Hansika Krishna: അമൽ നീരദ് സിനിമയിലേക്ക് വിളിയെത്തിയ ആ നിമിഷം! അമ്മ പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ലെന്ന് ഹൻസിക

Hansika Krishna Shares Her Casting Story in bachelor party D'eux: കൃത്യമായി പറഞ്ഞാൽ ഒരു വർഷം മുൻപാണ് സിനിമക്കായി വിളിക്കുന്നത്. ജ്യോതിർമയി മാമാണ് ആദ്യം വിളിച്ചത് എന്ന് തോന്നുന്നു. അമ്മ വെറുതെ പറയുകയാണെന്നാണ് ആദ്യം കരുതിയത്. സിനിമ ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പഠനം പൂർത്തിയാകാൻ കാത്തിരിക്കുകയായിരുന്നു. ആ സമയത്ത് ഇങ്ങനെ ഒരു അവസരം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല

Hansika Krishna: അമൽ നീരദ് സിനിമയിലേക്ക് വിളിയെത്തിയ ആ നിമിഷം! അമ്മ പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ലെന്ന് ഹൻസിക

ഹൻസിക കൃഷ്ണ

Published: 

19 Nov 2026 | 02:28 PM

അമൽ നീരദ് സിനികളിൽ ഒരു പാസിങ് ഷോട്ടിലെങ്കിലും അഭിനയിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന പ്രമുഖരും അല്ലാത്തവരുമായ അഭിനയതാക്കൾ മലയാള സിനിമയിൽ ഉണ്ടാകും. അങ്ങനെയുള്ളപ്പോൾ അദ്ദേഹത്തിൻ്റെ സിനിമയിലേക്ക് ഒരു പ്രധാന കഥാപാത്രത്തിനായി വിളി വന്നാലോ. ആരായാലും ഒന്ന് അമ്പരന്ന് പോകും. അതേ അവസ്ഥ തന്നെയായിരുന്നു സിനിമയിലേക്ക് വിളി വന്നപ്പോൾ ഹൻസിക കൃഷ്ണക്കും ഉണ്ടായത്. ആ അനുഭവം തുറന്നുപറയുകയാണ് ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ താരം.

കോളേജിൽ പഠിക്കുന്ന സമയത്താന് സിനിമയിലേക്ക് വിളിവന്നത്. അമ്മ പറഞ്ഞപ്പോൾ വിശ്വസിക്കാനായിരുന്നില്ല എന്നും ഹൻസിക പറയുന്നു. കൃത്യമായി പറഞ്ഞാൽ ഒരു വർഷം മുൻപാണ് സിനിമക്കായി വിളിക്കുന്നത്. ജ്യോതിർമയി മാമാണ് ആദ്യം വിളിച്ചത് എന്ന് തോന്നുന്നു. അമ്മ വെറുതെ പറയുകയാണെന്നാണ് ആദ്യം കരുതിയത്. സിനിമ ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പഠനം പൂർത്തിയാകാൻ കാത്തിരിക്കുകയായിരുന്നു. ആ സമയത്ത് ഇങ്ങനെ ഒരു അവസരം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഹൻസിക പറയുന്നു.

Also Read: Hansika Krishna: “ഞാൻ ഹൻസുവിൻ്റെ ‘അമ്മ’യാണ്, അഭിമാനം തോന്നുന്നു”; ഹൻസിക കൃഷ്ണയെ കുറിച്ച് ജ്യോതിർമയി

പിന്നീട് തിരക്കഥ കേൾക്കാൻ ഒരു ദിവസം പോയി. തിരക്കഥ കേൾക്കേണ്ട ആവശ്യം പോലും ഉണ്ടായിരുന്നില്ല. അത്രത്തോളം എക്സൈറ്റ്മെൻ്റിലായിരുന്നു താൻ. രണ്ട് മാസങ്ങൾ കഴിഞ്ഞ് ചിത്രീകരണം ആരംഭിച്ചു. കോളേജ് പഠനത്തിന് ഇടയിൽ തന്നെയായിരുന്നു ഷൂട്ടിംഗ്. പക്ഷേ ഷൂട്ടും കോളേജും എല്ലാം മാനേജ് ചെയ്ത് കൊണ്ടുപോയി. പരീഷയ്ക്ക് ഇടയിലും ഷൂട്ടുണ്ടായിരുന്നു. എന്നാൽ നല്ലരീതിയിൽ തന്നെ രണ്ടും പൂർത്തിയാക്കാനായി എന്നും ഹൻസിക വ്യക്തമാക്കി.

“ബാച്ചിലർ പാർട്ടിക്ക് മുൻപും അവസരങ്ങൾ, പക്ഷേ ‘നോ’ പറഞ്ഞു”

ബാച്ചിലർ പാർട്ടിക്ക് മുൻപും തനിക്ക് സിനിമയിൽ നിന്ന് അവസരങ്ങൾ വന്നിരുന്നുവെന്നും അന്ന് അവയെല്ലാം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും ‘പോർട്രെയറ്റ് ഓഫ് ഗദ്ദാഫി’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഹൻസിക വെളിപ്പെടുത്തിയിരുന്നു. വർഷങ്ങൾക്ക് മുൻപ് സിനിമകളിൽ അഭിനയിക്കാൻ തനിക്ക് അവസരം വന്നിരുന്നു എന്നാൽ അന്ന് സിനിമയിൽ അഭിനയിക്കാൻ ശരിയായ സമയമായിരുന്നില്ല. 14-15 വയസ്സുള്ള സമയത്താണ് സിനിമാ ഓഫറുകൾ വന്നിരുന്നത്. ഒരു നായിക എന്ന നിലയിൽ അഭിനയിക്കാനുള്ള പ്രായം തനിക്ക് അന്നുണ്ടായിരുന്നില്ല. എന്നാൽ, ചൈൽഡ് ആർട്ടിസ്റ്റ് ആയി അഭിനയിക്കുന്നതിനുള്ള പ്രായം കഴിഞ്ഞിരുന്നു താനും. അതുകൊണ്ട് അത്തരം വേഷങ്ങളും ചെയ്യാൻ സാധിക്കുമായിരുന്നില്ല എന്ന് ഹൻസിക വ്യക്തമാക്കി.

ഡിഗ്രി പഠനമെല്ലാം പൂർത്തിയാക്കി, 20 വയസ്സിന് ശേഷം മാത്രം അഭിനയ രംഗത്തേക്കിറങ്ങാമെന്നായിരുന്നു അന്നത്തെ തീരുമാനം. അങ്ങനെ കാത്തിരിക്കുമ്പോഴാണ് മനസ്സിൽ ആഗ്രഹിച്ചതുപോലെ സ്വപ്നതുല്യമായ ഓഫർ തന്നെ തേടിയെത്തിയയത് എന്ന് ഹൻസിക പറയുന്നു. അമൽ നീരദിൻ്റെ തന്നെ ‘ബൊഗെയ്ൻവില്ല’ എന്ന ചിത്രത്തിലെ ‘സ്തുതി’ എന്ന പാട്ടിന് താൻ റീൽസ് വീഡിയോ ചെയ്തിരുന്നു. ഈ വീഡിയോ കണ്ടതിന് ശേഷമാണ് ബാച്ചിലർ പാർട്ടിയിലേക്ക് തന്നെ തിരഞ്ഞെടുത്തതെന്ന് കേട്ടപ്പോൾ വലിയ സന്തോഷം തോന്നിയെന്നും ഹൻസിക വ്യക്തമാക്കിയിരുന്നു.

English Summary

Hansika Krishna recalls thinking her mother was teasing her about Amal Neerad’s ‘Bachelor Party’ offer, revealing how her ‘Sthuthi’ reel earned the role after rejecting earlier movie offers.

Loading...
Unable to load recommendations.
Follow Us
സാധാരണക്കാരുടെ ക്രൂയിസർ ബൈക്ക് - ബജാജ് അവഞ്ചർ
ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ജപിക്കേണ്ട മന്ത്രങ്ങൾ!
നിത്യവും വെളുത്തുള്ളി കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ!
ചെറുനാരങ്ങ ഇനി കേടാകില്ല! ഫ്രഷായി സൂക്ഷിക്കാന്‍ 6 പൊടിക്കൈകള്‍
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ