Director Renjith: അതിജീവിത മാനസികമായി തളർന്നു, കൗൺസിലിങ്ങിന് ശേഷമാണ് പരാതിപ്പെട്ടത്; എറണാകുളം കമ്മീഷണർ

Director Renjith Case Latest:നേരത്തെയും ഇത്തരം രണ്ട് കേസുകൾ പ്രതിക്കെതിരെ ഉണ്ടായിരുന്നു. രണ്ടുദിവസമായി പ്രതിയെ പിന്തുടരുന്നുണ്ടായിരുന്നുവെന്നും അന്വേഷണസംഘം അറിയിച്ചു. സെൻസിറ്റീവ് ആയ കേസ് ആയതുകൊണ്ട് ആണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും സ്ത്രീകൾക്ക് നേരെയുള്ള ഇത്തരം ദുരനുഭവങ്ങൾ അനുവദിക്കാൻ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു....

Director Renjith: അതിജീവിത മാനസികമായി തളർന്നു, കൗൺസിലിങ്ങിന് ശേഷമാണ് പരാതിപ്പെട്ടത്; എറണാകുളം കമ്മീഷണർ

Renjith

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 01:50 PM

കൊച്ചി: സംവിധായകൻ രഞ്ജിത്തിൽ നിന്നും ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് നടിക്ക് പീഡനം നേരിടേണ്ടതായി വന്നതെന്ന് എറണാകുളം കമ്മീഷ്ണർ കാളിരാജ് മഹേഷ് കുമാർ. കരഞ്ഞുകൊണ്ടാണ് അതിജീവിത അവിടെനിന്നും പുറത്തേക്ക് വന്നതെന്നും കൂടെ ഉണ്ടായിരുന്നവരോട് ഈ കാര്യങ്ങൾ പറഞ്ഞിരുന്നതായും കമ്മീഷ്ണർ കാളിരാജ് മഹേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മാനസികമായി തകർന്ന നിലയിലാണ് അതിജീവിത എറണാകുളം കമ്മീഷ്ണർ വ്യക്തമാക്കി..

ഷോക്കിലാണ് അവർ ഇപ്പോഴും. കൗൺസിലിങ്ങിന് ശേഷമാണ് പരാതി നൽകുവാൻ തയ്യാറായത്. അവർ മാനസികമായി തകർന്ന നിലയിൽ ആണെന്നും, എതിരെ നിൽക്കുന്നത് വലിയ ആൾ ആയതിനാലാണ് പരാതിപ്പെടാൻ ഭയന്നത്. ആ പെൺകുട്ടിക്ക് മുന്നിലുള്ള വെല്ലുവിളി അതായിരുന്നു എന്നും കാളിരാജ് മഹേഷ് കുമാർ മാധ്യമങ്ങളോട് വിശദീകരിച്ചു.

അതേസമയം നേരത്തെയും ഇത്തരം രണ്ട് കേസുകൾ പ്രതിക്കെതിരെ ഉണ്ടായിരുന്നു. രണ്ടുദിവസമായി പ്രതിയെ പിന്തുടരുന്നുണ്ടായിരുന്നുവെന്നും അന്വേഷണസംഘം അറിയിച്ചു. സെൻസിറ്റീവ് ആയ കേസ് ആയതുകൊണ്ട് ആണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും സ്ത്രീകൾക്ക് നേരെയുള്ള ഇത്തരം ദുരനുഭവങ്ങൾ അനുവദിക്കാൻ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ജോലിസ്ഥലത്ത് ഇത് ഇനി ഉണ്ടാകരുത്.

ALSO READ:രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും മാറ്റും; നടപടികൾ ആരംഭിച്ചതായി ബി ഉണ്ണികൃഷ്ണൻ

അതേസമയം നടി ഐസിസിക്ക് പരാതി നൽകിയോ എന്ന കാര്യത്തിൽ ഒന്നും വ്യക്തതയില്ല. തെളിവ് ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ആവശ്യാനുസരണം പ്രതിയെ കസ്റ്റഡിയിൽ വാങ്ങിക്കും എന്നും കമ്മീഷണർ അറിയിച്ചു. അതേസമയം കേസിൽ രഞ്ജിത്തിനെ 14 ദിവസത്തെക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. തുടർന്ന് എറണാകുളം സബ്ജയിലേക്ക് മാറ്റി. അതേസമയം ജാമ്യാപേക്ഷയിൽ കോടതി ഇന്ന് തന്നെ വാദം കേൾക്കും എന്നാണ് സൂചന. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

ഇന്നലെ മാർച്ച് 31-ാം തീയതി രാത്രിയോടെയാണ് ലൈംഗിക അതിക്രമ കേസിൽ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവച്ചാണ് രഞ്ജിത്തിനെ പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്. എറണാകുളം സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി. തുടർന്ന് സംവിധായകനെ കൊച്ചി പോലീസിന് കൈമാറി. സിനിമ ലൊക്കേഷനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് യുവനടിയുടെ പരാതി സംവിധായകൻ്റെ അറസ്റ്റ്.

രഞ്ജിത്തിന്റെ പുതിയ സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതി നൽകിയത്. കൂടുതൽ നല്ല റോൾ നൽകാമെന്ന് പറഞ്ഞ കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് നടിയുടെ പരാതി. ഇതിനിടെ കാരാവനിൽ നിന്നും രക്ഷപ്പെട്ട പുറത്തേക്ക് ഓടിയ നടി തന്റെ സഹപ്രവർത്തകയോട് കാര്യം പറഞ്ഞു. കോട്ടയത്തെ ഷൂട്ടിംഗ് ലൊക്കേഷൻ വച്ച് രണ്ട് മാസം മുമ്പാണ് സംഭവം നടന്നത്. രണ്ട് ദിവസം മുമ്പ് പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. തുടർന്ന് അതീവ രഹസ്യമായി പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ച് പോലീസ് കേസ് അന്വേഷിക്കുകയായിരുന്നു. സംവിധായകൻ ഒളിവിലേക്ക് പോകുമെന്ന് ഉറപ്പായതോടെ പോലീസിൻ്റെ അറസ്റ്റ് നടപടി. അതേസമയം സംവിധായകനെ ഫെഫെകെയിൽ നിന്നും മാറ്റി നിർത്തുമെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
Bigg Boss Malayalam Seoson 8 : ഇത് ഒരുമാതിരി ചെയ്ത്തായിപ്പോയി, ബി​ഗ് ബോസിലെ ഷമ്മിയും നാ​ഗവല്ലിയുമായി എൽദേയും റിനിയും
“അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി
Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി
“ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി
Big Boss Malayalam Season 8: തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്