Deepika Padukone: അവൾ സുന്ദരിയാണ്, കഴിവും ഉണ്ട്; തന്റെ ബയോപിക്കിൽ ദീപിക പദുക്കോൺ നായികയാകണമെന്ന ആഗ്രഹവുമായി ഹേമാ മാലിനി

Hema Malini-Deepika Padukone:മുംബൈയിലെ ഷണ്മുഖാനന്ദ ഹാളിൽ നടന്ന ഹേമാമാലിനി ലൈവ് ഇൻ കൺസേർട്ട് സെലിബ്രേറ്റിംഗ് ദി ഡ്രീം ഗേൾസ് ഡയമണ്ട് ജൂബിലി എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഹേമാ മാലിനി. തന്റെ ജീവിതകഥ സിനിമയായാൽ അതിൽ ആര് നായികയാണെന്നാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ആയിരുന്നു ഹേമ മാലിനിയുടെ മറുപടി. അതിനായി ദീപിക പതുക്കോണിനെയാണ്.....

Deepika Padukone: അവൾ സുന്ദരിയാണ്, കഴിവും ഉണ്ട്; തന്റെ ബയോപിക്കിൽ ദീപിക പദുക്കോൺ നായികയാകണമെന്ന ആഗ്രഹവുമായി ഹേമാ മാലിനി

Deepika Padukone, Hema Malini

Published: 

14 Jul 2026 | 12:35 PM

തന്റെ സിനിമ ജീവിതത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ബോളിവുഡ് നടി ദീപിക പതുക്കോണിനോടുള്ള തന്റെ ആരാധനയെക്കുറിച്ച് തുറന്നു പറഞ്ഞു മുതിർന്ന നടി ഹേമ മാലിനി. ഭാവിയിൽ തന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുകയാണെങ്കിൽ അതിൽ തന്നെ വേഷം ചെയ്യാൻ ഏറ്റവും അനുയോജ്യയായ നായിക ദീപിക പതുക്കെ ആണെന്നും ഹേമാ മാലിനി അഭിപ്രായപ്പെട്ടു.

മുംബൈയിലെ ഷണ്മുഖാനന്ദ ഹാളിൽ നടന്ന ഹേമാമാലിനി ലൈവ് ഇൻ കൺസേർട്ട് സെലിബ്രേറ്റിംഗ് ദി ഡ്രീം ഗേൾസ് ഡയമണ്ട് ജൂബിലി എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഹേമാ മാലിനി. തന്റെ ജീവിതകഥ സിനിമയായാൽ അതിൽ ആര് നായികയാണെന്നാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ആയിരുന്നു ഹേമ മാലിനിയുടെ മറുപടി. അതിനായി ദീപിക പതുക്കോണിനെയാണ് അവർ നിർദ്ദേശിച്ചത്.

ALSO READ:‘അഭിഭാഷകയാകണമെന്ന് എപ്പോഴോ തോന്നിയിട്ടുണ്ട്’; വെളിപ്പെടുത്തി ഭാവന

അവർക്ക് താല്പര്യം ഉണ്ടെങ്കിൽ തീർച്ചയായും ആ വേഷം ചെയ്യാം. ദീപിക വളരെ സുന്ദരിയും അതിനനുസരിച്ച് കഴിവുമുള്ള ഒരു നായികയാണ് എന്നും ഹേമാമാലിന് വ്യക്തമാക്കി. ഇരു താരങ്ങളും തമ്മിൽ വർഷങ്ങളായുള്ള അടുത്ത ബന്ധമാണുള്ളത്. 2017 ബൽറാം കമൽ മുഖർജി രചിച്ച ഹേമാമാലിനി : ബിയോണ്ട് ദി ഡ്രീം ഗേൾ എന്ന് തന്റെ ജീവചരിത്ര പുസ്തകം പ്രകാശനം ചെയ്യുന്നതിന് വേണ്ടി ഹേമ ക്ഷണിച്ചിരുന്നത് ദീപികയെയായിരുന്നു.

കൂടാതെ ദീപിക പതുക്കോണിന്റെ അരങ്ങേറ്റ ചിത്രമായ ഓം ശാന്തി ഓം എന്ന 2007ൽ റിലീസ് ചെയ്ത സിനിമയിലെ ശാന്തിപ്രിയ എന്ന ഐക്കൺ കഥാപാത്രം ബോളിവുഡിന്റെ സ്വന്തം ഡ്രീംഗേളായ ഹാമാമാലിനിയുടെ വ്യക്തത്തിൽ നിന്നും ശൈലയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിച്ചതായിരുന്നു.ആർ ജെ അനിരുദ്ധ് നിർമിച്ച് സംവിധാനം ചെയ്ത ഈ ചാരിറ്റി കച്ചേരിയിൽ ഹേമാമാലിനിയുടെ പരേതനായ ഭർത്താവും ബോളിവുഡിലെ ഇതിഹാസ നടനുമായ ധർമ്മേന്ദ്രയ്ക്ക് പ്രത്യേക ആദരാഞ്ജലികളും അർപ്പിച്ചിരുന്നു.

അതേസമയം കഴിഞ്ഞവർഷം നവംബറിൽ 89ാംമത്തെ വയസ്സിലാണ് ധർമ്മേന്ദ്ര അന്തരിച്ചത്. ചടങ്ങിൽ തന്റെ സിനിമയാത്ര രൂപപ്പെടുത്തുന്നതിന് വേണ്ടി നിർണായക പങ്കുവഹിച്ച അന്തരിച്ച അമ്മയും മുൻ മാനേജറും ആയിരുന്ന ജയചക്രവർത്തിയെ ഹേമാമാലിനി വികാരാതീതയായി ആണ് അനുസ്മരിച്ചത്. തന്റെ അമ്മയോടും താൻ എപ്പോഴും നന്ദിയുള്ളവളാണ് അവർക്ക് എപ്പോഴും തനിക്കൊപ്പം നിന്നു. മക്കളുടെ ജീവിതത്തിലും കരിയറിലും അമ്മമാർക്ക് വലിയൊരു പങ്കുണ്ട് തന്റെ കുടുംബം നൽകിയ പിന്തുണ കൊണ്ടാണ് തനിക്ക് എത്രത്തോളം വളരാൻ സാധിച്ചത് എന്നും ഹേമാ മാലിനി കൂട്ടിച്ചേർത്തു.

ENGLISH SUMMARY

Veteran actress Hema Malini, who is celebrating her 60th anniversary in film, has opened up about her admiration for Bollywood actress Deepika Patukone. She also said that if a film based on her life story is made in the future, Deepika Padukone would be the most suitable heroine to play her.

Loading...
Unable to load recommendations.
Follow Us
Related Stories
Mathew Thomas : 700 പേരിൽ നിന്നാണ് കുമ്പളങ്ങി നൈറ്റ്സിലേക്ക് മാത്യുവിനെ തിരഞ്ഞെടുത്തത്, യുവതാരത്തെ കുറിച്ച് ഉണ്ണിമായ പ്രസാദ്
Bigg Boss Malayalam Season 8:​ഗായത്രി സുരേഷ്,ശ്രീലക്ഷ്മി അറയ്ക്കൽ, റിനി ബി​ഗ് ബോസ് സീസൺ 8ലെ പെൺപടകൾ ഇവരൊക്കെ
Bigg Boss Malayalam Season 8:കൈ തരുമെന്ന് വിചാരിച്ചില്ല;എന്നെ നീ തന്നെ സ്വീകരിക്കേണ്ടി വന്നു,വിക്കിയെ വീട്ടിലേക്ക് സ്വാ​ഗതം ചെയ്ത് ശ്രീലക്ഷ്മി
Mammootty : വാട്ട് നെക്സ്റ്റ്! കൂൾ ലുക്കിൽ മമ്മൂട്ടി, കത്തിക്കയറി പുതിയ ഫോട്ടോ
Bigg Boss Malayalam Season 8 Live : ഉള്ളിലിരുപ്പ് അറിയണം! കൺഫഷൻ റൂമിൽ നിന്നും ബി​ഗ്ബോസിന് തുടക്കമിട്ട് ലാലേട്ടൻLIVE
Mamitha Baiju: ആലിയയുടെയും ദീപികയുടെയും ആ റെക്കോർഡ് തകർത്ത് മമിതാ ബൈജു
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി