AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jagadish: ‘രാജ്യസഭയിലെത്താന്‍ ആഗ്രഹമുണ്ടായിരുന്നു, ഇടതുപക്ഷത്തിന്റെയും, കോണ്‍ഗ്രസിന്റെയും സഹായം തേടി’

Jagadish opens up about his political stances: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രമയ്ക്കും കുട്ടികള്‍ക്കും അത്ര യോജിപ്പില്ലായിരുന്നു. തനിക്ക്‌ ഇപ്പോള്‍ രാഷ്ട്രീയമില്ല. എല്ലാ പാര്‍ട്ടിയിലുള്ളവരുമായി ബന്ധമുണ്ട്. ഒരു പാര്‍ട്ടിയിലും അംഗത്വമെടുത്തിട്ടില്ലെന്നും ജഗദീഷ്‌

Jagadish: ‘രാജ്യസഭയിലെത്താന്‍ ആഗ്രഹമുണ്ടായിരുന്നു, ഇടതുപക്ഷത്തിന്റെയും, കോണ്‍ഗ്രസിന്റെയും സഹായം തേടി’
ജഗദീഷ്‌ Image Credit source: സോഷ്യല്‍ മീഡിയ
Jayadevan AM
Jayadevan AM | Published: 27 Jul 2025 | 05:12 PM

നേരത്തെ സുരേഷ് ഗോപി ആയതുപോലെ രാജ്യസഭയിലെ നോമിനേറ്റഡ് മെമ്പറാകാന്‍ തനിക്കും ആഗ്രഹമുണ്ടായിരുന്നെന്ന് നടന്‍ ജഗദീഷ്. അതിന് ഇടതുപക്ഷത്തിന്റെയും, കോണ്‍ഗ്രസിന്റെയും സഹായം തേടിയിരുന്നെന്നും ജഗദീഷ് വെളിപ്പെടുത്തി. ഒരിക്കല്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യം പറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ നിലവില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാജ്യസഭയിലെത്തുകയെന്നത് സ്വപ്‌നമായിരുന്നു. രാജ്യസഭയില്‍ പ്രസംഗിക്കുന്നതും, ആള്‍ക്കാര്‍ അഭിനന്ദിക്കുന്നതും സ്വപ്‌നം കണ്ടിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

”രാജ്യസഭയിലെത്താന്‍ ശ്രമിച്ച സമയത്ത് ഒരു കാരണവശാലും നിയമസഭയില്‍ മത്സരിക്കില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. ആ വാക്ക് വിഴുങ്ങേണ്ടി വന്നു. കൂട്ടുകാരുടെ വാക്കുകള്‍ വിശ്വസിച്ചതിന്റെ കുഴപ്പമാണ്. പത്തനാപുരത്ത് ചെന്നപ്പോള്‍ കിട്ടിയ സ്വീകരണം എനിക്ക് കിട്ടുന്ന വോട്ടായിട്ട് തെറ്റിദ്ധരിച്ചു. ഫലപ്രഖ്യാപനം വരെ ജയിക്കുമെന്നാണ് വിചാരിച്ചത്. അത് ഒരുപാട് തിരിച്ചറിവ് തന്നു”-ജഗദീഷ് വ്യക്തമാക്കി.

Read Also: Jagadish: ബോളിവുഡിനോടുള്ള ഇഷ്ടത്തില്‍ പറഞ്ഞ കഥ; നായകന്‍ മമ്മൂട്ടി; ജഗദീഷ് സംവിധാനം ചെയ്യേണ്ട ആ സിനിമയ്ക്ക് എന്ത് സംഭവിച്ചു?

രാഷ്ട്രീയത്തിലേക്ക് താന്‍ വരുന്നതില്‍ ജനങ്ങള്‍ക്ക് പൊതുവെ യോജിപ്പില്ലെന്നും, താന്‍ അതിന് പറ്റിയ ആളല്ലെന്നും മനസിലായി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രമയ്ക്കും കുട്ടികള്‍ക്കും അത്ര യോജിപ്പില്ലായിരുന്നു. തനിക്ക്‌ ഇപ്പോള്‍ രാഷ്ട്രീയമില്ല. എല്ലാ പാര്‍ട്ടിയിലുള്ളവരുമായി ബന്ധമുണ്ട്. ഒരു പാര്‍ട്ടിയിലും അംഗത്വമെടുത്തിട്ടില്ലെന്നും താരം വെളിപ്പെടുത്തി.