Flask OTT: സൈജു കുറുപ്പിന്റെ ‘ഫ്ലാസ്ക്’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Flask OTT Release: ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് നടൻ സൈജു കുറുപ്പ് എത്തിയത്. തീയേറ്റർ റിലീസിന് ഒന്നര മാസത്തിന് ശേഷം 'ഫ്ലാസ്ക്', ഇപ്പോഴിതാ ഒടിടിയിൽ എത്തുകയാണ്.

Flask OTT: സൈജു കുറുപ്പിന്റെ ഫ്ലാസ്ക് ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

'ഫ്ലാസ്ക്' പോസ്റ്റർ

Published: 

03 Sep 2025 | 01:27 PM

സൈജു കുറുപ്പിനെ നായകനാക്കി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഫ്ലാസ്ക്’. ജൂലൈ 18ന് റിലീസായ ചിത്രത്തിന് തീയേറ്ററുകളിൽ കാര്യമായ ഓളം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് നടൻ സൈജു കുറുപ്പ് എത്തിയത്. തീയേറ്റർ റിലീസിന് ഒന്നര മാസത്തിന് ശേഷം ‘ഫ്ലാസ്ക്’, ഇപ്പോഴിതാ ഒടിടിയിൽ എത്തുകയാണ്.

‘ഫ്ലാസ്ക്’ ഒടിടി

ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 4 മുതൽ ചിത്രം മനോരമ മാക്സിൽ പ്രദർശനം ആരംഭിക്കും.

‘ഫ്ലാസ്ക്’ സിനിമയെ കുറിച്ച്

‘ജയ് മഹേന്ദ്രന്‍’ എന്ന വെബ് സീരീസിനു ശേഷം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഫ്ലാസ്ക്’. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയുടെ ബാനറില്‍ സംവിധായകന്‍ രാഹുല്‍ റിജി നായര്‍, ലിജോ ജോസഫ്, രതീഷ് എം.എം എന്നിർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സൈജു കുറുപ്പിന്റെ കഥാപാത്രമായ ജ്യോതികുമാര്‍ എന്ന പോലീസ് കോൺസ്റ്റബിളിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ഗായകൻ കൂടിയായ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ: റിലീസായി ഒന്നര വർഷം; ഒടുവിൽ ഉണ്ണി മുകുന്ദൻ ചിത്രം ഒടിടിയിലേക്ക്; ‘കാഥികൻ’ എപ്പോൾ, എവിടെ കാണാം?

സൈജു കുറുപ്പിന് പുറമെ സുരേഷ് കൃഷ്ണയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിദ്ധാർത്ഥ് ഭരതൻ, അശ്വതി ശ്രീകാന്ത്, ബാലചന്ദ്രൻ ചുള്ളിക്കാട് , രഞ്ജിത് ശേഖർ, സിൻസ് ഷാൻ, ശ്രീജിത്ത് ഗംഗാധരൻ, അജേഷ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജയകൃഷ്ണൻ വിജയനാണ്. ക്രിസ്റ്റി സെബാസ്റ്യനാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. സിദ്ധാർത്ഥ പ്രദീപാണ് സംഗീത സംവിധാനം.

‘ഫ്ലാസ്ക്’ ട്രെയ്ലർ

Loading...
Unable to load recommendations.
Follow Us
Related Stories
“സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ
Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം
‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്