kantara 2 Release: കാന്താര – 2 കേരളത്തിലെത്തും, പ്രശ്നങ്ങൾ പരിഹരിച്ചത് ഇങ്ങനെ…

FEOK Confirms 'Kantara 2' Release in Kerala: ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്.

kantara 2 Release: കാന്താര - 2 കേരളത്തിലെത്തും, പ്രശ്നങ്ങൾ പരിഹരിച്ചത് ഇങ്ങനെ...

Kanthara 2

Published: 

12 Sep 2025 21:45 PM

കൊച്ചി: ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായി അഭിനയിക്കുന്ന ‘കാന്താര: എ ലെജൻഡ് -ചാപ്റ്റർ 1’ എന്ന ചിത്രം കേരളത്തിൽ റിലീസ് ചെയ്യും. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള ( ഫിയോക്ക് ) ആണ് ഇക്കാര്യം അറിയിച്ചത്. വിതരണക്കാരുമായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിച്ചതായും, തിയേറ്റർ കളക്ഷന്റെ 50 ശതമാനം വിതരണക്കാർക്ക് നൽകാമെന്നും ഫിയോക്ക് വ്യക്തമാക്കി. ബിസിനസിൽ ചില ഒത്തുതീർപ്പുകൾ നടത്തിക്കൊണ്ടാണ് വിതരണക്കാരായ മാജിക് ഫ്രെയിംസുമായുള്ള തർക്കങ്ങൾ ഫിയോക്ക് ചർച്ചയിലൂടെ പരിഹരിച്ചത്.

ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. സിനിമയുടെ നെറ്റ് കളക്ഷന്റെ 55% രണ്ട് ആഴ്ചത്തേക്ക് വേണമെന്നായിരുന്നു മാജിക് ഫ്രെയിംസിന്റെ ആവശ്യം. എന്നാൽ, ഒരു ആഴ്ചത്തേക്ക് മാത്രം അനുമതി നൽകാനാണ് ഫിയോക്ക് തയ്യാറായത്. ഈ വിഷയത്തിൽ വിതരണക്കാർ ഉറച്ചുനിന്നതോടെയാണ് പ്രശ്നം ചർച്ചയിലൂടെ പരിഹരിച്ചത്.

2022-ൽ പുറത്തിറങ്ങിയ ‘കാന്താര’ എന്ന ചിത്രം വലിയ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. ‘കെജിഎഫ്’, ‘കാന്താര’, ‘സലാർ’ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമിച്ച ഹോംബാലെ ഫിലിംസാണ് ‘ചാപ്റ്റർ വണ്ണി’ന്റെയും നിർമാതാക്കൾ. ചിത്രം ഒക്ടോബർ 2-ന് റിലീസ് ചെയ്യും.

Related Stories
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
Fanatics : ഏഷ്യൻ ടെലിവിഷൻ അവാർഡ്സിൽ ചരിത്രമെഴുതി ‘ഫനാറ്റിക്സ്’; മികച്ച ഡോക്യുമെൻ്ററി പുരസ്‌കാരം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും