Fanatics : ഏഷ്യൻ ടെലിവിഷൻ അവാർഡ്സിൽ ചരിത്രമെഴുതി ‘ഫനാറ്റിക്സ്’; മികച്ച ഡോക്യുമെൻ്ററി പുരസ്‌കാരം

പ്രമുഖ ദക്ഷിണേന്ത്യൻ ചലച്ചിത്ര താരങ്ങളായ കിച്ചാ സുദീപ്, അല്ലു അർജുൻ, വിജയ് സേതുപതി എന്നിവരും ഡോക്യുമെൻ്ററിയിൽ സംസാരിക്കുന്നുണ്ട്

Fanatics : ഏഷ്യൻ ടെലിവിഷൻ അവാർഡ്സിൽ ചരിത്രമെഴുതി ഫനാറ്റിക്സ്; മികച്ച ഡോക്യുമെൻ്ററി പുരസ്‌കാരം

Fanatics

Updated On: 

05 Dec 2025 13:49 PM

നോയിഡ: ടിവി9 നെറ്റ്‌വർക്കിൻ്റെ ഒടിടി നിർമ്മാണ കമ്പനിയായ സ്റ്റുഡിയോ 9 നിർമ്മിച്ച്, ഡോക്യുമെന്ററി ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ഡോക്യൂബേ സ്ക്രീനിൽ എത്തിച്ച ‘ഫനാറ്റിക്സിന് പുരസ്കാരം. ഏഷ്യൻ ടെലിവിഷൻ അവാർഡ്‌സ് 2025 (ATA) ഒ.ടി.ടി. ഡോക്യുമെൻറ്റി പ്രോഗ്രാം വിഭാഗത്തിലാണ് ഫനാറ്റിക്സ് പുരസ്കാരത്തിന് അർഹമായത്. സിംഗപ്പൂരിൽ നടന്ന 30-ാമത് ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. ദക്ഷിണേന്ത്യൻ സിനിമാ താരങ്ങളോടുള്ള ആളുകളുടെ ആരാധനയാണ് ഫനാറ്റിക്സ് ചർച്ച ചെയ്യുന്ന വിഷയം. ഇത്തരം ആരാധനയും ഭക്തിയും സമൂഹത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് 55 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെൻ്ററിയിൽ വിശദീകരിക്കുന്നു.

ചൈനയിൽ നിന്നുള്ള ‘ബിറ്റർ സ്വീറ്റ് ബാലഡ്’, ‘എക്കോസ് ഓഫ് ലൈഫ്’, ‘ലൈഫ് ഓൺ ദി മില്ലേനിയൽ ഓൾഡ് ഗ്രാൻഡ് കനാൽ’, തായ്‌വാനിൽ നിന്നുള്ള ‘പോളാർ അലാറം’, ഒപ്പം ഇന്ത്യയുടെ ‘കാർഗിൽ 1999’, ‘മോഡേൺ മാസ്റ്റേഴ്സ്: എസ്.എസ്. രാജമൗലി’ എന്നിവ ഉൾപ്പെടെ ആറ് നോമിനേഷനുകളെ മറികടന്നാണ് ‘ഫനാറ്റിക്സ്’ പുരസ്‌കാരത്തിന് അർഹമായത്.

പ്രമുഖ ദക്ഷിണേന്ത്യൻ ചലച്ചിത്ര താരങ്ങളായ കിച്ചാ സുദീപ്, അല്ലു അർജുൻ, വിജയ് സേതുപതി എന്നിവരും ഡോക്യുമെൻ്ററിയിൽ സംസാരിക്കുന്നുണ്ട്. കൂടാതെ, ചലച്ചിത്ര ചരിത്രകാരന്മാർ, മാനസികാരോഗ്യ വിദഗ്ധർ, സിനിമാ നിരീക്ഷകർ എന്നിവരും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നു. താരങ്ങൾക്കായി ക്ഷേത്രങ്ങൾ പണിയുന്നതും, ശരീരത്തിൽ ടാറ്റൂ ചെയ്യുന്നതും, സിനിമ റിലീസ് സമയത്തും ജന്മദിനങ്ങളിലും നടത്തുന്ന വികാര പ്രകടനങ്ങളുമെല്ലാം ഡോക്യുമെൻ്ററി ചർച്ച ചെയ്യുന്നു.

അവാർഡിൽ ഈ അംഗീകാരം ലഭിച്ചത് ഡോക്യൂബേയ്ക്ക് മാത്രമല്ല, ആഗോള നോൺ-ഫിക്ഷനിലെ ഇന്ത്യയുടെ വളരുന്ന സാന്നിധ്യവും ഒരു നിർണ്ണായക നിമിഷമാണെന്ന് ദി എപിക് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആദിത്യ പിറ്റി പറഞ്ഞു. ഡോക്യുമെൻ്ററി ഒരു വിജയമായി ആദ്യമേ കണ്ടിരുന്നു. ഇത് നിർമ്മിക്കാൻ സ്റ്റുഡിയോ 9-ന് അവസരം നൽകിയ ഡോക്യൂബേയ്ക്ക് നന്ദി പറയുന്നതായി ടിവി9 നെറ്റ്‌വർക്കിന്റെ എം.ഡി. & സി.ഇ.ഒ. ബാരുൺ ദാസും അഭിപ്രായപ്പെട്ടു.

ട്രെയിലർ കാണാം

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും