Shine Tom Chacko: ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടി കടുപ്പിക്കുമോ? കൊച്ചിയിൽ ഇന്ന് നിര്‍ണായക യോഗങ്ങള്‍

Film Chamber and ICC Meetings in Kochi: സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മറ്റി യോഗവും ഫിലിം ചേംബറിന്‍റെ യോഗവുമാണ് ഇന്ന് ചേരുന്നത്. ചിത്രത്തിലെ നാല് ഐസി അം​ഗങ്ങളാണ് യോ​ഗം ചേരുന്നത്.

Shine Tom Chacko: ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടി കടുപ്പിക്കുമോ? കൊച്ചിയിൽ ഇന്ന് നിര്‍ണായക യോഗങ്ങള്‍

വിൻസി അലോഷ്യസ്, ഷൈൻ ടോം ചാക്കോ

Updated On: 

21 Apr 2025 | 08:26 AM

കൊച്ചി: വിവാ​ദങ്ങൾക്കിടെ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് നിർണായകം. നടി വിൻസിയോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ഇന്ന് നിർണായക യോ​ഗങ്ങൾ ചേരും. സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മറ്റി യോഗവും ഫിലിം ചേംബറിന്‍റെ യോഗവുമാണ് ഇന്ന് ചേരുന്നത്. ചിത്രത്തിലെ നാല് ഐസി അം​ഗങ്ങളാണ് യോ​ഗം ചേരുന്നത്. നടിക്കുണ്ടായ ദുരനുഭവത്തിൽ ഇന്‍റേണൽ കമ്മിറ്റി എന്ത് നിലപാട് എടുക്കുന്നോ അത് നടപ്പാക്കാൻ ബാധ്യസ്ഥരാണ് സിനിമ സംഘടനകൾ.

യോ​ഗത്തിൽ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്‍റെ യോഗം. ഐസിയിൽ ഉയർന്നുവന്ന തീരുമാനങ്ങൾ അടക്കം ചർച്ച ചെയ്തുകൊണ്ടാകും യോ​ഗം. യോ​ഗത്തിൽ എടുത്ത തീരുമാനം ഫിലിം ചേംബർ അമ്മയും ഫെഫ്കയുമടക്കമുള്ളവരെ അറിയിക്കും.

Also Read:ഷൈൻ ആന്റിഡോട്ട് ഉപയോഗിച്ചോ? അടുത്ത ചോദ്യം ചെയ്യൽ കൂടിയാലോചനയ്ക്ക് ശേഷം, ഇന്ന് ഹാജരാകേണ്ട

അതേസമയം സംഭവത്തിൽ ഇതുവരെ താര സംഘടനയായ അമ്മയ്ക്ക് ഇതുവരെ നടൻ വിശദീകരണം നൽകിയില്ല. വിഷയത്തിൽ അമ്മ രൂപികരിച്ച മൂന്നം​ഗ സമിതിക്ക് മുൻപാകെ വിശദീകരണം നൽകാൻ നടനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ സമയം അവസാനിച്ചു.

അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി വിന്‍സി അലോഷ്യസ് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നൽകിയ പരാതിയാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. താൻ അഭിനയിച്ച സിനിമയുടെ സെറ്റില്‍ വച്ച് ഒരു നടന്‍ തന്നോട് അപമര്യാദയായി പെരുമാറി എന്ന് നടി വിന്‍സി അലോഷ്യസ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീ‍ഡിയോയിൽ തുറന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ താരസംഘടനയായ അമ്മയ്ക്കും ഫിലിം ചേംബറിനും നൽകിയ പരാതിയിൽ നടി ആ നടൻ ഷൈൻ ടോം ചാക്കോയാണ് എന്ന് തുറന്ന് പറഞ്ഞിരുന്നു.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ