Happy Birth Day Mohanlal: പിറന്നാൾ സമ്മാനം; ‘കണ്ണപ്പ’യിലെ മോഹൻലാൽ ദൃശ്യം പുറത്ത്; ആരാധകരിൽ ആവേശം
മെയ് 21 ന് തൻ്റെ 65-ാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിനോടുള്ള ആദരസൂചനയിലായിട്ടാണ് ചിത്രത്തിലെ പ്രത്യേക ദൃശ്യങ്ങൾ പുറത്തിറക്കിയത്.

‘എമ്പുരാൻ’, ‘തുടരും’ എന്നീ ചിത്രങ്ങളിലൂടെ തുടർച്ചയായി വൻ വിജയങ്ങൾ കുറിച്ച് , പുതിയൊരു മോഹൻലാൽ പാൻ-ഇന്ത്യൻ ചിത്രം കൂടി വീണ്ടും എത്തുകയാണ്. ‘കണ്ണപ്പ’ എന്നാണ് ചിത്രത്തിൻ്റെ പേര്. കിരാത എന്ന ഇതിഹാസ കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. വിഷ്ണു മഞ്ചുവാണ് കണ്ണപ്പയിൽ കേന്ദ്ര കഥാപാത്രമാകുന്നത്.
വമ്പൻ താരനിരയും ആഗോള റിലീസും
‘കണ്ണപ്പ’യിൽ പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, കാജൽ അഗർവാൾ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ താരങ്ങളും പങ്കുചേരുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ അഞ്ച് പ്രധാനഭാഷകളിലായി ജൂൺ 27നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
പിറന്നാൾ ദിനത്തിൽ പ്രേക്ഷകർക്ക് സമ്മാനമായി വീഡിയോ
മെയ് 21 ന് തൻ്റെ 65-ാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിനോടുള്ള ആദരസൂചനയിലായിട്ടാണ് ചിത്രത്തിലെ പ്രത്യേക ദൃശ്യങ്ങൾ പുറത്തിറക്കിയത്. അമേരിക്കയിൽ നിന്ന് “കണ്ണപ്പ മൂവ്മെന്റ്” എന്ന പ്രചാരണ പരിപാടിക്ക് മെയ് 8 മുതൽ തുടക്കമായിരുന്നു. പ്രേക്ഷകരെ ആഗോളതലത്തിൽ ഒന്നിപ്പിക്കാനാണ് ഈ വിപുലമായ പരിപാടിയിലൂടെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല, അമേരിക്കയിലെയും പ്രധാന നഗരങ്ങളിലെയും തിയറ്ററുകളിൽ ‘കണ്ണപ്പ’ റിലീസ് ചെയ്യും
ഡോ. മോഹൻ ബാബു നിർമിച്ച് മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയിൽ മുകേഷ് സിങ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവരുമുണ്ട്. ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചാവു ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ കെച്ചയാണ് ഒരുക്കിയത്. സംഗീതം സ്റ്റീഫൻ ദേവസി, എഡിറ്റിംഗ് ആന്റണി ഗോൺസാൽവസ്, ആറ് ഭാഷകളിലായെത്തുന്ന ചിത്രമാണിത്. പിഒആർഒ-ആതിര ദിൽജിത്ത്