AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Actor Indrans : പണ്ട് ചിലരൊക്കെ തന്നോടൊപ്പം അഭിനയിക്കാന്‍ മടിച്ചു, ഇപ്പോള്‍ അങ്ങനെയില്ല, ജെനറേഷന്‍ മാറിയില്ലേ ? തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്

Actor Indrans Interview : കഠിനാധ്വാനം കൊണ്ടും അര്‍പ്പണബോധം കൊണ്ടും സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് മലയാളികളുടെ സ്വന്തം ഇന്ദ്രന്‍സ്. ഇന്ദ്രന്‍സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിന്ന ചിന്ന ആസൈ എന്ന സിനിമ ജൂണ്‍ 19ന് റിലീസ് ആവുകയാണ്. മധുബാലയാണ് ചിത്രത്തിലെ അദ്ദേഹത്തിന്റെ നായിക. ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് പണ്ട് തന്റെ ഒപ്പം അഭിനയിക്കാന്‍ ചില താരങ്ങള്‍ വിമുഖത കാണിച്ചിട്ടുണ്ട് എന്ന് അദ്ദേഹം തുറന്നു പറഞ്ഞത്.

Actor Indrans : പണ്ട് ചിലരൊക്കെ തന്നോടൊപ്പം അഭിനയിക്കാന്‍ മടിച്ചു, ഇപ്പോള്‍ അങ്ങനെയില്ല, ജെനറേഷന്‍ മാറിയില്ലേ ? തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്
ഇന്ദ്രന്‍സ്
Amal KV
Amal KV | Updated On: 16 Jun 2026 | 05:47 PM

കഠിനാധ്വാനം കൊണ്ടും അര്‍പ്പണബോധം കൊണ്ടും സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് മലയാളികളുടെ സ്വന്തം ഇന്ദ്രന്‍സ്. ഒരുകാലത്ത് ഹാസ്യവേഷങ്ങള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന അദ്ദേഹം ഇന്ന് ഏറെ കഥാ പ്രാധാന്യമുള്ള മികച്ച വേഷങ്ങള്‍ ചെയ്യുന്ന നടനായി മാറി. അടുത്തിടെ പുറത്തിറങ്ങിയ സൂര്യയുടെ തമിഴ് സൂപ്പര്‍ ചിത്രം കറുപ്പില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് വലിയ കയ്യടിയാണ് തരാം നേടിയത്. ഇപ്പോള്‍ ഇതാ ഇന്ദ്രന്‍സ് തന്നെ പ്രധാന വേഷത്തില്‍ എത്തുന്ന ചിന്ന ചിന്ന ആസൈ എന്ന സിനിമ ജൂണ്‍ 19ന് റിലീസ് ആവുകയാണ്. മധുബാലയാണ് ചിത്രത്തിലെ അദ്ദേഹത്തിന്റെ നായിക.

ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് പണ്ട് തന്റെ ഒപ്പം അഭിനയിക്കാന്‍ ചില താരങ്ങള്‍ വിമുഖത കാണിച്ചിട്ടുണ്ട് എന്ന് അദ്ദേഹം തുറന്നു പറഞ്ഞത്. എല്ലാവര്‍ക്കും മികച്ച ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം അഭിനയിക്കണമെന്ന് ആയിരിക്കുമല്ലോ ആഗ്രഹം, തന്റെ ഒപ്പമാണ് അഭിനയിക്കേണ്ടത് എന്ന് വരുമ്പോള്‍ സ്വാഭാവികമായിട്ടും അവര്‍ മാറുന്നതില്‍ തെറ്റ് പറയാന്‍ ആവില്ല. എന്നാല്‍ ഒപ്പം നില്‍ക്കുന്ന ആര്‍ട്ടിസ്റ്റുകളെ നോക്കാതെ തങ്ങളുടെ കഥാപാത്രത്തിന്റെ ആഴത്തെ നോക്കി സിനിമ തെരഞ്ഞെടുക്കുന്നവരും ഉണ്ട്. അദ്ദേഹം പറഞ്ഞു.

Also Read : പൊലീസുകാരിയുടെ മുതൽ തന്നെ കട്ടു? ഷെയ്ൻ്റെ ദൃഢം തൻ്റെ ചെറുകഥ മോഷ്ടിച്ചതെന്ന് മുൻ ഡി.ജി.പി ശ്രീലേഖ

ചിന്ന ചിന്ന ആശയുടെ കഥ സംവിധായിക വര്‍ഷ വാസുദേവ് വന്ന് പറഞ്ഞപ്പോള്‍ തന്നെ തനിക്ക് വളരെ ഇഷ്ടപ്പെട്ടു. പക്ഷേ താന്‍ അവരോട് പറഞ്ഞിരുന്നു മാധവന്‍ മാഷ് എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത് ഇന്ദ്രന്‍സാണെന്ന് ആരോടും പറയണ്ട, ആ കഥാപാത്രത്തെ തീരുമാനിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ മതി എന്ന്. കാരണം ഒപ്പോസിറ്റ് നിന്ന് അഭിനയിക്കേണ്ട ആള്‍ ആരാണ് ഈ ഇന്ദ്രന്‍സ് എന്ന് വിളിച്ച് അന്വേഷിച്ചാല്‍, ആ കോമഡി ചെയ്ത് നടന്ന നടനാണെന്ന് അറിഞ്ഞ് വേണ്ടെന്ന് വച്ചാലോ എന്ന് കരുതി. പക്ഷേ മധുബാലയെ സംബന്ധിച്ചിടത്തോളം ആ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. തന്റെ ഉള്ളിലുള്ള ആഗ്രഹങ്ങള്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട് ഹേമമാലിനിക്കൊപ്പം ആഗ്രഹിക്കണമെന്നായിരുന്നു തന്നെ ആഗ്രഹം എന്നാല്‍ ആ കുടുംബത്തില്‍ നിന്ന് തന്നെയുള്ള മധുബാലയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞല്ലോ… എന്ന് നര്‍മ്മ രൂപത്തില്‍ അദ്ദേഹം പറഞ്ഞു.

അഭിനയത്തിന്റെ കാര്യത്തില്‍ പണ്ട് ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. അന്നത്തെ പ്രശ്‌നം ആഗ്രഹങ്ങള്‍ തുറന്നു പറയാന്‍ പേടിയായിരുന്നു എന്നുള്ളതാണ്. കാരണം തന്റെ രൂപം അങ്ങനെ ആയിരുന്നല്ലോ, പക്ഷേ ഇന്ന് രൂപത്തില്‍ മാറ്റം വന്നിട്ടില്ല എങ്കിലും ജനറേഷനില്‍ വ്യത്യാസം വന്നപ്പോള്‍ കാഴ്ചപ്പാടുകളും മാറി. മാറിയ തലമുറയുടെ വലിയ സമ്മാനം കൂടിയാണ് തനിക്ക് ലഭിക്കുന്ന റോളുകള്‍. എല്ലാ വലിയ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പവും അഭിനയിക്കണം, നല്ല കഥാപാത്രങ്ങള്‍ ചെയ്തു സിനിമയില്‍ തുടരണം എന്നാണ് തന്റെ ആഗ്രഹമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

English Summary

Indrans is an actor who has found his place in the film industry through hard work and dedication. The film Chinna Chinna Aasai, in which Indrans plays the lead role, is releasing on June 19. Madhubala is the heroine of the film. While speaking at the promotion event of this film, he openly said that some stars have been reluctant to act with him in the past.

Follow Us