Mohanlal’s Kireedam Movie:  മോഹന്‍ലാല്‍ പറഞ്ഞു നമ്മുടെ പടം ഹിറ്റാ… ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത് ഇങ്ങനെ, കിരീടത്തെക്കുറിച്ച് സിബി മലയില്‍

Mohanlal's Kireedam Movie Rerelease: കിരീടം സിനിമയുടെ റീ മാസ്റ്റര്‍ ചെയ്ത പതിപ്പ് നാളെ ( ജൂലൈ 10 ന്) തിയേറ്ററുകള്‍ റീ റിലീസിന് എത്തുകയാണ്. ഈ അവസരത്തില്‍ സിനിമ 1989 ല്‍ റിലീസ് ചെയ്തപ്പോഴുള്ള അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകനായ സിബി മലയില്‍. അന്ന് കിരീടം റിലീസ് ചെയ്യുമ്പോള്‍ താന്‍ നാട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പക്ഷേ ഫോണിലൂടെ സിനിമ ഹിറ്റ് ആണെന്നുള്ള വിവരം തനിക്ക് ലഭിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Mohanlals Kireedam Movie:  മോഹന്‍ലാല്‍ പറഞ്ഞു നമ്മുടെ പടം ഹിറ്റാ... ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത് ഇങ്ങനെ, കിരീടത്തെക്കുറിച്ച് സിബി മലയില്‍

Kireedam Movie,siby Malayil

Published: 

09 Jul 2026 | 09:59 PM

കിരീടം സിനിമയുടെ റീ മാസ്റ്റര്‍ ചെയ്ത പതിപ്പ് നാളെ ( ജൂലൈ 10 ന്) തിയേറ്ററുകള്‍ റീ റിലീസിന് എത്തുകയാണ്. ഈ അവസരത്തില്‍ സിനിമ 1989 ല്‍ റിലീസ് ചെയ്തപ്പോഴുള്ള അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകനായ സിബി മലയില്‍. അന്ന് കിരീടം റിലീസ് ചെയ്യുമ്പോള്‍ താന്‍ നാട്ടില്‍ ഉണ്ടായിരുന്നില്ല. പക്ഷേ ഫോണിലൂടെ സിനിമ ഹിറ്റ് ആണെന്നുള്ള വിവരം എനിക്ക് കിട്ടിക്കൊണ്ടിരുന്നു. ദശരഥത്തിന്റെ ഷൂട്ടിംഗിലേക്ക് കടന്നതിനാല്‍ കിരീടം പ്രേക്ഷകര്‍ക്കൊപ്പം ഇരുന്നു കാണാനുള്ള അവസരം കിട്ടിയില്ലായിരുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ എങ്ങനെയാണ് ഈ സിനിമയെ സ്വീകരിച്ചതെന്നും അവരുടെ കയ്യടിയും വൈകാരിക രംഗങ്ങളോടുള്ള പ്രതികരണവും എല്ലാം നേരിട്ട് കണ്ടറിയാന്‍ സാധിച്ചില്ല. ഈ സിനിമയെ കുറിച്ച് നേരിട്ട് ഒരു അഭിപ്രായം തന്നോട് പറയുന്നത് സിനിമയിലെ നായകനായ മോഹന്‍ലാല്‍ തന്നെയായിരുന്നു.

ദശരഥത്തിലും മോഹന്‍ലാല്‍ തന്നെയായിരുന്നല്ലോ നായകന്‍, സിനിമ ഇറങ്ങി രണ്ടാഴ്ചയ്ക്കുശേഷം ലൊക്കേഷനിലേക്ക് എത്തിയപ്പോഴാണ് മോഹന്‍ലാല്‍ തന്നോട് കിരീടം സിനിമയെക്കുറിച്ച് സംസാരിച്ചത്. ‘കണ്ട ഉടനെ തന്നെ പറഞ്ഞു സിബി നമ്മുടെ പടം ഭയങ്കര ഹിറ്റാണ് ട്ടോ’ മോഹന്‍ലാലിന്റെ വാക്കുകളില്‍ നിന്നു തന്നെ അത് അറിയുക എന്നത് പ്രത്യേക അനുഭവമായിരുന്നു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സിബി മലയില്‍ പറഞ്ഞു.

മഴ പെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കിരീടത്തിലെ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്യുന്നത്. മഴ പ്രതിഷേധമായി പെയ്തതാണ്. അന്നുതന്നെ ഷൂട്ട് ചെയ്ത് തീര്‍ക്കേണ്ട ഉള്ളതുകൊണ്ട് മഴയെ കാര്യമാക്കാതെ ചിത്രീകരണം തുടര്‍ന്നു. പക്ഷേ അതു വേറൊരു ഫീല് ആ രംഗത്തിന് നല്‍കി. മോഹന്‍ലാലിന്റെ ചെളിയില്‍ കുതിര്‍ന്നുള്ള ഫൈറ്റും മഴ നനഞ്ഞ ലുക്കും ഒക്കെ മറ്റൊരു തലത്തിലേക്ക് ആ ക്ലൈമാക്‌സിനെ എത്തിച്ചു.

Also Read: ഒറ്റയിരുപ്പില്‍ മൂന്ന് ദിവസംകൊണ്ട് എഴുതി… കിരീടം എന്ന ക്ലാസിക് പിറന്നതിങ്ങനെ

മോഹന്‍ലാല്‍ കരഞ്ഞ് അവസാനിപ്പിക്കുന്ന ആ ക്ലൈമാക്‌സ് ഷോട്ട് ചിത്രീകരിച്ചതും അവിചാരിതമായി തന്നെയാണ്. അങ്ങനെ അല്ലായിരുന്നു ശരിക്കും പ്ലാന്‍ ചെയ്തത്. ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും ലൈറ്റ് മുഴുവനായി നഷ്ടപ്പെട്ടിരുന്നു. വേറെ വേറെ ഓപ്ഷന്‍ ഇല്ലാതെയാണ് ക്യാമറ ഹൈ ആംഗിലേക്ക് മാറ്റിയത്. പക്ഷേ അതൊരു മികച്ച ഷോട്ടായി പിന്നീട് വന്നു. ക്യാമറ ക്രയിനില്‍ കയറ്റി വെച്ചാണ് ലാലിന്റെ അവസാനത്തെ ആ കരച്ചില്‍ ഷോട്ട് എടുത്തത്.

മോഹന്‍ലാലിനോട് പറഞ്ഞു കരഞ്ഞിട്ടും മുകളിലേക്ക് നോക്കണമെന്ന്. അദ്ദേഹം അത് മനോഹരമായി ചെയ്തു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം എടുത്ത ആ ഷോര്‍ട്ട് ആണ് ഇപ്പോള്‍ ഏറ്റവും അധികം പ്രശംസിക്കപ്പെടുന്നത്. സാധാരണ സാഹചര്യത്തില്‍ ആയിരുന്നു അത് എടുക്കുന്നതെങ്കില്‍ ഈയൊരു നിലവാരത്തിലേക്ക് വരുമായിരുന്നില്ല എന്നും സിബി മലയില്‍ പറഞ്ഞു. സില്ലി മൊങ്ക്‌സ് മോലിവുഡ് എന്ന യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ക്ലൈമാക്‌സിനെ കുറിച്ചുള്ള കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയത്.

English Summary

The remastered version of the movie Kireedam is set to re-release in theaters tomorrow (July 10). On this occasion, director Sibi Malayil opens up about his experiences surrounding the film’s original release in 1989. He mentioned that although he was not in the state when Kireedam was released, he received news over the phone that the film had become a hit.

Loading...
Unable to load recommendations.
Follow Us
Related Stories
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി