Happy Birthday Mohanlal: ലാലേട്ടൻ @65 തുടരും…; അഭിനയ ചക്രവർത്തി, മലയാളികളുടെ എംമ്പുരാന് പിറന്നാളാശംസകൾ

Happy Birthday Complete Actor Mohanlal: മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന വില്ലനിലൂടെ അരങ്ങേറ്റംക്കുറിച്ച മോഹൻലാൽ എന്ന നടന വിസ്മയം മലയാള സിനിമയുടെ തന്നെ താര രാജാവായി മാറുകയായിരുന്നു. മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം ഇന്ത്യൻ സിനിമയിൽ തന്നെ സുപരിചിതനായി മാറിയ നടനാണ് അദ്ദേ​ഹം.

Happy Birthday Mohanlal: ലാലേട്ടൻ @65 തുടരും...; അഭിനയ ചക്രവർത്തി, മലയാളികളുടെ എംമ്പുരാന് പിറന്നാളാശംസകൾ

Mohanlal

Published: 

20 May 2025 | 08:40 PM

അഭിനയത്തിൻ്റെ ചക്രവർത്തി, പഴകും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ മലയാളുകളുടെ സ്വന്തം ലാലേട്ടന് നാളെ 65ാം ജന്മദിനം. കണ്ണുകളിലും മുഖങ്ങളിലും മാറിമറിയുന്ന ഭാവങ്ങൾക്കൊപ്പം കൈവിരലുകളിലും അഭിനയം ഒളിപ്പിച്ചുവയ്ച്ച അതുല്യ പ്രതിഭയാണ് നമ്മുടെ സ്വന്തം ലാലേട്ടൻ. മലയാളികളുടെ മനസ്സിൽ മറക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങളെ സമ്മാനിച്ച മോഹൻലാൽ എന്ന അവിസ്മരണീയ കലാകാരൻ എന്നും മലയാളികൾക്ക് ഒരു വിസ്മയം തന്നെയാണ്.

ഇന്നും അദ്ദേഹത്തിൻ്റെ ഓരോ കഥാപാത്രങ്ങളെയും മലയാളികൾ ഇരുകൈയ്യും നീട്ടി നെഞ്ചോട് ചേർത്ത് പിടിക്കാറുണ്ട്. നാളെ ലാലേട്ടൻ്റെ 65ാം പിറന്നാൾ ആഘോഷിക്കാനൊരുങ്ങുകയാണ് ലോക മലയാളികൾ. നാലു പതിറ്റാണ്ടിലേറെയായി മലയാള സിനിമാ പ്രേമികളുടെയും അമ്മമാരുടെയും കണ്ണിലുണ്ണിയാണ് ലാലേട്ടൻ. ആ തോൾ ചരിച്ചുള്ള നടത്തവും ആരുടെയും മനസുമയക്കുന്ന കള്ള ചിരിയും ഡയലോഗുകളുമെല്ലാം ഇന്നും പ്രേക്ഷക മനസ്സിനെ കീഴ്പ്പെടുത്തികൊണ്ടിരിക്കുന്നു.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന വില്ലനിലൂടെ അരങ്ങേറ്റംക്കുറിച്ച മോഹൻലാൽ എന്ന നടന വിസ്മയം മലയാള സിനിമയുടെ തന്നെ താര രാജാവായി മാറുകയായിരുന്നു. മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം ഇന്ത്യൻ സിനിമയിൽ തന്നെ സുപരിചിതനായി മാറിയ നടനാണ് അദ്ദേ​ഹം. തോമയായും മം​ഗലശ്ശേരി നീലകണ്ഠനായും ജോജിയായും സേതുവായും ജയകൃഷ്ണ‌നായും ചാർളിച്ചായനായുമൊക്കെ ഓരോ മലയാളികളുടേയും നെഞ്ചിടപ്പാണ് ലാലേട്ടൻ.

1960 മെയ് 21 ന് പത്തനംതിട്ടയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായാണ് മോഹൻലാൽ ജനിച്ചത്. എന്നാൽ അദ്ദേഹത്തിൻ്റെ കുട്ടിക്കാലം തിരുവനന്തപുരത്തെ മുടവൻമുകളിലായിരുന്നു. നാല് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിലൂടെ നാല് ദേശീയ പുരസ്കാരങ്ങൾ, ഒൻപത് സംസ്ഥാന പുരസ്കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ, കേണൽ പദവി അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് ആ കരങ്ങളിലേക്ക് എത്തിചേർന്നത്.

കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ. ലാലിൻ്റെ സഹോദരൻ പ്യാരേലാലും അച്ഛനും ഇന്ന് ജീവിച്ചിരിപ്പില്ല. പ്യാരേലാൽ ‘കിളിക്കൊഞ്ചൽ’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 2000 ത്തിലാണ് അദ്ദേഹം മരണമടഞ്ഞത്. അച്ഛൻ വിശ്വനാഥൻ നായർ 2007ലും വിടപറഞ്ഞു.

തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് ലാലേട്ടൻ്റെ സ്കൂൾ വിദ്യാഭ്യാസം. സംവിധായകൻ പ്രിയദർശൻ, ഗായകനായ എംജി ശ്രീകുമാർ തുടങ്ങിയ പ്രതിഭകളൊക്കെ അതേ സ്കൂളിൽ മോഹൻലാലിന്റെ സഹപാഠികളായിരുന്നു. ചെറുപ്പത്തിൽ തന്നെ അഭിനയത്തോട് അഭിരുചി പ്രകടിപ്പിച്ച മോഹൻലാൽ സ്കൂളിലെ നാടകങ്ങളിലും മറ്റും സജീവമായിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്