Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Kalamkaval Releases Tomorrow; സിനിമ തിയേറ്ററുകളിൽ എത്തിയ ശേഷം പ്രേക്ഷകരുടെ പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുകയാണെന്ന് പറയുകയാണ് മമ്മൂട്ടി. കളങ്കാവൽ എന്ന ചിത്രത്തിലെ തന്റെ ലുക്ക് വെളിവാക്കുന്ന ചിത്രത്തിനൊപ്പമാണ് മമ്മൂട്ടി കുറിപ്പ് പങ്കുവെച്ചത്.
മലയാളി സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവല്‍. മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ‘കളങ്കാവൽ’ നാളെയാണ് തീയറ്ററുകളിൽ എത്തുന്നത്. . വിനായകൻ നായകനായ ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.
ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. എട്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് മമ്മൂട്ടി ചിത്രം തിയേറ്ററുകളിൽ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ട് തന്നെ വലിയ ആകാംക്ഷയോടെയും ആവേശത്തോടെയുമാണ് പ്രേക്ഷകരും മലയാള സിനിമാ ലോകവും കളങ്കാവൽ കാത്തിരിക്കുന്നത്.
ചിത്രം എത്താൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. സിനിമ തിയേറ്ററുകളിൽ എത്തിയ ശേഷം പ്രേക്ഷകരുടെ പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുകയാണെന്ന് പറയുകയാണ് മമ്മൂട്ടി. കളങ്കാവൽ എന്ന ചിത്രത്തിലെ തന്റെ ലുക്ക് വെളിവാക്കുന്ന ചിത്രത്തിനൊപ്പമാണ് മമ്മൂട്ടി കുറിപ്പ് പങ്കുവെച്ചത്. ‘നാളെ മുതൽ കളങ്കാവൽ നിങ്ങൾക്ക് ഉള്ളതാണ്. ഈ ചിത്രത്തിലൂടെ ജിതിൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണെന്നും നിങ്ങൾക്കെല്ലാവർക്കും സിനിമ ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. നിങ്ങളുടെ പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്നും മമ്മൂട്ടി കുറിപ്പിൽ പറയുന്നുണ്ട്.
Also Read:കളങ്കാവൽ കാണാൻ സയനൈഡ് മോഹൻ എത്തുമോ?; സിനിമയ്ക്ക് പ്രചോദനമായ കൊടും കുറ്റവാളിയുടെ ഇപ്പോഴത്തെ ജീവിതം
അതേസമയം ഇന്ന് കളങ്കാവൽ റിലീസിനോടനുബന്ധിച്ച് ഒരു പോസ്റ്ററും പുറത്തുവിട്ടിരുന്നു. നെറ്റിയിൽ ചന്ദനക്കുറി തൊട്ട് ഒരു ക്ഷേത്രത്തിന് മുന്നിൽ തൊഴുകയ്യോടെ നിൽക്കുന്ന മമ്മൂട്ടിയെ ആണ് പോസ്റ്ററിൽ കാണാനാവുക. ‘പ്രാർഥനകൾ ശാന്തമാണ്, ഉദ്ദേശ്യങ്ങൾ ശാന്തമല്ല’.- എന്നാണ് പോസ്റ്ററിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ഇത്. വേഫെയറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവലിന്റെ ടീസറിനും പോസ്റ്ററിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. പോലീസ് ഓഫീസർ ആയി വിനായകനെയും, മനുഷ്യരെ കൊല്ലുന്നതിൽ സുഖം കണ്ടെത്തുന്ന ഒരു സൈക്കോ കൊലയാളി ആയി മമ്മൂട്ടിയും എത്തുന്നുവെന്നാണ് സൂചന.