“ഇനി നീ മൈക്കിൽ പറഞ്ഞില്ലെങ്കിൽ ഞാൻ അഭിനയിക്കില്ല എന്ന് ദുൽഖർ പറഞ്ഞു”; സംഭവം വിവരിച്ച് അയാം ഗെയിം സംവിധായകൻ

Nahas Hidayath Opens Up About Directing Dulquer Salman: ആർ.ഡി.എക്സ് എന്ന സിനിമക്ക് ശേഷമാണ് ദുൽഖറിലേക്ക് ആക്സസ് കിട്ടുന്നത്. ആ സമയത്ത് ദുൽഖർ തെലുങ്കിലും തമിഴിലുമായി തിരക്കിലായിരുന്നു. ഇപ്പോൾ ഒരു കഥ കേട്ടാൽ ആ സിനിമ എപ്പോൾ സംഭവിക്കും എന്ന് ഉറപ്പ് പറയാനാകില്ല എന്നതായിരുന്നു അദ്ദേഹത്തെ അലട്ടിയിരുന്നത്

“ഇനി നീ മൈക്കിൽ പറഞ്ഞില്ലെങ്കിൽ ഞാൻ അഭിനയിക്കില്ല എന്ന് ദുൽഖർ പറഞ്ഞു”;  സംഭവം വിവരിച്ച് അയാം ഗെയിം സംവിധായകൻ

ദുൽകർ സൽമാൻ, നഹാസ് ഹിദായത്ത്

Published: 

08 Sep 2026 | 07:23 PM

കിംഗ് ഓഫ് കൊത്ത എന്ന സിനിമക്ക് ശേഷം മലയാളത്തിൽ നിന്നും നീണ്ട ഇടവേളയെടുത്ത ദുൽഖർ മടങ്ങിവന്ന സിനിമയാണ് അയാം ഗെയിം. തീയറ്ററുകളിൽ മികച്ച പ്രതികരണവുമായി സിനിമ മുന്നേറുകയാണ്. ചിത്രത്തിൻ്റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ 40 കോടി കടന്നിട്ടുണ്ട്. സിനിമയുടെ സക്സസ് ട്രെയിലർ കഴിഞ്ഞ ദിവസം അറിയറ പ്രവർത്തകർ പുറത്തുവിടിരുനു. ഇപ്പോഴിതാ സിനിമാ ചിത്രീകരണത്തിൻ്റെ പിന്നാമ്പുറ കഥകൾ തുറന്നുപറയുകയാണ് സംവിധായകൻ നഹാസ് ഹിദായത്ത്.

സിനിമക്കായി അദ്യം സമീപിച്ചപ്പോൾ ദുൽഖർ ഒഴിഞ്ഞുമാറിയിരുന്നു എന്നും തൻ്റെ നിർബ്ബന്ധത്തിന് വഴങ്ങിയാണ് ഒടുവിൽ കഥ കേൾക്കാൻ തയ്യാറായത് എന്നും ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ നഹാസ് പറയുന്നു. ആർ.ഡി.എക്സ് എന്ന സിനിമക്ക് ശേഷമാണ് ദുൽഖറിലേക്ക് ആക്സസ് കിട്ടുന്നത്. ആ സമയത്ത് ദുൽഖർ തെലുങ്കിലും തമിഴിലുമായി തിരക്കിലായിരുന്നു. ഇപ്പോൾ ഒരു കഥ കേട്ടാൽ ആ സിനിമ എപ്പോൾ സംഭവിക്കും എന്ന് ഉറപ്പ് പറയാനാകില്ല എന്നതായിരുന്നു അദ്ദേഹത്തെ അലട്ടിയിരുന്നത് അദ്ദേഹത്തെ അലട്ടിയിരുന്നത്. അക്കാരണം കൊണ്ടുതന്നെ അദ്ദേഹം അടുക്കുന്നുണ്ടായിരുന്നില്ല എന്ന് നഹാസ് തുറന്ന് പറയുന്നു.

Also Read: Bethlehem Kudumba Unit : എക്കാലത്തെയും മികച്ച കളക്ഷൻ, എമ്പുരാനെ സൈഡാക്കി ബത്ലഹേം കുടുംബയൂണിറ്റ്! ഇനി മുന്നിലുള്ളത് ഒരേയൊരു ചിത്രം

കഥ ഒന്ന് കേട്ടു നോക്കണം എന്ന് താൻ അദ്ദേഹത്തെ നിർബ്ബന്ധിക്കുകയായിരുന്നു എന്ന് സംവിധായകൻ വെളിപ്പെടുത്തി. ചെന്നൈയിൽ വച്ച് ആദ്യം വൺലൈനാണ് പറഞ്ഞത്. എങ്ങനെയാണ് ഇത് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് ദുൽഖർ ചോദിച്ചു. അഭിനയിച്ചൊക്കെയാണ് അത് കാണിച്ചുകൊടുത്തത്. അന്ന് തന്നെ സിനിമ ചെയ്യാം എന്ന് ദുൽഖർ സമ്മതിച്ചു എന്ന് നഹാസ് പറയുന്നു. തൊട്ടടുത്ത ദിവസം വിളിച്ച് സിനിമ താൻ തന്നെ പ്രൊഡ്യൂസ് ചെയ്യാമെന്ന് ദൂൽഖർ പറയുകയായിരുന്നു എന്നും സംവിധായകൻ വ്യക്തമാക്കി.

ഒരു സ്റ്റാറിനെ എങ്ങനെ ഡീൽ ചെയ്യാം എന്നതിൽ ആശങ്കയുണ്ടായിരുന്നു, എന്നാൽ ദുൽഖർ തന്നെ അത് ഇല്ലാതാക്കി എന്നും നഹാസ് പറയുന്നുണ്ട്. “റീ ടേക്ക് പോകേണ്ട സാഹചര്യം വരുമ്പോൾ ആദ്യമൊക്കെ ഞാൻ ഓടി അടുത്തുപോയാണ് അത് പറഞ്ഞിരുന്നത്. ‘നീ മൈക്കിൽ പറയെടാ’ എന്ന് ദുൽഖർ ആദ്യമേ പറഞ്ഞിരുന്നു. മൂന്നാമത്തെ ദിവസവും അതേ രീതി തുടർന്നതോടെ ‘ഇനി നീ മൈക്കിൽ പറഞ്ഞില്ലെങ്കിൽ ഞാൻ അഭിനയിക്കില്ല’ എന്ന് ദുൽഖർ പറയുകയായിരുന്നു.” താൻ ഒരു ദുൽഖർ ഫാനാണെന്നും അദ്ദേഹത്തെ കാണാനായി സെറ്റിൽ പോയപ്പോഴാണ് ‘കമ്മട്ടിപ്പടം’ എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചത് എന്നും നഹാസ് കൂട്ടിച്ചേർത്തു.

English Summary

Director Nahas Hidayath Revealed that Dulquer Salman Playfully Demanded him to use mic instead of Whispering On the sets of I’m Game

Loading...
Unable to load recommendations.
Follow Us
Related Stories
Big boss Malayalam Season 8: വെറുതെയല്ല ഇവർ ബിഗ് ബോസിൽ എത്തിയത്! മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ യഥാർത്ഥ മാനദണ്ഡങ്ങൾ ഇതാ!
Big Boss Malayalam Season 8: താൻ കാരണം ഞാൻ സ്നേഹിച്ച പാർട്ടി പോലും എന്നെ കൂവി പുറത്താക്കി, എല്ലാം നഷ്ടപ്പെട്ടു! പൊട്ടിക്കരഞ്ഞ് റിനി ആൻ ജോർജ്
Magic Mushroom OTT : റിലീസായിട്ട് എട്ട് മാസം; നാദിർഷ-വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം മാജിക് മഷ്റൂ ഇന്ന് ഒടിടിയിൽ എത്തും
Big boss Malayalam Season 8: വമ്പൻ ട്വിസ്റ്റ്! ഗായത്രി സുരേഷ് ബിഗ് ബോസ് വീടിന് പുറത്തേക്ക്
Bethlehem Kudumba Unit : എക്കാലത്തെയും മികച്ച കളക്ഷൻ, എമ്പുരാനെ സൈഡാക്കി ബത്ലഹേം കുടുംബയൂണിറ്റ്! ഇനി മുന്നിലുള്ളത് ഒരേയൊരു ചിത്രം
AI Vintage Photos: 46 വർഷം കൊണ്ട് പൊക്കം കുറഞ്ഞതാ 80ൽ ഞാൻ ഇങ്ങനെയായിരുന്നു; പക്രു ചേട്ടന്റെ വിന്റേജ് ചിത്രങ്ങൾ വൈറൽ
വാങ്ങിക്കാൻ ഒരു ടഫുമില്ല! 1499 രൂപ വില, ഐടെൽ ടഫ് എത്തി
ഇന്നോവ ഹൈക്രോസ് ഫേസ് ലിഫ്റ്റ് വരുന്നു
മെത്ത മാറ്റേണ്ടത് എത്ര വർഷം കഴിയുമ്പോൾ?
ഗില്ലിന് ഇന്ന് 27-ാം ജന്മദിനം; ഇന്ത്യന്‍ നായകന്റെ ആസ്തി
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്