AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

I Am Kathalan : ഇത്തവണ കളി കുറച്ച് സീരിയസാണ്; നസ്‌ലൻ – ഗിരീഷ് എഡി കൂട്ടുകെട്ടിലൊരുങ്ങുന്ന ‘അയാം കാതലൻ’ ട്രെയിലർ പുറത്ത്

I Am Kathalan Trailer Out : പ്രേമലു എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയ്ക്ക് ശേഷം നസ്‌ലനും ഗിരീഷ് എഡിയും ഒന്നിക്കുന്ന അയാം കാതലൻ എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. ചിത്രം നവംബർ ഏഴിന് തീയറ്ററുകളിലെത്തും.

I Am Kathalan : ഇത്തവണ കളി കുറച്ച് സീരിയസാണ്; നസ്‌ലൻ – ഗിരീഷ് എഡി കൂട്ടുകെട്ടിലൊരുങ്ങുന്ന ‘അയാം കാതലൻ’ ട്രെയിലർ പുറത്ത്
അയാം കാതലൻ (Image Courtesy - Screengrab)
Abdul Basith
Abdul Basith | Published: 26 Oct 2024 | 06:57 PM

നസ്‌ലൻ – ഗിരീഷ് എഡി കൂട്ടുകെട്ടിലൊരുങ്ങുന്ന ‘അയാം കാതലൻ’ ട്രെയിലർ പുറത്ത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവന്നത്. സജിൻ ചെറുകയിലിൻ്റെ രചനയിലൊരുങ്ങുന്ന ചിത്രം നവംബർ ഏഴിന് തീയറ്ററുകളിലെത്തും. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് നസ്‌ലൻ – ഗിരീഷ് എഡി കൂട്ടുകെട്ടിൽ ‘അയാം കാതലൻ’ ഒരുങ്ങുന്നത്.

പ്രേമലുവിന് മുൻപ് ചിത്രീകരിച്ച സിനിമയായിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് സിനിമ പുറത്തിറങ്ങാൻ വൈകിയിരുന്നു. പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായാണ് ഇത്തവണ ഗിരീഷ് എത്തുന്നത്. ടീൻ കോമഡികളാണ് ഇതുവരെ ഗിരീഷ് എഡി ചെയ്ത സിനിമകളുടെയെല്ലാം സ്വഭാവം. എന്നാൽ, അതിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവമുള്ള ഒരു സിനിമയാവും ഇതെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ഒരു കമ്പനിയുടെ നെറ്റ്‌വർക്ക് ഒരു യുവാവ് ഹാക്ക് ചെയ്യുന്നതും അതിനെ തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്.

Also Read : Actress Anju Kurian: നിങ്ങൾ ഭാ​ഗ്യവാനാണ്…! അഞ്ജു കുര്യൻ വിവാഹിതയാകുന്നു; കല്യാണ നിശ്ചയ ചിത്രങ്ങൾ വൈറൽ

ചിത്രത്തിൽ ഹാക്കറുടെ വേഷത്തിലാണ് നസ്‌ലൻ എത്തുക. നസ്‌ലനൊപ്പം അനിഷ്മ അനിൽ കുമാർ, ദിലീഷ് പോത്തൻ, ലിജോമോൾ ജോസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. 2022 നവംബറിൽ പ്രഖ്യാപിച്ച ചിത്രമാണ് അയാം കാതലൻ. ശരൺ വേലായുധനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ആകാശ് ജോസഫ് വർഗീസ് എഡിറ്റ്. സിദ്ധാർത്ഥ പ്രദീപ് ആണ് സംഗീതം.

ഗിരീഷ് എഡി – നസ്‌ലൻ കൂട്ടുകെട്ടിൽ വന്ന സിനിമകളെല്ലാം തീയറ്ററിൽ നേട്ടമുണ്ടാക്കിയിരുന്നു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ് ഗിരീഷും നസ്‌ലനും സിനിമായാത്ര ആരംഭിക്കുന്നത്. സിനിമയിൽ അനശ്വര രാജൻ ഉൾപ്പെടെ മറ്റ് പുതുമുഖങ്ങളും അഭിനയിച്ചു. രണ്ടാമത്തെ സിനിമയായ സൂപ്പർ ശരണ്യയിലും പല പുതുമുഖങ്ങളുമുണ്ടായിരുന്നു. അതിന് ശേഷം പുറത്തിറങ്ങിയ പ്രേമലു തെന്നിന്ത്യയാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നസ്‌ലനും മമിത ബൈജുവും പ്രധാന താരങ്ങളെ അവതരിപ്പിച്ച സിനിമ തെലുങ്ക് അടക്കം വിവിധ ഭാഷകളിൽ ശ്രദ്ധിക്കപ്പെട്ടു. 136 കോടി രൂപയാണ് ചിത്രം ബോക്സോഫീസിൽ നേടിയത്. നിലവിൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാന എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് നസ്‌ലൻ. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.