Amritha Rajan: ശ്രേയ ഘോഷാലിനെ ഞെട്ടിച്ചു, ഇനി അമൃത രാജന്റെ മത്സരം ഇവരുമായി….
Indian Idol 16 full contestants list: പ്രശസ്ത ഗായകൻ ഉദിത് നാരായൺ ഷോയുടെ പ്രത്യേക അവതാരകനായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. ശ്രേയാ ഘോഷാൽ, വിശാൽ ദദ്ലാനി, ബാദ്ഷാ എന്നിവരാണ് വിധികർത്താക്കൾ.
ടെലിവിഷൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന സംഗീത റിയാലിറ്റി ഷോയായ ഇന്ത്യൻ ഐഡൽ സീസൺ 16ന് തുടക്കം. ഓഡീഷൻ വിഡിയോകളിലൂടെ ഷോ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ട്രെന്റിംഗാണ്. ഇപ്പോഴിതാ, മത്സരാർത്ഥികളുടെ പട്ടിക ഷോയുടെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. മലയാളിയായ അമൃത രാജൻ ഉൾപ്പെടെ 16 മത്സരാർത്ഥികളാണ് ഇത്തവണ പടപൊരുതാൻ എത്തുന്നത്.
അഭിജീത് ശർമ്മ, സുഹൈൽ സൂഫി, മാനവ്, അമൃത രാജൻ, സുഗന്ധ ദാതേ, അൻഷിക ചോങ്കർ, അർഫിൻ റാണ, ബനാശ്രീ ബിശ്വാസ്, ജ്യോതിർമയീ നായക്, മൻരാജ് വീർ സിംഗ്, ശ്രീനിധി ശാസ്ത്രി, അഭിഷേക് കുമാർ, ദിവാകർ, തനിഷ്ക് ശുക്ല, ശ്രേയ, അങ്കിത പ്രധാൻ എന്നിവരാണ് ടോപ്പ് 16 മത്സരാർത്ഥികൾ.
“യാദോൻ കി പ്ലേലിസ്റ്റ്” (Yaadon Ki Playlist) എന്ന തീമിലാണ് ഇത്തവണത്തെ സീസൺ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഗായകൻ ഉദിത് നാരായൺ ഷോയുടെ പ്രത്യേക അവതാരകനായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. ശ്രേയാ ഘോഷാൽ, വിശാൽ ദദ്ലാനി, ബാദ്ഷാ എന്നിവരാണ് വിധികർത്താക്കൾ.
ഓഡീഷൻ വിഡിയോകളിലൂടെ ഷോ തുടങ്ങുന്നതിന് മുമ്പ് തന്നെ മലയാളിയായ അമൃത രാജൻ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. തന്റെ ശബ്ദം കൊണ്ട് മാത്രമല്ല, കൂൾ ക്യാരക്ടർ കൊണ്ടാണ് അമൃത പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്. അഞ്ച് വയസു മുതൽ കർണ്ണാടക സംഗീതം അഭ്യസിക്കുന്ന അമൃത ഗ്രൂവ് എന്ന മ്യൂസിക് ബാൻഡിൻ്റെയും ഭാഗമാണ്.