5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IFFI 2024 : ഭ്രമയുഗം ഉൾപ്പെടെ ഗോവ ചലച്ചിത്ര മേളയിൽ നാല് മലയാള സിനിമകൾ; ഉദ്ഘാടന ചിത്രം ‘സ്വതന്ത്ര്യ വീർ സവർക്കർ’

IFFI Goa 2024 4 Malayalam Movies Included : ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇടം പിടിച്ച് നാല് മലയാള സിനിമകൾ. ചലച്ചിത്രോത്സവത്തിൻ്റെ ഉദ്ഘാടന ചിത്രമായി രൺദീപ് ഹൂഡയുടെ 'സ്വതന്ത്ര വീർ സവർക്കർ' എന്ന സിനിമയെ തിരഞ്ഞെടുത്തു.

IFFI 2024 : ഭ്രമയുഗം ഉൾപ്പെടെ ഗോവ ചലച്ചിത്ര മേളയിൽ നാല് മലയാള സിനിമകൾ; ഉദ്ഘാടന ചിത്രം ‘സ്വതന്ത്ര്യ വീർ സവർക്കർ’
ഭ്രമയുഗം, വീർ സവർക്കർ (Image Courtesy – Social Media)
abdul-basith
Abdul Basith | Published: 25 Oct 2024 16:09 PM

55ആം ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ നാല് മലയാള സിനിമകൾ. ഇന്ത്യൻ പനോരമ വിഭാഗത്തിലാണ് നാല് മലയാള സിനിമകൾ ഇടം നേടിയത്. ഭ്രമയുഗം, ആടുജീവിതം, മഞ്ഞുമ്മൽ ബോയ്സ്, ലെവൽ ക്രോസ് എന്നീ സിനിമകളാണ് ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ചലച്ചിത്രോത്സവത്തിൻ്റെ ഉദ്ഘാന ചിത്രം രൺദീപ് ഹൂഡ ഒരുക്കിയ സ്വതന്ത്ര വീർ സവർക്കർ എന്ന സിനിമയാണ്. നവംബർ 20 മുതൽ 28 വരെയാണ് ഗോവ ചലച്ചിത്രോത്സവം.

രാഹുൽ സദാശിവൻ അണിയിച്ചൊരുക്കി മമ്മൂട്ടി നായകനായ ഭ്രമയുഗം, പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടിലൊരുങ്ങിയ ആടുജീവിതം, ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്, ആസിഫ് അലി നായകനായ ലെവൽ ക്രോസ് എന്നീ സിനിമകളാണ് ഗോവയിലെ മലയാള പ്രതിനിധാനങ്ങൾ. ഈ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടതാണ്. ആടുജീവിതവും മഞ്ഞുമ്മൽ ബോയ്സും കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്സും ലെവൽ ക്രോസും പ്രമേയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.

ഇന്ത്യൻ പനോരമയിൽ ബോളിവുഡിൽ നിന്ന് മഹാവതാർ നരസിംഹ, ആർട്ടിക്കിൾ 370, 12ത് ഫെയിൽ, ശ്രീകാന്ത് എന്നീ ചിത്രങ്ങൾ ഇടം നേടി. തമിഴ് ചിത്രം ‘ജിഗർതണ്ട ഡബിൾ എക്‌സ്’, ‘ചിന്ന കഥ കാടു’, ‘കൽക്കി 2898 എഡി’ എന്നീ തെലുങ്ക് സിനിമകളും ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Also Read : Sai Pallavi: ‘ശരീരം കാണാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല’; സായ് പല്ലവി

ചലച്ചിത്രോത്സവത്തിൻ്റെ ഉദ്ഘാടന ചിത്രം ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന സിനിമയാണ്. ഇന്ത്യൻ പനോരമയിലാണ് ചിത്രം പ്രദർശിപ്പിക്കുക. ബോളിവുഡ് നടൻ രണ്ഡീപ് ഹൂഡ സംവിധാനം നിർവഹിച്ച് അദ്ദേഹം തന്നെ സവർക്കറായി അഭിനയിച്ച സിനിമയാണ് സ്വതന്ത്ര വീർ സവർക്കർ. ഹിന്ദുത്വ വാദത്തിൻ്റെ ഉപജ്ഞാതാവും ഹിന്ദു മഹാസഭയുടെ പ്രഥാന നേതാക്കളിൽ ഒരാളുമായിരുന്ന വിഡി സവർക്കറിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഇക്കൊല്ലം പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസിൽ കാര്യമായ നേട്ടമുണ്ടാക്കിയില്ല.

സംവിധായകനും നടനും തിരക്കഥാകൃത്തുമായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് ഉദ്ഘാടന ചിത്രമായി ‘സ്വതന്ത്ര വീർ സവർക്കറി’നെ തിരഞ്ഞെടുത്തത്. മഹേഷ് മഞ്ജരേക്കറും ഋഷി വിമാനിയും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം 2024 മാർച്ച് 22ന് തീയറ്ററുകളിലെത്തി. 20 കോടി രൂപ ബഡ്ജറ്റിലൊരുക്കിയ ചിത്രം 30 കോടിയോളം രൂപയേ തീയറ്ററിൽ നിന്ന് നേടിയിരുന്നുള്ളൂ. സവർക്കറുടെ 138ആം ജന്മവാർഷികത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. സിനിമ ഗോവ ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രമായതിൽ രൺദീപ് ഹൂഡ സന്തോഷമറിയിച്ചു.

Latest News