Maranamass Movie : ആ തൊപ്പിക്കുള്ളിലെ രഹസ്യം ഉടൻ അറിയാം; മരണമാസ്സ് ഫസ്റ്റ്ലുക്ക് ഉടൻ
Marnamass Movie First Look : നടൻ ടൊവീനോ തോമസാണ് ചിത്രം നിർമിക്കുന്നത്. നടനും സോഷ്യൽ മീഡിയ താരവുമായ സിജു സണ്ണിയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.

അടുത്തിടെ അണിയറയിലും സോഷ്യൽ മീഡിയയിലും ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ചിത്രമാണ് ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്. നടൻ ടൊവീനോ തോമസാണ് ചിത്രത്തിൻ്റെ സംവിധായകൻ എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. സിനിമ പ്രഖ്യാപനം ഇത്തരത്തിൽ ശ്രദ്ധേയമായെങ്കിലും മറ്റ് ചില കാരണങ്ങൾ സോഷ്യൽ മീഡിയയിൽ മരണമാസ്സ് തരംഗമായിരുന്നു. സോഷ്യൽ മീഡിയയിൽ ചർച്ചയായ ഷെയ്ക്ക് ഹാൻഡ് വിവാദമെല്ലാം ഈ മരണമാസ്സ് സിനിമയുമായി ബന്ധപ്പെട്ടായിരുന്നു. ചിത്രത്തിൻ്റെ പൂജ വേളയിൽ പൂജാരി ടൊവീനോയെ കാര്യമാക്കാതെ പോയതും അതെ തുടർന്ന് മറ്റ് തമാശ നിറഞ്ഞ സംഭവങ്ങളായിരുന്നു ഷെയ്ക്ക് ഹാൻഡ് ശാപം.
ഇതിന് പുറമെ ബേസിലിൻ്റെ ഹെയർ സ്റ്റൈലിനെ കുറിച്ചുള്ള ചർച്ചയും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. പല ഇൻ്റർവ്യൂവകളിൽ തൊപ്പി ധരിച്ചെത്തിയ ബേസിൽ തൻ്റെ ഹെയർ സ്റ്റൈൽ വെളിപ്പെടുത്തിയിരുന്നില്ല. ചിത്രത്തിന് വേണ്ടി പ്രത്യേകം കളർ ചെയ്തേക്കുവാണെന്നാണ് താരം അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ ആ രഹസ്യം എന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ആ കാത്തിരിപ്പിന് അവസാനം കുറിക്കാനായി അണിയറപ്രവർത്തകർ മരണമാസ്സിൻ്റെ ഫസ്റ്റ്ലുക്ക് ഉടൻ പുറത്ത് വിടുമെന്ന് അറിയിച്ചിരിക്കുകയാണ്.
ഫസ്റ്റ്ലുക്ക് ഉടൻ എത്തുമെന്ന് അറിയിച്ചുകൊണ്ടുള്ള വീഡിയോ
നവാഗതനായ ശിവപ്രസാദാണ് മരണമാസ്സിൻ്റെ സംവിധായകൻ. സോഷ്യൽ മീഡിയ താരവും നടനുമായ സിജു സണ്ണിയുടേതാണ് ചിത്രത്തിൻ്റെ കഥ. സിജുവും സംവിധായകൻ ശിവപ്രസാദും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവീനോയ്ക്ക് പുറമെ ടിങ്സ്റ്റൺ തോമസ്, തൻസീർ സലാം എന്നിവർസ ചേർന്ന് ടോവീനോ തോമസ് പ്രൊഡക്ഷൻസ് വേൾഡ് വൈഡ് ഫിലിംസി എന്നീ ബാനറിലാണ് സിനിമ നിർമിക്കുന്നത്.
ബേസിലിനെ പുറമെ സിജു സണ്ണി, രാജേഷ് മാധവൻ, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരജ് രവിയാണ് ഛായാഗ്രാഹകൻ. ചമ്മൻ ചക്കോയാണ് എഡിറ്റർ. മുഹ്സിൻ പെരാരിയുടെ വരികൾക്ക് ജയ് ഉണ്ണിത്താനാണ് സംഗീതം നൽകിയിരിക്കുന്നത്.