Identity Malayalam Movie: ഹോളിവുഡ് സ്റ്റൈൽ ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ചിത്രവുമായി ടൊവിനോ, ‘ഐഡന്റിറ്റി’ ജനുവരി ആദ്യ വാരം
Identity Malayalam Movie: ഒരു കംപ്ലീറ്റ് ആക്ഷൻ മിക്സാണ് ചിത്രം എന്നുള്ള സൂചനകൾ ട്രെയിലറിൽ നിന്നും ലഭിക്കുന്നുണ്ട്. ചിത്രത്തിൻ്റെ തമിഴ് ട്രെയിലർ ശിവ കാർത്തികേയനാണ് പുറത്തു വിട്ടത്
ജനുവരിയിൽ തീയ്യേറ്ററുകളിൽ തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് ടൊവിനോ. ഫോറൻസിക്കിന് ശേഷം ഇതാദ്യമായാണ് ടോവിനോ തോമസ് – അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരു പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ തീയ്യേറ്ററുകളിൽ എത്തുന്നത്. ചിത്രം ജനുവരി രണ്ടിന് തീയ്യേറ്ററുകളിൽ എത്തും. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പ് ബാനറിൽ ഡോ. റോയി സി ജെയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പ്രമാദമായൊരു കേസിൻ്റെ തുമ്പിനായി പോലീസും ഹരൺ ശങ്കർ എന്ന സ്കെച്ച് ആർട്ടിസ്റ്റും നടത്തുന്ന ശ്രമങ്ങളും നേരിടേണ്ടി വരുന്ന അസ്വാഭാവിക സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ഒരു കംപ്ലീറ്റ് ആക്ഷൻ മിക്സാണ് ചിത്രം എന്നുള്ള സൂചനകൾ ട്രെയിലറിൽ നിന്നും ലഭിക്കുന്നുണ്ട്. ചിത്രത്തിൻ്റെ തമിഴ് ട്രെയിലർ ശിവ കാർത്തികേയനാണ് പുറത്തു വിട്ടത്. തമിഴ് പ്രേക്ഷകരും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ആക്ഷൻ പശ്ചാത്തലമുള്ള ഒരു ഇൻവെസ്റ്റിഗേഷൻ സിനിമയാണ് ഐഡൻ്റിറ്റിയെന്ന് സംവിധായകൻ അഖിൽ പോൾ തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി യാനിക് ബെൻ എന്ന സ്റ്റണ്ട് ഡയറക്ടറെയും ചിത്രത്തിൽ കൊണ്ടു വന്നിട്ടുണ്ട്. ചിത്രത്തിന്റെ അവസാനത്തെ 40 മിനിറ്റായിരിക്കും ഏറ്റവും ഹൈലൈറ്റ് എന്ന സൂചനകളും സംവിധായകൻ നൽകിയിട്ടുണ്ട്.
ശ്രീ ഗോകുലം മൂവിസാണ് ഐഡന്റിറ്റിയുടെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് ഗോകുലം മൂവീസിനു വേണ്ടി 2025 ജനുവരിയിൽ ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്. ഫാഴ്സ് ഫിലിംസാണ് ചിത്രത്തിൻ്റെ ജി സി സി വിതരണാവകാശം കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അഖിൽ പോളും അനസ് ഖാനും തന്നെയാണ് . തൃഷയും- ടൊവിനോയും ജോഡികളുടെ ആദ്യ ചിത്രമെന്ന പ്രത്യേകതയും ഐഡൻ്റിറ്റിക്കുണ്ട്.
ഇവരെ കൂടാതെ മന്ദിര ബേദി, അർച്ചന കവി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. അഖിൽ ജോർജാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നത് ജേക്സ് ബിജോയിയാണ്.
ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകരെ നോക്കിയാൽ
നിതിൻ കുമാർ, പ്രദീപ് മൂലേത്തറ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്, ചിത്രസംയോജനം: ചമൻ ചാക്കോയും, സൗണ്ട് മിക്സിങ്: എം ആർ രാജാകൃഷ്ണനുമാണ്.
സൗണ്ട് ഡിസൈൻ: സിങ്ക് സിനിമയും പ്രൊഡക്ഷൻ ഡിസൈൻ: അനീഷ് നാടോടിയുമാണ്, ആർട്ട് ഡയറക്ടർ സാബി മിശ്ര, വസ്ത്രാലങ്കാരം ഗായത്രി കിഷോർ, മാലിനി എന്നിവരാണ് നിർവ്വഹിച്ചിരിക്കുന്നത്. ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത് എന്നിവരാണ് കോ പ്രൊഡ്യൂസേഴ്സ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ കൊറിയോഗ്രാഫി: യാനിക്ക് ബെന്നും, ഫീനിക്സ് പ്രഭുവുമാണ്.
ജോബ് ജോർജാണ് പ്രൊഡക്ഷൻ കണ്ട്രോളർ, ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര എന്നിവരാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ, , ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ: പ്രധ്വി രാജൻ എന്നിവരാണ്. വിഎഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസാണ്, ലിറിക്സ്: അനസ് ഖാൻ,
ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം,ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ എന്നിവർ സ്റ്റിൽസും നിർവ്വഹിക്കുന്നു, ഡിസൈൻ: യെല്ലോ ടൂത്താണ്, ഡിജിറ്റൽ പ്രൊമോഷൻസ്: അഭിൽ വിഷ്ണു, അക്ഷയ് പ്രകാശും ചേർന്ന് നിർവ്വഹിക്കുന്നു. പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ്.