Kerala Story 2: ടീസർ പിൻവലിക്കാം എന്ന് നിർമ്മാതാക്കൾ! കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം ഹൈക്കോടതി നാളെ കാണും

Kerala Story 2 High Court: സാധാരണയായി സിനിമയുടെ കാര്യങ്ങളിൽ ഇടപെടാറില്ല. അത് കലാകാരന്മാരുടെ സ്വാതന്ത്ര്യമാണ്....

Kerala Story 2: ടീസർ പിൻവലിക്കാം എന്ന് നിർമ്മാതാക്കൾ! കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം ഹൈക്കോടതി നാളെ കാണും

Kerala Story 2

Published: 

24 Feb 2026 | 01:50 PM

വിവാദമായ ഡി കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം ഹൈക്കോടതി നാളെ കാണും. സിനിമ നാളെ കാണാം എന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അറിയിച്ചു. കേരളം എന്ന പേരാണ് സിനിമയ്ക്ക് എന്നുള്ളതിനാൽ തന്നെ ഹർജിക്കാരുടെ ആശങ്കകൾ അവഗണിക്കാൻ സാധിക്കില്ല എന്നും കോടതി വ്യക്തമാക്കി.

സാധാരണയായി സിനിമയുടെ കാര്യങ്ങളിൽ ഇടപെടാറില്ല. അത് കലാകാരന്മാരുടെ സ്വാതന്ത്ര്യമാണ്. എന്നാൽ യഥാർത്ഥമായ സംഭവങ്ങളിൽ നിന്നും ആശയം ഉൾക്കൊണ്ടു എന്ന് പറയുകയും അതിനെ കേരളത്തിലെ കേരളം എന്ന സംസ്ഥാനത്തിന്റെ പേര് നൽകുകയും ചെയ്യുമ്പോൾ അവ സംഘർഷങ്ങൾക്ക് ഇടയാക്കില്ലേ എന്നും കോടതി ചോദിച്ചു.

സെൻസർ ബോർഡിന്റെ അനുമതി ഇല്ലാതെയാണ് ടീസർ റിലീസ് ചെയ്തത് എന്നും ഹർജിയിൽ വാദിച്ചിട്ടുണ്ട്. അതേസമയം ടീസറിലുള്ള എല്ലാ കാര്യങ്ങളും സിനിമയിൽ ഇല്ല എന്നാണ് നിർമ്മാതാക്കൾ വാദിക്കുന്നത്. മാത്രമല്ല സിനിമയിലെ ടീസർ നീക്കം ചെയ്യാം എന്നും നിർമാതാക്കൾ അറിയിച്ചു.

കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തിറങ്ങിയതോടെ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചകൾക്കാണ് ഇത് കാരണമായത്. മാത്രമല്ല സിനിമ മേഖലയിലെ പല പ്രമുഖരും കേരള സ്റ്റോറിയുടെ ഈ ടീസറിനെതിരെ രംഗത്തെത്തിയിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ