Throwback Photo: ചാർട്ടേഡ് അക്കൗണ്ടന്റ് ആകാൻ മോഹിച്ച പെൺകുട്ടി…, ഇന്ന് തെന്നിന്ത്യയിലെ താരറാണി; നായകനേക്കാൾ പ്രതിഫലം വാങ്ങുന്ന ഈ നടിയെ മനസ്സിലായോ?

South Indian Superstar Throwback Photo: സിനിമാ ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന്, ഇന്ന് തെന്നിന്ത്യയിലെ താരറാണിയായി മാറിയ പെൺകുട്ടിയാണിത്.

Throwback Photo: ചാർട്ടേഡ് അക്കൗണ്ടന്റ് ആകാൻ മോഹിച്ച പെൺകുട്ടി..., ഇന്ന് തെന്നിന്ത്യയിലെ താരറാണി; നായകനേക്കാൾ പ്രതിഫലം വാങ്ങുന്ന ഈ നടിയെ മനസ്സിലായോ?

Nayanthara

Updated On: 

18 Nov 2025 | 01:10 PM

സിനിമാ ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന്, ഇന്ന് തെന്നിന്ത്യയിലെ താരറാണിയായി മാറിയ പെൺകുട്ടിയാണിത്. ചാർട്ടേഡ് അക്കൗണ്ടന്റ് ആകാൻ മോഹിച്ച തിരുവല്ലക്കാരിയായ ഡയാന മറിയം കുര്യനെ കാത്തിരുന്നത് മറ്റൊന്നായിരുന്നു.

ഒരു നിയോഗം പോലെ ആ പെൺകുട്ടി സിനിമയില്‍ എത്തി. മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴ്, തെലുഗു, കന്നഡ എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമകളും കടന്ന് ഹിന്ദിയിലും സ്ഥാനം പിടിക്കുന്ന കാഴ്ചയാണ് കണ്ടത്. അതെ പറഞ്ഞുവരുന്നത് ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ കുറിച്ച് തന്നെയാണ്.

ഇന്ന് കോടിക്കണക്കിനു ആരാധകരാണ് നയൻതാരയ്ക്കുള്ളത്. തെന്നിന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാൻ കഴിയാത്ത താരത്തിന് ഇന്ന് 41-ാം പിറന്നാളാണ്. 1984 നവംബർ 18ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന ഡയാനയിൽ നിന്നും നയൻതാര എന്ന സൂപ്പർതാരത്തിലേക്കുള്ള യാത്ര ആരെയും പ്രചോദിപ്പിക്കുന്നതാണ്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ‘മനസ്സിനക്കരെ’ എന്ന സിനിമയിലൂടെയായിരുന്നു നയന്‍താര സിനിമയിലേക്കെത്തുന്നത്. ഇതിനു പിന്നാലെ തമിഴിൽ അവസരം ലഭിച്ചതോടെ തിരക്കുള്ള നടിയായി താരം മാറി. പ്രമുഖരായ എല്ലാ നായകന്മാരോടൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയജീവിതം രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോൾ ഇന്ന് നായകനേക്കാൾ പ്രതിഫലം വാങ്ങുന്ന നടിയായി മാറി.

Also Read:‘വിളിച്ച് വരുത്തി തള്ളിപ്പറയാൻ കാണിച്ച അന്തസ് നല്ലതാണ്; ഇതുവരെ അവർ ഇവിടെ ജീവിച്ചു ഇനിയും ജീവിക്കും’

സൗന്ദര്യംകൊണ്ടും കഴിവുകൊണ്ടും നയന്‍താര നേട്ടങ്ങൾ സ്വന്തമാക്കി. താരത്തിന് 223 കോടി ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനിടെയിൽ താരം സ്വന്തമായി ബ്യൂട്ടി ബ്രാന്‍ഡ് ആരംഭിച്ചു. ‘9 സ്‌കിന്‍ ബൈ നയന്‍താര’ എന്ന പേരിൽ ആരംഭിച്ച ബ്രാന്‍ഡ് രാജ്യമാകെ ഹിറ്റായി. എന്നാൽ ഇതിനിടെയിലും പല വിവാ​ദങ്ങളും വിമർശനങ്ങളും താരത്തിനെ തേടിയെത്തി. വ്യക്തിജീവിതത്തിലും കരിയറിലുമെല്ലാം തിരിച്ചടികൾ ഉണ്ടായിട്ടും പൂർവ്വാധികം ശക്തയായി തിരിച്ചെതുന്ന നയൻതാരെയാണ് ആരാധകർക്ക് കാണാൻ സാധിച്ചത്.

സംവിധായകനായ വിഘ്നേഷ് ശിവനാണ് നയൻതാരയുടെ ജീവിതപങ്കാളി. ‘നാനും റൗഡി നാന്‍ താന്‍’ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാര- വിഘ്നേഷ് പ്രണയം മൊട്ടിട്ടത്. 2022-ൽ ഇരുവരും വിവാഹിതരായി. തുടർന്ന് വാടക ഗര്‍ഭധാരണത്തിലൂടെ ഉയിര്‍, ഉലക് എന്ന് പേരുളള ഇരട്ടക്കുട്ടികളുണ്ടായി. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

 

Follow Us
രഞ്ജിത്ത് ജഡ്ജിന് മുൻപിൽ പറഞ്ഞത് എന്ത്?
പ്രധാനമന്ത്രി മാത്രമല്ല, തരൂരും ചെണ്ടകൊട്ടി
പാരാസെയിലിംഗിനിടെ കേബിള്‍ പൊട്ടി വിനോദസഞ്ചാരി കടലില്‍ വീണു; പിന്നാലെ രക്ഷപ്പെടുത്തി; സംഭവം ഗോവയില്‍
വൃത്തിയുമില്ല, വെടിപ്പുമില്ല; തെലങ്കാനയിലെ ഒരു ഐസ് കാന്‍ഡി യൂണിറ്റിലെ കാഴ്ച; ഒരാള്‍ അറസ്റ്റില്‍