AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vidhya Balan: ‘ഉർവശി എക്കാലത്തെയും പ്രിയപ്പെട്ട നടി’; മലയാള സിനിമയിൽ ശക്തമായ കഥാപാത്രം ചെയ്യാൻ ആ​ഗ്രഹം: വിദ്യാ ബാലൻ

Vidya Balan About Malayalam Cinema: ഒടിടി പ്ലാറ്റ്ഫോമുകൾ ഉള്ളതുകൊണ്ട് തന്നെ ഒരുപാട് മലയാളം സിനിമകൾ ഇപ്പോൾ കാണുന്നുണ്ട്. മലയാള സിനിമയിലേക്ക് വരുമ്പോൾ അതൊരു ശക്തമായ കഥാപാത്രമായിരിക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും വിദ്യാ ബാലൻ പറഞ്ഞു.

Vidhya Balan: ‘ഉർവശി എക്കാലത്തെയും പ്രിയപ്പെട്ട നടി’; മലയാള സിനിമയിൽ ശക്തമായ കഥാപാത്രം ചെയ്യാൻ ആ​ഗ്രഹം: വിദ്യാ ബാലൻ
Image Credits: Social Media
Athira CA
Athira CA | Published: 26 Oct 2024 | 07:46 PM

കൊച്ചി: ബോളിവുഡിൽ കോമഡി വേഷങ്ങളിൽ അവസരം ലഭിക്കാത്തത് കൊണ്ടാണ് ഇൻസ്റ്റ​ഗ്രാമിൽ അതുപോലുള്ള റീലുകൾ താൻ ചെയ്യുന്നതെന്ന് വിദ്യാ ബാലൻ. കോമഡി വേഷങ്ങളിലൂടെ മലയാള സിനിമയുടെ ഭം​ഗി വാനോളം ഉയർത്തിയ ഉർവശിയെ കുറിച്ച് വിദ്യാ ബാലൻ നടത്തിയ പരാമർശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വെെറൽ. . ‘എഫ്.ടി.ക്യൂ. വിത് രേഖ മേനോൻ’ എന്ന ഇന്റർവ്യൂവിലായിരുന്നു താരത്തിന്റെ പരാമർശം.

തന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഉർവശിയെന്ന് വിദ്യാ ബാലൻ അഭിമുഖത്തിൽ പറ‍ഞ്ഞു. സിനിമയിൽ കോമഡി വേഷങ്ങൾ കെെകാര്യം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിവരുന്നത് ഉർവശിയും ശ്രീദേവിയുമാണ്. ഹിന്ദി സിനിമകളിൽ ആരും സ്ത്രീതകൾക്ക് വേണ്ടി കോമഡി കഥാപാത്രങ്ങൾ എഴുതാറില്ലെന്നും അഭിമുഖത്തിൽ താരം പറയുന്നു. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന ഫഹദ് ഫാസിലിന്റെ ശെെലിഅതിശയകരമാണെന്നും ബേസിൽ ജോസഫിനെയും അന്ന ബെനിനെയും ഇഷ്ടമാണെന്നും അഭിമുഖത്തിൽ വിദ്യ ബാലൻ പറഞ്ഞു.

വിദ്യ ബാലൻ പറഞ്ഞത്:

“ഹിന്ദി സിനിമകളിൽ ആരും സ്ത്രീകൾക്ക് വേണ്ടി കോമഡി വേഷങ്ങൾ എഴുതാറില്ല. പക്ഷേ മലയാള സിനിമ അങ്ങനെയല്ല. ഉർവശി ചേച്ചി എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ്. അതുപോലെ ശ്രീദേവിയും. ഇതിന് ശേഷം മറ്റാരും ഇത്തരത്തിൽ വേഷങ്ങൾ കെെകാര്യം ചെയ്യുന്നത് കണ്ടിട്ടില്ല. കോമഡി വേഷങ്ങൾ കെെക്കാര്യം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഓർമ്മയിൽ വരുന്നത് ഉർവശിയും ശ്രീദേവിയുമാണ്. അവിടെ അത്തരത്തിലുള്ള കഥാപാത്രങ്ങൾ ആരും എഴുതാറില്ല. എനിക്ക് കോമഡി ചെയ്യാൻ ആ​ഗ്രഹമുണ്ട്. പക്ഷേ അവസരമില്ല. അങ്ങനെയാണ് ഇൻസറ്റ​ഗ്രാമിൽ റീലുകൾ ചെയ്ത് തുടങ്ങിയത്. ആ റീലുകൾക്ക് മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത്.

ഒടിടി പ്ലാറ്റ്ഫോമുകൾ ഉള്ളതിനാൽ നിരവധി മലയാള സിനിമകൾ കാണാറുണ്ട്. മലയാള സിനിമയിൽ അഭിനയിക്കാനെത്തുമ്പോൾ ശക്തമായ വേഷം കെെകാര്യം ചെയ്യണമെന്നാണ് ആ​ഗ്രഹം. ഫഹദിന്റെ സിനിമകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതിശയകരമായ വേഷങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. സംവിധായകനും നടനുമായ ബേസിൽ ജോസഫ്, അന്ന ബെൻ അവരെയും എനിക്ക് ഇഷ്ടമാണെന്ന് വിദ്യാ ബാലൻ കൂട്ടിച്ചേർത്തു”.

2003-ൽ ബം​ഗാളി സിനിമയിൽ അഭിനയിച്ചത് മുതൽ ഇന്നു വരെ വ്യക്തിപരമായവും അഭിനയ രം​ഗത്തും ഒരുപാട് വളർന്നിട്ടു. ഇപ്പോഴും ഷൂട്ടിം​ഗ് സെറ്റുകളിലെ ആദ്യ ദിവസങ്ങളിൽ ഞാൻ ടെൻഷൻ ആകാറുണ്ടെന്നും വിദ്യാ ബാലൻ പറഞ്ഞു. ഭൂൽ ഭുലയ്യ 3 ആണ് വിദ്യാ ബാലന്റെ പുറത്തിറങ്ങാനുള്ള ചിത്രം. കാർത്തിക് ആര്യനാണ് നായകൻ. ചിത്രത്തിൽ മഞ്ജുളിക എന്ന കഥാപാത്രത്തെയാണ് വിദ്യ അവതരിപ്പിക്കുന്നത്. ദീപാവലി റിലീസായി നവംബർ 1-ന് ചിത്രം തീയറ്ററുകളിലെത്തും.