Shah Rukh Khan: ഇനിയും 100 വർഷം ഭരിക്കൂ; കിങ് ഖാന്റെ പിറന്നാളിന് ഫറാ ഖാന്റെ ഹൃദയസ്പർശിയായ കുറിപ്പ്
Shah Rukh Khan:. ഭാര്യ ഫറ ഖാന്റെ പിറന്നാൾ ആശംസകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്. പിറന്നാൾ ആശംസകൾ കിങ് എന്നാണ് കുറിച്ചിരിക്കുന്നത്. ഒപ്പം ഒരു 100 വർഷം കൂടെ ഇനിയും ഭരിക്കൂ എന്നും ആശംസിച്ചു. ഷാരൂഖിനെ ചേർത്തുപിടിച്ച് ചുംബിക്കുന്ന ഒരു ചിത്രവും ഫറ പങ്കുവെച്ചിട്ടുണ്ട്.

Shah Rukh Khan 60th Birthday
60ൻറെ നിറവിൽ ഷാരൂഖാൻ. കിംഗ് ഖാൻ എന്നാണ് ആരാധകർ ഷാരൂഖിനെ സ്നേഹപൂർവ്വം വിളിക്കുന്നത്. എല്ലാ പിറന്നാളിനും തന്റെ മുംബൈയിലെ മന്നത്ത് മനസിലിലെ ബാൽക്കണിയിൽ ഷാരൂഖ് ആരാധകർക്ക് മുഖം നൽകാറുണ്ട്. അത്തരത്തിൽ ഇന്നും ഷാരൂഖ് എത്തും എന്ന യിലാണ് ആരാധകർ. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തുന്നത്. ഭാര്യ ഫറ ഖാന്റെ പിറന്നാൾ ആശംസകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്. പിറന്നാൾ ആശംസകൾ കിങ് എന്നാണ് കുറിച്ചിരിക്കുന്നത്.
ഒപ്പം ഒരു 100 വർഷം കൂടെ ഇനിയും ഭരിക്കൂ എന്നും ആശംസിച്ചു. ഷാരൂഖിനെ ചേർത്തുപിടിച്ച് ചുംബിക്കുന്ന ഒരു ചിത്രവും ഫറ പങ്കുവെച്ചിട്ടുണ്ട്. എന്റെ ബാല്യകാലത്തിൽ തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ട നടനാണ് ഷാരൂഖ്. പതിനഞ്ചാം വയസ്സിൽ അച്ഛനെയും ഇരുപത്തിയഞ്ചാം വയസ്സിൽ അമ്മയെയും. അവിടെ നിന്നും സ്വന്തം കഴിവുകൊണ്ട് ജീവിതത്തിൽ പലർക്കും സ്വപ്നം കാണാൻ പോലും സാധിക്കാത്ത ഉയരങ്ങളാണ് ഷാരൂഖ് ഒറ്റയ്ക്ക് കയ്യെത്തി പിടിച്ചത്. ഒരു സിനിമ പാരമ്പര്യം ഒന്നുമില്ലാഞ്ഞിട്ടും ഷാരൂഖാൻ ബോളിവുഡിന്റെ രാജാവായി മാറി.
എന്നാൽ ഇത് കയ്യെത്തി പിടിക്കുന്നതിനെ ഒരുപാട് അലഞ്ഞിട്ടുമുണ്ട്. ഇതേക്കുറിച്ച് എല്ലാം ഷാരൂക്ക് ഒരുപാട് തവണ തുറന്നു സംസാരിച്ചതാണ്. ആദ്യമായി താരം വാങ്ങിയ പ്രതിഫലം 50 രൂപയാണ്. പങ്കജ് ഉദാസ്ന്റെ ഒരു പരിപാടിയിൽ നിന്നാണ് തനിക്ക് ആദ്യമായി പ്രതിഫലം ലഭിച്ചത് എന്ന് താരം ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ആ പണം കൊണ്ട് താജ്മഹൽ കാണാൻ പോയ ഓർമ്മകളും എല്ലാം അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഫിറ്റ്നസിൽ ഒരുപാട് ശ്രദ്ധ കേന്ദ്രീകരിക്കുന്ന നടൻ തന്റെ അച്ചടക്കമുള്ള ജീവിതമാണ് ഇന്നും ശരീരത്തെ നിലനിർത്താൻ സഹായിക്കുന്നത് എന്നും പറഞ്ഞിരുന്നു. ദിവസം രണ്ട് നേരം മാത്രമാണ് നടൻ ഭക്ഷണം കഴിക്കുക. അതും അമിതമായി കഴിക്കില്ലെന്നും പച്ചക്കറികൾ പഴങ്ങൾ ധാന്യങ്ങൾ ഇങ്ങനെ സമീകൃത ആഹാരം മാത്രമാണ് അദ്ദേഹത്തിന്റെ ഭക്ഷണം. എന്നാൽ ആരെങ്കിലും സ്നേഹത്തോടെ എന്തെങ്കിലും തനിക്ക് കഴിക്കാൻ തന്നാൽ അത് സ്നേഹപൂർവ്വം തന്നെ കഴിക്കുമെന്ന് ഷാരൂഖ് പറയാറുണ്ട്.