I Nobody Movie : ആക്ഷന്‍ വേറെ ലെവല്‍… മറ്റൊരു മണി ഹീസ്‌റ്റോ… സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ഐ നോബഡി
I Nobody Movie Review : പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത സിനിമ ഐ നോബഡി ഇന്നലെയാണ് ( ജൂലൈ 9) തിയേറ്ററുകളില്‍ റിലീസിന് എത്തിയത്. ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടപ്പോള്‍ തന്നെ ആരാധകര്‍ വലിയ പ്രതീക്ഷയില്‍ ആയിരുന്നു. ഒരിടവേളയ്ക്ക് ശേഷം സാധാരണക്കാരന്റെ വേഷത്തില്‍ പൃഥ്വിരാജ് എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത സിനിമ ഐ നോബഡി ഇന്നലെയാണ് ( ജൂലൈ 9) തിയേറ്ററുകളില്‍ റിലീസിന് എത്തിയത്. ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടപ്പോള്‍ തന്നെ ആരാധകര്‍ വലിയ പ്രതീക്ഷയില്‍ ആയിരുന്നു. ഒരിടവേളയ്ക്ക് ശേഷം സാധാരണക്കാരന്റെ വേഷത്തില്‍ പൃഥ്വിരാജ് എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തില്‍ ഒരു ബാങ്ക് ജീവനക്കാരനായ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സിനിമ പുറത്തറിങ്ങി ആദ്യ ദിവസം പിന്നിടുമ്പോള്‍ സമൂഹമാധ്യമങ്ങളിലും സിനിമാ പ്രേമികള്‍ക്കിടയിലും നിറഞ്ഞ് നില്‍ക്ക് നില്‍ക്കുകയാണ് ഐ നോബഡി.
സിനിമയെ കുറിച്ച് പൊതുവെ നല്ല അഭിപ്രായങ്ങളാണ് പലരും പങ്ക് വയ്ക്കുന്നത്. ടെക്‌നിക്കലി നോക്കുകയാണെങ്കില്‍ ഈ അടുത്ത് പുറത്തിറങ്ങിയതില്‍ ഏറ്റവും മികച്ച ചിത്രമാണിതെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്. സിനിമയിലെ ആക്ഷന്‍ രംഗങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാണെന്ന് പടം കണ്ട ഭൂരിഭാഗം പേരും പറയുന്നു. രാജീവന്‍ എന്ന കഥാപാത്രമായി എത്തിയ പൃഥ്വിരാജിന്റെ അഭിനയം ഏറെ പ്രശംസിക്കപ്പെടുന്നു. ആക്ഷനും ഇമോഷനും ഡ്രാമ സിറ്റുവേഷനുമെല്ലാം ഒരുപോലെ മികച്ചതായി നടന്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് അഭിപ്രായങ്ങള്‍ വരുന്നത്.
Also Read: ‘നിര്‍മ്മാതാവ് എന്നതിനേക്കാള്‍ പതിന്മടങ്ങ് എക്‌സൈറ്റഡാണ് അഭിനേതാവ് എന്ന നിലയില്‍’! ഐ നോബഡിയെക്കുറിച്ച് പൃഥ്വിരാജ്
ബാങ്കിലെ പണം അപഹരിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അതേ കഥാ സാഹചര്യത്തില്‍ പുറത്തിറങ്ങിയ മണി ഹീസ്റ്റ് എന്ന പ്രമുഖ വെബ് സീരിസുമായി പലരും സിനിമയെ ബന്ധപ്പെടുത്തി സംസാരിക്കുന്നുണ്ട്. സിനിമയുടെ ക്യാമറ കൈകാര്യം ചെയ്ത ദിനേഷ് പുരുഷോത്തമനും, സംഗീതമൊരുക്കിയ ജെയ്ക്‌സ് ബിജോയ്ക്കും ഒരുപോലെ കൈയ്യടിയ്ക്കുന്നുണ്ട് സോഷ്യല്‍ മീഡിയ. നായികയായി എത്തിയ പാര്‍വ്വതിയുടെ പ്രകടനവും മികച്ചതാണ്. എന്നാല്‍ ഫസ്റ്റ് ഹാഫിന്റെ നിലവാരത്തിലേക്ക് സെക്കന്റ് ഹാഫ് ഉയര്‍ന്നില്ല എന്ന അഭിപ്രായവും ഉയരുന്നുണ്ട്. ക്ലൈമാക്‌സ് അത്രയ്ക്ക് വര്‍ക്ക് ആയില്ലെന്നും ഒരു വിഭാഗം പറയുന്നു.
സമീര്‍ അബ്ദുളിന്റെ തിരക്കഥയില്‍ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് എ നോബഡി നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാതാവ് എന്നതിനേക്കാള്‍ പതിന്മടങ്ങ് എക്‌സൈറ്റഡാണ് അഭിനേതാവ് എന്ന നിലയില്‍ എന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. താന്‍ കൈകാര്യം ചെയ്തിരിക്കുന്ന രാജീവന്‍ എന്ന കഥാപാത്രത്തെ പലര്‍ക്കും കണക്ട് ചെയ്യാന്‍ പറ്റും.നമുക്ക് ചുറ്റും ഒരുപാട് രാജീവന്മാര്‍ ഉണ്ടാകുമെന്നും നടന്‍ പ്രമോഷന്‍ പരിപാടികളില്‍ പറഞ്ഞിരുന്നു. ആദ്യദിനം ഏകദേശം രണ്ട് കോടിയോളം രൂപയുടെ കളക്ഷനാണ് സിനിമ നേടിയത്.
English Summary
The film I Nobody, directed by Nizam Basheer and starring Prithviraj, was released in theaters yesterday (July 9). It received an excellent response right from the opening day. Fans had high expectations for the movie ever since its trailer was released. It also marks Prithviraj’s return to playing an ordinary man after a hiatus.