5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Producer Profit for 100 Crore Club Movie: മലയാളത്തിൽ ഇന്നേവരെ ഒമ്പത് നൂറ് കോടി ക്ലബ് ചിത്രങ്ങൾ; ഒരു സിനിമ നൂറ് കോടി ക്ലബിൽ കയറിയാൽ നിർമ്മാതാവിന് ലഭിക്കുന്ന ലാഭം എത്ര?

How Much Does a Producer Earn If a Movie Enters the 100 Crore Club: 2016-ലാണ് നൂറുകോടി ക്ലബ് എന്ന നേട്ടം ആദ്യമായി മലയാളത്തെ തേടിയെത്തുന്നത്. പുലിമുരുകൻ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിലൂടെ മോഹൻലാലാണ് ആ ചരിത്രം മാറ്റിയെഴുതിയത്.

Producer Profit for 100 Crore Club Movie: മലയാളത്തിൽ ഇന്നേവരെ ഒമ്പത് നൂറ് കോടി ക്ലബ് ചിത്രങ്ങൾ;  ഒരു സിനിമ നൂറ് കോടി ക്ലബിൽ കയറിയാൽ നിർമ്മാതാവിന് ലഭിക്കുന്ന ലാഭം എത്ര?
nandha-das
Nandha Das | Updated On: 10 Feb 2025 20:34 PM

മലയാള സിനിമയെ സംബന്ധിച്ചടുത്തോളം ഒരു കാലത്ത് കോടി ക്ലബ്ബുകൾ എന്ന സ്വപ്നം വളരെ വിദൂരമായിരുന്നു. അന്ന് കാലത്ത് ഇറങ്ങിയ പല സിനിമകളും വൻ വിജയം കൈവരിച്ചെങ്കിലും കോടി ക്ലബ്ബുകൾ അങ്ങനെ ഉണ്ടായില്ലെന്ന് വേണം പറയാൻ. ഒടുവിൽ2016-ലാണ് നൂറുകോടി ക്ലബ് എന്ന നേട്ടം ആദ്യമായി മലയാളത്തെ തേടിയെത്തുന്നത്. പുലിമുരുകൻ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിലൂടെ മോഹൻലാലാണ് ആ ചരിത്രം മാറ്റിയെഴുതിയത്. തുടർന്ന്, 2019ൽ വീണ്ടും മോഹൻലാൽ ചിത്രമായ ലൂസിഫറിലൂടെയും, 2023ൽ പ്രളയത്തിന്റെ കഥ പറഞ്ഞ ‘2018’ലൂടെയും മലയാളം നൂറു കോടി ക്ലബ്ബിൽ ഇടം നേടി. കോടി ക്ലബ്ബുകളിൽ ഇടം നേടിയത് കണക്കിലെടുത്താൽ മലയാള സിനിമയുടെ സുവർണ കാലമായിരുന്നു 2024. അന്നേ വർഷം മാത്രം മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം, എആർഎം എന്നിങ്ങനെ അഞ്ച് സിനിമകൾ നൂറു കോടി നേടി. 2025ൽ ഉണ്ണി മുകുന്ദന്റെ മാർക്കോയും ഈ നേട്ടം സ്വന്തമാക്കി.

എന്താണ് യഥാർത്ഥത്തിൽ നൂറ് കോടി ക്ലബ്?

ഒരു സിനിമയുടെ ടോട്ടല്‍ ഗ്രോസ് കളക്ഷന്‍ അഥവാ തീയറ്ററിൽ നിന്ന് ടിക്കറ്റുകൾ വിറ്റു കിട്ടുന്ന ആകെ തുക നൂറ് കോടി തികയുമ്പോഴാണ് ആ സിനിമ നൂറുകോടി ക്ലബ്ബിൽ എത്തിയെന്ന് പറയുന്നത്. ഇത് കേരളത്തിലെ മാത്രം കളക്ഷൻ അടിസ്ഥാനമാക്കിയുള്ളതല്ല. കേരളത്തിലെ കളക്ഷനും മറ്റ് സംസ്ഥാനങ്ങളിലെയും ഇന്ത്യക്ക് പുറമെയുള്ള റിലീസുകളിലെയും എല്ലാ കണക്കുകളും ഉൾപ്പെടുന്നതാണ് ഒരു ചിത്രത്തിന്റെ ടോട്ടല്‍ ഗ്രോസ് കളക്ഷന്‍. കേരളത്തിലെ മാത്രം കളക്ഷൻ, ഇന്ത്യന്‍ ബോക്സ് ഓഫീസ് ടോട്ടല്‍ കളക്ഷൻ, ആഗോള ബോക്സ് ഓഫീസിലെ ആകെ വരവ് എന്നിവയെല്ലാം കൂടി കണക്ക് കൂട്ടി നൂറ് കോടി ക്ലബുകളും അമ്പത് കോടി ക്ലബുകളും മറ്റും കണക്കാക്കാം.

ഒരു സിനിമ നൂറ് കോടി ക്ലബില്‍ കയറിയാല്‍ നിര്‍മ്മാതാവിന് ലഭിക്കുന്ന ലാഭം എത്ര?

ഒരു സിനിമ നൂറ് കോടി ക്ലബില്‍ കയറിയാല്‍ ആ ലാഭം മുഴുവൻ നിർമ്മാതാവിന് ലഭിക്കുമെന്ന ധാരണ ചിലരിൽ എങ്കിലും ഉണ്ട്. എന്നാൽ, ഒരു സിനിമയുടെ ടോട്ടൽ ഗ്രോസ് കളക്ഷൻ നൂറ് കോടി എത്തിയാൽ അതിലെ 23 ശതമാനം ടാക്‌സും സ്റ്റാറ്റിയൂട്ടറി ഡിഡക്ഷനുമാണ്. ബാക്കിയുള്ള 77 ശതമാനം നിര്‍മ്മാതാവും വിതരണക്കാരും തിയേറ്റര്‍ ഉടമകളും കൂടി ഷെയർ ചെയ്യുകയാണ് ചെയ്യുന്നത്. ഈ ഷെയർ ചെയ്യുന്ന തുകയെ ആണ് സിനിമയുടെ നെറ്റ് കളക്ഷൻ എന്ന് പറയുന്നത്. ഒരു സിനിമ ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ നേടിയ തുകയെ ഗ്രോസ് കളക്ഷൻ എന്ന് പറയുമ്പോൾ, അതിൽ നിന്ന് ടാക്സ് കിഴിച്ചു വരുന്ന തുകയെ ആണ് നെറ്റ് കളക്ഷൻ എന്ന് പറയുന്നത്.

ALSO READ: റിലേഷൻഷിപ്പിലായി കുറച്ച് നാളിനുള്ളിൽ എന്തോ ഒരു കുഴപ്പമുണ്ടെന്ന് മനസ്സിലായി; അത്രയും ചിന്തിക്കാൻ പറ്റിയില്ല- അഞ്ചു ജോസഫ്

നെറ്റ് കളക്ഷനിൽ നിർമാതാവിന് ലഭിക്കുന്ന വിഹിതത്തിൽ നിന്ന് സിനിമയുടെ വിതരണക്കാർ, ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡേഴ്‌സ്, പബ്ലിസിറ്റി എന്നീ ചിലവുകൾ വീണ്ടും കിഴിക്കും. സിനിമയുടെ കണ്ടന്റ് മാസ്റ്റര്‍ ചെയ്ത് തിയേറ്ററില്‍ എത്തിക്കുന്നത് ഡിജിറ്റല്‍ പ്രൊവൈഡേഴ്സാണ്. ഒരു തീയേറ്ററിലേക്ക് എത്തിക്കുന്നതിന് മാത്രം ഏകദേശം 20,000 രൂപയോളം ചിലവ് വരും. ഇതെല്ലാം കൊണ്ട് തന്നെ നൂറ് കോടി ബജറ്റില്‍ ഒരുക്കിയ ഒരു സിനിമ നൂറ് കോടി ക്ലബ്ബില്‍ കയറി എന്നത് കൊണ്ട് നിർമാതാവിന് പ്രത്യേകിച്ച് ലാഭം ഒന്നും ലഭിക്കുന്നില്ല. അതിനാൽ, നൂറ് കോടി ലഭിച്ചെന്ന് കരുതി ആ സിനിമ വിജയിച്ചു എന്ന് പറയാൻ കഴിയില്ല. സിനിമയുടെ നിർമാണ ചെലവ് അനുസരിച്ച് ഗ്രോസ് കളക്ഷനും നെറ്റ് കളക്ഷനും കണക്കാകുമ്പോഴാണ് ശരിക്കും ഒരു സിനിമയിൽ നിന്ന് നിർമാതാവിന് ലാഭം ലഭിച്ചോ ഇല്ലയോ എന്ന് അറിയാൻ കഴിയുക.

രണ്ടു കോടി ബജറ്റിൽ നിർമിച്ച ഒരു സിനിമയ്ക്ക് ഗ്രോസ് കളക്ഷന്‍ 40 കോടി ലഭിച്ചാൽ ടാക്സുകളും മറ്റും കിഴിച്ച് 30 കോടിയോളം രൂപ നെറ്റ് കളക്ഷൻ ലഭിക്കും. ഇതിൽ ഏകദേശം 13 കോടി രൂപയോളം നിര്‍മ്മാതാവിന്റെ ലാഭമാണ്. എന്നാൽ അതേ സിനിമ 20 കോടി ബജറ്റിൽ ആണ് നിർമിച്ചതെങ്കിൽ 40 കോടി ഗ്രോസ് കളക്ഷന്‍ ലഭിച്ചാലും നിർമാതാവിന് നഷ്ടമാണ്. എന്നാൽ, ഇന്നത്തെ കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കൂടുതൽ സജീവമായത് നിര്‍മ്മാതാക്കളെ സംബന്ധിച്ചടുത്തോളം വലിയൊരു ആശ്വാസമാണ്. തീയറ്ററിൽ നിന്ന് ലഭിക്കുന്ന നെറ്റ് കളക്ഷന് പുറമെ സാറ്റ്‌ലൈറ്റ് റൈറ്റ്‌സ്, ഒടിടി എന്നിവയിൽ നിന്ന് നിര്‍മ്മാതാക്കള്‍ക്ക് മറ്റൊരു തുക കൂടി ലഭിക്കുന്നു. അതുകൊണ്ടാണ് ഭൂരിഭാഗം സിനിമകളും തിയ്യേറ്ററുകളില്‍ റിലീസ് ചെയ്ത് മുപ്പത് ദിവസം പൂര്‍ത്തിയാകുന്നതിന് മുൻപ് തന്നെ ഒടിടിയിൽ റിലീസ് ചെയ്യാൻ പല നിർമാതാക്കളും ശ്രമിക്കുന്നത്. ഒരു ചിത്രം തീയറ്ററിൽ റിലീസ് ആകുന്നതിന് മുൻപ് തന്നെ സാറ്റ്‌ലൈറ്റ് റൈറ്റ്‌സും വിറ്റ് പോകാറുണ്ട്. ഇതുപോലുള്ള മാർഗങ്ങളിലൂടെയും ലാഭം കണ്ടെത്താന്‍ നിർമാതാക്കൾ ശ്രമിക്കുന്നു.