AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gayathri Suresh: എനിക്കെന്താ ഭയങ്കര കഴിവില്ലേ എന്ന് ചിന്തിച്ചു, കയ്യില്‍ കിട്ടിയതിനെ എല്ലാം നിസാരമായിട്ടെടുത്തു: ഗായത്രി

Gayathri Suresh About Her Career: എനിക്കെന്താ ഭയങ്കര കഴിവില്ലേ എന്ന് വരെ ചിന്തിച്ചു. അത്തരം വിചാരങ്ങളെല്ലാം തന്നെ എനിക്കുണ്ടായിരുന്നു. എന്നാല്‍ വിനയം ഇല്ലാതെ വേറൊന്നും ഉണ്ടായിട്ട് കാര്യമില്ല. അവസരങ്ങള്‍ ചോദിക്കാന്‍ എനിക്ക് മടിയായിരുന്നു.

Gayathri Suresh: എനിക്കെന്താ ഭയങ്കര കഴിവില്ലേ എന്ന് ചിന്തിച്ചു, കയ്യില്‍ കിട്ടിയതിനെ എല്ലാം നിസാരമായിട്ടെടുത്തു: ഗായത്രി
ഗായത്രി സുരേഷ്Image Credit source: Gayathri Suresh Instagram
shiji-mk
Shiji M K | Published: 27 Jul 2025 16:58 PM

2015ല്‍ പുറത്തിറങ്ങിയ ജന്മപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തിയ നടിയാണ് ഗായത്രി സുരേഷ്. പിന്നീട് തെലുഗിലും താരത്തിന് അഭിനയിക്കാന്‍ സാധിച്ചു. എന്നാല്‍ സിനിമാ മേഖലയില്‍ എത്തിയതിന് ശേഷം തനിക്ക് അഹങ്കാരമുണ്ടായിരുന്നുവെന്ന് പറയുകയാണ് നടി. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിനോടാണ് പ്രതികരണം.

എന്നാല്‍ തനിക്ക് അഹങ്കാരമുള്ള കാര്യം ആദ്യം മനസിലായിരുന്നില്ല. ഇപ്പോള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ തനിക്കെല്ലാം മനസിലാകുന്നുണ്ടെന്നും താരം പറയുന്നു.

”അന്ന് കയ്യില്‍ കിട്ടിയതെല്ലാം നിസാരമായിട്ട് എടുത്തു. എനിക്ക് അതെല്ലാം കിട്ടും, കിട്ടിക്കൊണ്ടേയിരിക്കും എന്നായിരുന്നു ചിന്ത. എങ്ങനെയാണ് എനിക്ക് കിട്ടാതിരിക്കുക എന്നെല്ലാം ചിന്തിച്ചു. നമ്മള്‍ സ്വയം നമ്മളെ കുറിച്ച് ചിന്തിക്കില്ലേ, അങ്ങനെ ഞാനും ചെയ്തിരുന്നു.

എനിക്കെന്താ ഭയങ്കര കഴിവില്ലേ എന്ന് വരെ ചിന്തിച്ചു. അത്തരം വിചാരങ്ങളെല്ലാം തന്നെ എനിക്കുണ്ടായിരുന്നു. എന്നാല്‍ വിനയം ഇല്ലാതെ വേറൊന്നും ഉണ്ടായിട്ട് കാര്യമില്ല. അവസരങ്ങള്‍ ചോദിക്കാന്‍ എനിക്ക് മടിയായിരുന്നു.

Also Read: Gayathri Suresh: ‘ഷൂട്ടിങിന് പോയപ്പോള്‍ ഉറങ്ങുന്നതിനിടെ ആരോ കഴുത്തിന് പിടിക്കുന്നതുപോലെ തോന്നി, പ്രേതമാണോയെന്ന് അറിയില്ല’

നമ്മളെ ഒരുപാട് ആളുകള്‍ സ്വാധീനിക്കില്ലേ. ഷാരൂഖ് ഖാന്‍ പറഞ്ഞിട്ടുള്ളത് ഞാന്‍ ഒരിക്കലും അവസരങ്ങള്‍ അന്വേഷിച്ച് പോകാറില്ല എന്നാണ്. ഇതെല്ലാം നമ്മുടെ ഉപബോധ മനസിലുണ്ടാകും, നമ്മളെ അത് സ്വാധീനിക്കും,” ഗായത്രി പറയുന്നു.