Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും

Tamil Nadu State Awards: ഏഴില്‍ അഞ്ച് വര്‍ഷങ്ങളിലും മികച്ച നടിമാര്‍ ആയിരിക്കുന്നത് മലയാളികളാണ്. അപര്‍ണ ബാലമുരളി, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, ലിജോമോള്‍ ജോസ്, നയന്‍താര എന്നിവരാണ് അവര്‍.

Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും

Manju Warrier, Aparana

Published: 

30 Jan 2026 | 10:40 AM

ചെന്നൈ: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് തമിഴ്നാട്. തമിഴ് സിനിമയിലെ മികവിനുള്ള 2016 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ പുരസ്കാരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. പുരസ്കാര നേട്ടത്തിൽ മലയാളികൾക്ക് വലിയ നേട്ടമുണ്ടായിരിക്കുകയാണ്. ഏഴില്‍ അഞ്ച് വര്‍ഷങ്ങളിലും മികച്ച നടിമാര്‍ ആയിരിക്കുന്നത് മലയാളികളാണ്. അപര്‍ണ ബാലമുരളി, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, ലിജോമോള്‍ ജോസ്, നയന്‍താര എന്നിവരാണ് അവര്‍.

ഇതിനു പുറമെ വൈക്കം വിജയലക്ഷ്മിക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരവും മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‍കാരത്തിന് ഉര്‍വശിയും അർഹരായി.ഗായിക വര്‍ഷ രഞ്ജിത്ത് ആണ് പുരസ്കാരം നേടിയ മറ്റൊരു മലയാളി.

Also Read: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന

2016ൽ പുറത്തിറങ്ങിയ ‘പാമ്പു സട്ടൈ’യിലെ പ്രകടനത്തിലൂടെ മലയാളി താരം കീർത്തി സുരേഷാണ് മികച്ച നടിയായി. 2017ൽ ‘അരം’ എന്ന ചിത്രത്തിലെ അഭിനയത്തിന് നയൻതാര സ്വന്തമാക്കിയപ്പോൾ 2018ൽ ജ്യോതികയാണ് മികച്ച നടി. ‘ചെക്ക ചിവന്ത വാനം’ സിനിമയിലൂടെയാണ് താരത്തിന് പുരസ്കാരം ലഭിച്ചത്. 2019ൽ വെട്രിമാരൻ സംവിധാനം ചെയ്ത ‘അസുരൻ’ എന്ന ചിത്രത്തിലൂടെ മഞ്ജു വാരിയർ മികച്ച നടിയായി. 2020-ൽ ‘സൂരറൈ പോട്ര്’ സിനിമയിലെ അഭിനയത്തിന് അപർണ ബാലമുരളിയും 2021ൽ ‘ജയ് ഭീമി’ലെ സെങ്കിണിയായി എത്തിയ ലിജോ മോളും മികച്ച നടിയായി.

ഫെബ്രുവരി 13-ന് ചെന്നൈ കലൈവാനർ അരംഗിൽ നടക്കുന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും. മികച്ച നടനും നടിക്കും ഒരു പവൻ സ്വർണ്ണ മെഡലും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. മികച്ച ചിത്രങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെയാണ് സമ്മാനത്തുക.

Follow Us
Related Stories
Director Priyadarshan’s Intrerview : തേന്മാവിന്‍ കൊമ്പത്ത് ഒരു പ്രതീക്ഷയുമില്ലാതെ ചെയ്ത സിനിമ, പക്ഷേ ഏറെ പ്രതീക്ഷിച്ച പടങ്ങള്‍ പലതും പൊട്ടിയെന്ന് പ്രിയദര്‍ശന്‍
Balan – The Boy:“രണ്ട് വർഷത്തിനിടെ ഞാൻ കണ്ട ഏറ്റവും മികച്ച മലയാള സിനിമ”; ബാലൻ ദ് ബോയ് ടീമിനൊപ്പം പ്രിയദർശനൻ
ലാലേട്ടനുമൊത്തുള്ള സിനിമ വരുന്നു എന്ന വാർത്തകൾക്ക് പിന്നിലെ സത്യമെന്ത്? എങ്ങനെയായിരിക്കണം ആ സിനിമ; വെളിപ്പെടുത്തി സംവിധായകൻ ചിദംബരം
“വെറുതെ ചൊറിയാൻ ചെല്ലരുത്, ഇന്ദ്രൻസിൻ്റെ മറ്റൊരു മുഖം നിങ്ങൾ കണ്ടിട്ടുണ്ടാകില്ല”; രാജസേനന് പറയാനുണ്ട് ചില കാര്യങ്ങൾ
Drishyam 3 OTT Release: ക്ലാസ്സിക് ക്രിമിനലിൻ്റെ മൂന്നാം വരവിനൊരുങ്ങി ഒ.ടി.ടി, ദൃശ്യം 3 ജൂൺ 18 മുതൽ പ്രൈം വീഡിയോസിൽ
Vijay-Sangeetha Divorce Issue: പിണക്കങ്ങൾ മാറി വിജയ്‌യും സംഗീതയും ഒന്നിക്കുന്നോ? ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി റിപ്പോർട്ട്
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
മഴക്കാലത്തെ തേരട്ട ശല്യം; വീട്ടമ്മമാർ അറിയാൻ
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്