India Global Entertainment Hub: ഇന്ത്യയെ ഗ്ലോബൽ എന്റർടൈമെന്റ് ഹബ്ബാക്കി മാറ്റാൻ മോദി; മോഹൻലാൽ, ഷാരൂഖ് ഖാനടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു
global entertainment hub discussion with actors: ദക്ഷിണേന്ത്യൻ സിനിമയെ പ്രതിനിധീകരിച്ച് മോഹൻലാൽ, ചിരഞ്ജീവി, രജനികാന്ത് എന്നിവരും ബോളിവുഡിൽ നിന്ന് അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, അക്ഷയ് കുമാർ, രൺബീർ കപൂർ, ദീപിക പദുകോൺ, അനുപം ഖേർ, ശേഖർ കപൂർ, ഹേമ മാലിനി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ന്യൂഡൽഹി: ഇന്ത്യയെ ഗ്ലോബൽ എന്റർടൈൻമെന്റ് ഹബ് ആക്കി മാറ്റുന്നതിന്റെ ഭാഗമായി യോഗം വിളിച്ചു ചേർത്ത് നരേന്ദ്ര മോദി. നിരവധി താരങ്ങൾ യോഗത്തിൽ പങ്കെടുത്തു. വെള്ളിയാഴ്ച നടന്ന ലോക ഓഡിയോ വിഷ്വൽ എന്റെർറ്റൈന്മെന്റ്സ് (WAVES) സംഗമത്തിൽ വീഡിയോ വഴിയാണ് കോൺഫറൻസ് നടന്നത്. മലയാളത്തിൽ നിന്ന് മോഹൻലാൽ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ആഗോള എന്റർടൈൻമെന്റ് ഹബ്ബാക്കി ഇന്ത്യയെ മാറ്റുന്നതിന്റെ ഭാഗമായി താരങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം. വ്യവസായ രംഗത്ത് നിന്ന് റിലയൻസ് മേധാവി മുകേഷ് അംബാനി, മൈക്രോസോഫ്റ്റ് സിഇഒ സത്യാ നഡെല്ല, മഹീന്ദ്ര ആൻഡ് മഹീന്ദ്ര മേധവി ആനന്ദ് മഹീന്ദ്ര എന്നിവരും വീഡിയോ കോൺഫറസിൽ പങ്കെടുത്തു.
ദക്ഷിണേന്ത്യൻ സിനിമയെ പ്രതിനിധീകരിച്ച് മോഹൻലാൽ, ചിരഞ്ജീവി, രജനികാന്ത് എന്നിവരും ബോളിവുഡിൽ നിന്ന് അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, അക്ഷയ് കുമാർ, രൺബീർ കപൂർ, ദീപിക പദുകോൺ, അനുപം ഖേർ, ശേഖർ കപൂർ, ഹേമ മാലിനി എന്നിവരും യോഗത്തിൽ പങ്കെടുത്തു. എആർ റഹ്മാൻ, ദിൽജിത്ത് ദോശാഞ്ജ് എന്നിവരാണ് സംഗീത രംഗത്തെ പ്രതിനിധീകരിച്ച് കോൺഫറൻസിൽ പങ്കെടുത്തത്.
വീഡിയോ കോൺഫറൻസിന്റെ പ്രധാന ഭാഗങ്ങളും, അതുമായി ബന്ധപ്പെട്ട വിവരണവും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പങ്കുവെച്ചു. “വിനോദം, സർഗാത്മകത, സംസ്കാരം എന്നിവയുടെ ലോകത്തെ ഒന്നിപ്പിക്കുന്ന ആഗോള ഉച്ചകോടി ആയ WAVES ന്റെ ഭാഗമായി നടന്ന ഉപദേശക സമിതി യോഗം വിപുലമായി നടന്നു. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരാണ് ബോർഡ് അംഗങ്ങൾ. അവർ യോഗത്തിൽ പങ്കെടുത്തുകൊണ്ട് മാത്രമല്ല പിന്തുണ നൽകിയത്, ഇന്ത്യയെ മികച്ചതാക്കാനുള്ള വളരെ വിലപ്പെട്ട അഭിപ്രായങ്ങൾ നിർദേശിക്കുകയും ചെയ്തു” എന്ന് മോദി എക്‌സിൽ കുറിച്ചു.
മോദി എക്‌സിൽ പങ്കുവെച്ച കുറിപ്പ്:
Just concluded an extensive meeting of the Advisory Board of WAVES, the global summit that brings together the world of entertainment, creativity and culture. The members of the Advisory Board are eminent individuals from different walks of life, who not only reiterated their… pic.twitter.com/FoXeFSzCFY
— Narendra Modi (@narendramodi) February 7, 2025