AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Grace Antony: ‘തിരക്കഥ എഴുതുന്നുണ്ട്, ചിലപ്പോൾ പെട്ടന്ന് സംഭവിച്ചേക്കാം’; സംവിധായികയാവാൻ ഗ്രേസ് ആൻ്റണി

Grace Antony Opens Up About Her Directorial Dreams and Healthy Body Transformation: ഇപ്പോൾ അത്യാവശ്യം തിരക്കഥ എഴുതുന്ന കൂട്ടത്തിലാണ്. അങ്ങനെ എഴുതിയതാണ് ക്-നോളജ് എന്ന ഷോർട്ട് ഫിലിം. ആളുകളിൽ എത്തിച്ചേരേണ്ട സന്ദേശം എന്ന നിലയിലാണ് അൽപ്പം ഹ്യൂമർ കൂടി ചേർത്ത് ആ ഷോർട്ട് ഫിലിം ഒരുക്കിയത്

Grace Antony: ‘തിരക്കഥ എഴുതുന്നുണ്ട്, ചിലപ്പോൾ പെട്ടന്ന് സംഭവിച്ചേക്കാം’; സംവിധായികയാവാൻ ഗ്രേസ് ആൻ്റണി
ഗ്രേസ് ആൻ്റണിImage Credit source: Facebook Grace Antony
Sumeesh T Unneen
Sumeesh T Unneen | Published: 14 Jul 2026 | 05:38 PM

മലയാള സിനിമയിലെ മികച്ച അഭിനയത്രിമാരിൽ ഒരാളാണ് ഗ്രേസ് ആൻ്റണി. ഏത് തരം കഥാപാത്രവും തൻ്റെ കൈയ്യിൽ ഭദ്രമാണെന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചിട്ടുണ്ട്. മലയാള സിനിമക്ക് അപ്പുറത്തേക്കും അഭിനയതാവ് എന്ന നിലയിൽ ഗ്രേസ് വളർന്നു. എന്നാൽ അഭിനയത്തിൽ മാത്രമല്ല, തിരക്ക\ഥാ രചനയിലും സംവിധാനത്തിലും ഒരു കൈ പരീക്ഷിക്കാൻ തന്നെ തയ്യാറെടുക്കുകയാണ് താരം. താൻ അത്യാവശ്യം തിരക്കഥ എഴുതുന്ന കൂട്ടത്തിലാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗ്രേസ് ആൻ്റണി. സംവിധായികയാവുക എന്ന സ്വപ്നം എപ്പോൾ സംഭവിക്കുമെന്ന് പറയാവില്ലെന്നും, ചിലപ്പോൾ പെട്ടന്ന് തന്നെ സംഭവിച്ചേക്കാം എന്നും താരം പറയുന്നു.

നടി അശ്വതി അശോകിന് നൽകിയ അഭിമുഖത്തിലാണ് തിരക്കഥ എഴുതുന്നതിനെ കുറിച്ചും, സംവിധായികയാവുക സ്വപ്നത്തെ കുറുച്ചുമെല്ലാം ഗ്രേസ് മനസ്സ് തുറന്നത്. 2020-ൽ ഗ്രേസ് ആൻ്റണി ഒരു ഷോർട്ട് ഫിലിം എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ‘എന്നാണ് ഇനി ഒരു സിനിമ സംവിധാനം ചെയ്യുക’ എന്ന ചോദ്യത്തിനാണ് താൻ തിരക്കഥ എഴുതുന്ന ആളാണെന്ന് ഗ്രേസ് വെളിപ്പെടുത്തിയത്. എഴുത്ത് തുടങ്ങിയതിന് പിന്നിലൂള്ള കാരണവും ഗ്രേസ് തുറന്നുപറയുന്നുണ്ട്.

ഡിഗ്രി പഠിക്കുന്ന സമയം മുതൽ തന്നെ എഴുത്ത് ജീവിതത്തിൻ്റെ ഭാഗമായിരുന്നു എന്ന് ഗ്രേസ് പറയുന്നു. “എഴുത്തുകാരൻ്റെ കാഴ്ചപ്പാാടിൽ നിന്നും കഥാപാത്രങ്ങളെ മനസ്സിലാക്കുന്നതിന് വേണ്ടിയാണ് എഴുതി തുടങ്ങുന്നത്. നമ്മൾ എപ്പോഴും ഒരു നടി എന്ന നിലയിലാന് കഥാപാത്രങ്ങളെ സമീപിക്കുക.എഴുതുന്ന വേളയിൽ തന്നെ നമ്മൾ ആ കാഥാപാത്രത്തിൻ്റെ കൂടെയുണ്ടെങ്കിൽ എന്താണ് അതിലെ മാറ്റം എന്ന് അറിയാൻ വേണ്ടിയാണ് എഴുതി തുടങ്ങിയത്” ഗ്രേസ് പറയുന്നു

Also Read: Deepika Padukone: അവൾ സുന്ദരിയാണ്, കഴിവും ഉണ്ട്; തന്റെ ബയോപിക്കിൽ ദീപിക പദുക്കോൺ നായികയാകണമെന്ന ആഗ്രഹവുമായി ഹേമാ മാലിനി

പിന്നീട് എഴുത്തിൽ താല്പര്യം വർധിക്കാൻ തുടങ്ങിയെന്നും, ചുറ്റും കാണുന്ന ആളുകളെയും സാഹചര്യങ്ങളെയുമെല്ലാം നിരീക്ഷിക്കാൻ തുടങ്ങിയെന്നും താരം പറയുന്നു. “ഇപ്പോൾ അത്യാവശ്യം തിരക്കഥ എഴുതുന്ന കൂട്ടത്തിലാണ്. അങ്ങനെ എഴുതിയതാണ് ക്-നോളജ് എന്ന ഷോർട്ട് ഫിലിം. ആളുകളിൽ എത്തിച്ചേരേണ്ട സന്ദേശം എന്ന നിലയിലാണ് അൽപ്പം ഹ്യൂമർ കൂടി ചേർത്ത് ആ ഷോർട്ട് ഫിലിം ഒരുക്കിയത്” എന്ന് ഗ്രേസ് പറയുന്നുണ്ട്. കൗമാരക്കാരിലെ ആർത്തവത്തിൻ്റെ തുടക്കമാണ് ക്-നോളജ് എന്ന് ഹൃസ്വ ചിത്രത്തിൻ്റെ വിഷയം.

ഈ അടുത്ത കാലത്താണ് ബോഡി ട്രാൻസ്ഫോമേഷനിലൂടെ ഗ്രേസ് ആരാധകരെ ഞെട്ടിച്ചത്. എങ്ങനെയാണ് ഇത് സാധ്യമാക്കിയത് എന്നതിനെ കുറിച്ചും താരം തുറന്നു സംസാരിക്കുന്നുണ്ട്. സമയമെടുത്ത് മാത്രമേ ട്രാസ്ഫോമേഷൻ സാധ്യമാകൂ എന്ന് പെട്ടന്ന് മെലിയാനുള്ള വിദ്യകൾ ചോദിക്കുന്നവരോട് ഗ്രേസ് പറയുന്നു.

“നമ്മൂടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കി മാത്രമേ എന്തും ചെയ്യാവു. ലോകത്തുള്ള എല്ലാ ഡയറ്റും പരിക്ഷിച്ചുനോക്കി പരാജയപ്പെട്ടിട്ടുള്ള ആളാണ് ഞാൻ. പല രീതിയിൽ, ഇൻ്റൻസിറ്റിയിൽ വർക്കൗട്ടും ചെയ്തിട്ടുണ്ട്. വ്യത്യാസങ്ങൾ വരുന്നുണ്ടായിരുന്നു എങ്കിലും, തൈറോയിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളതിനാൽ അത് കൺസിസ്റ്റൻ്റ് ആയിരുന്നില്ല.” എന്ന് ഗ്രേസ് വെൾ:ഇപ്പെടുത്തി. എന്നാൽ തൻ്റെ ഡോക്ടറുടെ കൃത്യമായ ഗൈഡൻസാൺ തന്നെ ഇത്ര വലിയ എത്തിച്ചത് എന്ന് താരം തുറന്നു പറയുന്നു. പെട്ടന്ന് മെലിയാനുള്ള ശ്രമങ്ങൾ പലപ്പോഴും അപകടകരമാണെന്നും ഗ്രേസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

English Summary

Malayalam actress Grace Antony revealed her ambitions to direct a feature film, stating she is actively writing scripts. Having previously directed the short film K-Knowledge, she started writing to understand characters better. Additionally, she opened up about her recent body transformation, achieved through proper medical guidance for thyroid issues.

Follow Us