവസം തന്നെ അറിയിപ്പ് ഉണ്ടായിരുന്നു.. ദുൽഖർ തന്നെ ആണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരുന്നു. നിങ്ങൾ തയ്യാറാണോ എന്നാണ് പോസ്റ്ററിനൊപ്പം താരം കുറിച്ചത്. ആർ ഡി എക്സ് എന്ന സൂപ്പർഹിറ്റ് സമ്മാനിച്ച സംവിധായകന്റെ അടുത്ത ചിത്രമായതിനാൽ തന്നെ സിനിമയിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്.