AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fahadh Faasil: ‘മോഹൻലാലിന്റെ ആ സിനിമ റീമേക്ക് ചെയ്യാന്‍ കുറേക്കാലമായി ഞാൻ അമൽ നീരദിനോട് പറയുന്നുണ്ട്’; ഫഹദ് ഫാസിൽ

Fahadh Faasil: തീര്‍ച്ചയായും കണ്ടിരിക്കേണ്ട അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയെന്ന ചോദ്യത്തിന് ഉത്തരം പറയവെയാണ് റീമേക്ക് ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ചും താരം വെളിപ്പെടുത്തിയത്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫഹദ് ഫാസിൽ.

Fahadh Faasil: ‘മോഹൻലാലിന്റെ ആ സിനിമ റീമേക്ക് ചെയ്യാന്‍ കുറേക്കാലമായി ഞാൻ അമൽ നീരദിനോട് പറയുന്നുണ്ട്’; ഫഹദ് ഫാസിൽ
Fahadh FaasilImage Credit source: Facebook
nithya
Nithya Vinu | Published: 25 Jul 2025 14:22 PM

മലയാളികളുടെ പ്രിയപ്പെട്ട യുവതാരമാണ് ഫഹദ് ഫാസിൽ. അദ്ദേഹത്തിന്റെ വ്യത്യസ്തമാർന്ന അഭിനയം ഇന്ത്യൻ സിനിമാലോകത്ത് തന്നെ താരത്തെ ശ്രദ്ധേയനാക്കി. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച കൂട്ടുകെട്ടാണ് ഫഹദ് ഫാസിൽ – അമൽ നീരദ് കോംബോ.

ഇപ്പോഴിതാ താൻ ഏറെ ഇഷ്ടപ്പെടുന്ന മോഹൻലാൽ ചിത്രം റിമേക്ക് ചെയ്യണമെന്ന് അമൽ നീരദിനോട് കുറെകാലമായി അഭ്യ‍ർത്ഥിക്കുകയാണെന്ന് താരം പറയുകയാണ്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫഹദ് ഫാസിൽ.

തീര്‍ച്ചയായും കണ്ടിരിക്കേണ്ട അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയെന്ന ചോദ്യത്തിന് ഉത്തരം പറയവെയാണ് റീമേക്ക് ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ചും താരം വെളിപ്പെടുത്തിയത്. അമിതാഭ് ബച്ചൻ ചിത്രം ‘മിലി’, രജനികാന്ത് നായകനായി എത്തിയ ‘ജോണി’, മോഹൻലാൽ-പത്മരാജൻ കൂട്ടുകെട്ടിലൊരുങ്ങിയ ‘സീസൺ’, മോണിക്ക ബെലൂച്ചി ചിത്രം ‘മലീന’, ഇൽ പോസ്റ്റിനോ എന്നിവയാണ് ഫഹദ് റെക്കമെൻഡ് ചെയ്യുന്ന സിനിമകൾ. ഇതില്‍ സീസണ്‍ തന്റെ ഫേവറേറ്റ് ചിത്രമാണെന്നും റീമേക്ക് ചെയ്യാൻ അമല്‍ നീരദിനോട് ദീര്‍ഘകാലമായി കെഞ്ചുകയാണെന്ന് ഫഹദ് പറയുന്നു.

അതുല്യസംവിധായകൻ പത്മരാജൻ സംവിധാനവും രചനയും നിർവഹിച്ച ചിത്രം ആയിരുന്നു സീസൺ. മോഹന്‍ലാല്‍ ജീവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ഐറിഷ് അമേരിക്കന്‍ താരം ഗാവിന്‍ പക്കാര്‍ഡ് ആണ് പ്രതിനായകനായി എത്തിയത്.