Anupama Parameswaran: “എന്തിനാ സ്ലീവ് ലെസ്സ് ഇടുന്നത് പുറത്ത് ചൂടല്ലേ”; ചോദ്യം കരുതലല്ല -അനുപമ പരമേശ്വരൻ

Anupama Parameswaran on Toxic Love: How Subtle 'Care' Can Mask Narcissistic Abuse: വൈകരികമായി ഒരാളെ എങ്ങനെ ട്രാപ്പ് ചെയ്യാം എന്ന് അവർക്ക് നന്നായി അറിയാം. വീടിനകത്ത് ഏറ്റവും അടുപ്പമുള്ളവർക്ക് മുന്നിൽ കാണുന്ന ആളായിരിക്കില്ല പുറത്തിറങ്ങിയൽ. തികച്ചും വ്യത്യസ്തമായ സ്വഭാവം. തുടക്കത്തിൽ അവർ ഏറ്റവും നല്ല ക്വാളിറ്റികളായിരിക്കും കാണിക്കുക. അതോടൊപ്പം നമ്മുടെ വിക്ക് പോയിൻ്റ് എവിടെയാണെന്ന് കൃത്യമായി മനസിലാക്കും

Anupama Parameswaran: “എന്തിനാ സ്ലീവ് ലെസ്സ് ഇടുന്നത് പുറത്ത് ചൂടല്ലേ”; ചോദ്യം കരുതലല്ല -അനുപമ പരമേശ്വരൻ

അനുപമ പരമേശ്വരൻ,

Published: 

13 Aug 2026 | 11:12 AM

നടി അനുപമ പരമേശ്വരൻ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു കുറിപ്പ് വലിയ ചർച്ചാ വിഷയമായി മാറിയിരുന്നു. താൻ ഒരു നാാർസിസിസ്റ്റിക് റിലേഷൻഷിപ്പിൽ നിന്നും പുറത്തുവന്നുവെന്ന് ധന്യ വർമ്മക്ക് നൽകിയ അഭിമുഖത്തിൽ അനുപമ ബെളിപ്പെടുത്തിരുന്നു. തനിക്ക് വേണ്ടിയല്ല തൻ്റെ അവസ്തസ്ഥയിലൂടെ കടന്നുപോകുന്ന ആളുകൾക്ക് വേണ്ടിയാണ് താൻ ഇക്കാര്യങ്ങൾ തുറന്നു പറയുന്നത് എന്ന് അനുപമ അഭിമുഖത്തിൽ പറയുന്നുണ്ട്. എന്താണ് നാർസിസിറ്റിക് രീതികൾ എന്നും താൻ അനുഭവിച്ച പ്രശ്നങ്ങൾ എന്നുമുള്ള താരത്തിൻ്റെ വെളിപ്പെടുത്തൽ സാമൂഹ്യ മാധ്യമങ്ങളി പുതിയ ചർച്ചകൾക്ക് വഴി തെളിക്കുകയാണ്..

നാർസിസിറ്റിക് അബ്യൂസ് എന്ന് പറയുമ്പോൾ ആളുകൾക്ക് അത് പെട്ടന്ന് മനസ്സിലാകില്ല. ഇത് വളരെ സൈലൻ്റായി നടക്കുന്ന ഒരു കാര്യമാണ്. ഒരാൾ നമ്മളോട് എപ്പോഴും മോശമായിട്ടാണ് സംസരിക്കുന്നത് എങ്കിൽ നമുക്ക് മനസിലാക്കാം. പക്ഷേ അങ്ങനെയല്ല സഭവിക്കുക. നാർസിസിസ്റ്റ് ചിന്താഗതിയുള്ളവർ തീർത്തും ഇൻ സെക്യൂർ ആയിരിക്കും. അത്തരം ആളുകൾക്ക് എപ്പോഴും ആളുകളുടെ മേൽ കണ്ട്രോളാണ് വേണ്ടതെന്ന് അനുപമ പറയുന്നു.

വൈകരികമായി ഒരാളെ എങ്ങനെ ട്രാപ്പ് ചെയ്യാം എന്ന് അവർക്ക് നന്നായി അറിയാം. വീടിനകത്ത് ഏറ്റവും അടുപ്പമുള്ളവർക്ക് മുന്നിൽ കാണുന്ന ആളായിരിക്കില്ല പുറത്തിറങ്ങിയൽ. തികച്ചും വ്യത്യസ്തമായ സ്വഭാവം. തുടക്കത്തിൽ അവർ ഏറ്റവും നല്ല ക്വാളിറ്റികളായിരിക്കും കാണിക്കുക. അതോടൊപ്പം നമ്മുടെ വിക്ക് പോയിൻ്റ് എവിടെയാണെന്ന് കൃത്യമായി മനസിലാക്കും. അവരെ കുറിച്ച് കൂടുതൽ സംസാരിച്ച് ഒരു കണക്ഷൻ ആദ്യം ഉണ്ടാക്കും. ഇതാണ് ശരിയായ പ്രണയം എന്ന തോന്നൽ അങ്ങനെയാണ് ഉണ്ടാകുന്നത്. തന്നെ കുറിച്ച് ഓരോ ചെറിയ കാര്യങ്ങൾ പോലും ചോദിച്ചറിയുകയും പരിഗണിക്കുകയും ചെയ്തിരുന്നു എന്ന് താരം പറയുന്നു.

Also Read: Anupama Parameswaran On Breakup : അന്യനെപ്പോലെയും റെമോയെ പോലെയും അയാൾ പെരുമാറും , ബ്രേക്കപ്പ് സ്ഥിരീകരിച്ച് അനുപമ പരമേശ്വരൻ

എന്നാൽ പിന്നീട് എങ്ങെനെയാണ് നമ്മൾ പോലും അറിയാതെ അവർ അധികാരം നേടിയെടുക്കുന്നത് എന്ന് അനുപമ ഉദാഹരണങ്ങൾ സഹിതം വ്യക്തമാക്കുന്നുണ്ട്. വളരെ പതിയെ ആണ് ഒരാളെ നിയന്ത്രിക്കുന്ന നിലയിലേക്ക് അവർ മാറുക. ആദ്യം അത് സ്നേഹമാണെന്ന് നമ്മൾ തെറ്റിദ്ധരിക്കും. ഈ ഡ്രെസ്സ് ഇടേണ്ട എന്നൊന്നും നേരിട്ട് അവർ പറയില്ല. ‘എന്തിനാ സ്ലീവ് ലെസ്സ് ഇടുന്നത് പുറത്ത് ഭയങ്കര ചൂടല്ലേ’ എന്ന് വളരെ സ്നേഹത്തോടെയായിരിക്കും ചോദിക്കുക. കരുതലാണെന്ന് ആദ്യമൊക്കെ നമുക്ക് തോന്നും. പതിയെ നമ്മൾ എന്ത് വേഷം ധരിക്കണം എന്നത് അവരുടെ തീരുമാനത്തിലേക്ക് മാറും. പിന്നീട് ഓരോ തവണയും അനുവാദം വാങ്ങേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമെന്ന് അനുപമ പറയുന്നു.

ഈ കണ്ട്രോൾ പിന്നീട് നമ്മുടെ ഓരോ പേഴ്സണൽ സ്പേസുകളിലേക്കും വ്യാപിക്കുമെന്നും അനുപമ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് പോലും അനുവാദം വേണ്ടിവരും. സുഹൃത്തുക്കളെ പോലും നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും അനുപമ തുറന്നുപറയുന്നു.

English Summary

Actress Anupama Parameswaran recently opened up about surviving a toxic, narcissistic relationship to help others facing similar abuse. She explained how narcissists use subtle manipulation, initially showing excessive affection before slowly controlling every aspect of their partner’s life, from their clothing choices and social media posts to their friendships.

Follow Us
ഭാവി പങ്കാളി അച്ഛനെപ്പോലെ ആകണം; വിവാഹത്തെ കുറിച്ച് സാറ ടെൻഡുൽക്കർ
ഓണത്തിന് പത്ത് ദിവസവും വീട്ടുമുറ്റത്ത് പൂക്കളം തീര്‍ക്കണോ?
നെല്ലിക്ക കഴിച്ചാൽ പ്രമേഹം പാടെ മാറുമോ? സത്യം ഇതാ
ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാറുണ്ടോ? എങ്കിൽ ഇതുകൂടി അറിയൂ!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു