AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Maniyanpilla Raju: ഇരുന്നൂറ് കൊല്ലം ജീവിക്കാൻ വന്നതല്ലല്ലോ, കാൻസറാണെന്ന് പറഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞത്…

Maniyanpilla Raju: മണിയൻപിള്ള രാജു ഒരു കാൻസർ സർവൈവർ കൂടിയാണ്. തൊണ്ടയിൽ കാൻസർ ബാധിതനായ അദ്ദേഹം മുപ്പത് റേഡിയേഷനും അഞ്ച് കീമോയും എടുത്തിരിന്നു. ഇപ്പോഴിതാ തനിക്ക് കാൻസർ എന്ന് പറഞ്ഞപ്പോൾ മമ്മൂട്ടി നൽകിയ ഉപദേശത്തെ പറ്റി സംസാരിക്കുകയാണ് താരം.

Maniyanpilla Raju: ഇരുന്നൂറ് കൊല്ലം ജീവിക്കാൻ വന്നതല്ലല്ലോ, കാൻസറാണെന്ന് പറഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞത്…
Nithya Vinu
Nithya Vinu | Published: 21 May 2025 | 01:27 PM

നടനായും നിർമാതാവായും മലയാള സിനിമയിലെ നിറ സാനിധ്യമാണ് മണിയൻ പിള്ള രാജു. അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്.

മണിയൻപിള്ള രാജു ഒരു കാൻസർ സർവൈവർ കൂടിയാണ്. തൊണ്ടയിൽ കാൻസർ ബാധിതനായ അദ്ദേഹം മുപ്പത് റേഡിയേഷനും അഞ്ച് കീമോയും എടുത്തിരിന്നു. ഇപ്പോഴിതാ തനിക്ക് കാൻസർ എന്ന് പറഞ്ഞപ്പോൾ മമ്മൂട്ടി നൽകിയ ഉപദേശത്തെ പറ്റി സംസാരിക്കുകയാണ് താരം.

കാൻസർ ആദ്യമായി അറിഞ്ഞ സെക്കന്റിൽ ഞാൻ തളർന്ന് പോയിരുന്നു. എന്റെ ജീവിതം ഇവിടെ തീർന്നല്ലോ എന്നായിരുന്നു ചിന്ത. എന്നാൽ പിന്നീട് ആലോചിച്ചപ്പോൾ താൻ ഫൈറ്റ് ചെയ്യാൻ തീരുമാനിച്ചെന്നും മണിയൻപിള്ള രാജു പറഞ്ഞു.രോ​ഗം അറിഞ്ഞ സമയത്ത് മമ്മൂട്ടിയെ വിളിച്ചപ്പോൾ ഫൈറ്റ് ചെയ്യണമെന്നാണ് പറഞ്ഞത്.

‘ഫൈറ്റ് ചെയ്യണമെടാ, നമ്മളൊക്കെ ഇവിടെ ഇരുന്നൂറ് കൊല്ലം ജീവിക്കാൻ വന്നതല്ലല്ലോ. നീ ഫൈറ്റ് ചെയ്യണമെടാ എന്നായിരുന്നു മറുപടി. അങ്ങനെ ഒരു ഉപദേശമാണ് മമ്മൂട്ടിയിൽ നിന്ന് കിട്ടിയത്. നമ്മൾ തളർന്നാൽ അവിടെ പോയി’ മണിയൻപിള്ള രാജു പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.