AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Nivin Pauly : ജസ്റ്റ് ഒന്ന് വളർന്നു ! തട്ടത്തിൻമറയത്തിലെ ആ സ്റ്റെൻസിലുകാരിയെ കണ്ടുമുട്ടി നിവിൻ പോളി

Actor Nivin Pauly : മലയാള സിനിമ പ്രേക്ഷകർക്കിടയിൽ തരംഗം തീർത്ത വിനീത് ശ്രീനിവാസൻ സിനിമയായിരുന്നു തട്ടത്തിൻ മറയത്ത്. അവതരണ ശൈലി കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും ഗാനങ്ങൾ കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും ഇന്നും ആ സിനിമ നമുക്ക് മുന്നിൽ പുതുമയോടെ നിലനിൽക്കുന്നു. ആ സിനിമയിലെ ഓരോ കഥാപാത്രങ്ങളും സ്പെഷ്യൽ ആണെങ്കിലും ആശുപത്രിയിൽ കിടക്കുന്ന ഐഷയെ കാണാൻ നിവിൻപോളി ചെയ്ത വിനോദ് എന്ന കഥാപാത്രം എത്തുമ്പോൾ സ്റ്റെൻസിൽ പഠിപ്പിച്ചു കൊടുക്കുന്ന ആ ചെറിയ പെൺകുട്ടിയെ ആരും മറന്നുകാണാൻ വഴിയില്ല.

Nivin Pauly : ജസ്റ്റ് ഒന്ന് വളർന്നു ! തട്ടത്തിൻമറയത്തിലെ ആ സ്റ്റെൻസിലുകാരിയെ കണ്ടുമുട്ടി നിവിൻ പോളി
Nivin PaulyImage Credit source: Social Media/ Screen Grab
Amal KV
Amal KV | Published: 12 Aug 2026 | 04:29 PM

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ തരംഗം തീർത്ത വിനീത് ശ്രീനിവാസൻ സിനിമയായിരുന്നു തട്ടത്തിൻ മറയത്ത്. അവതരണ ശൈലി കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും ഗാനങ്ങൾ കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും ഇന്നും ആ സിനിമ നമുക്ക് മുന്നിൽ പുതുമയോടെ നിലനിൽക്കുന്നു. ആ സിനിമയിലെ ഓരോ കഥാപാത്രങ്ങളും സ്പെഷ്യൽ ആണെങ്കിലും ആശുപത്രിയിൽ കിടക്കുന്ന ഐഷയെ കാണാൻ നിവിൻപോളി ചെയ്ത വിനോദ് എന്ന കഥാപാത്രം എത്തുമ്പോൾ സ്റ്റെൻസിൽ പഠിപ്പിച്ചു കൊടുക്കുന്ന ആ ചെറിയ പെൺകുട്ടിയെ ആരും മറന്നുകാണാൻ വഴിയില്ല. ഇപ്പോഴിതാ ആ പെൺകുട്ടിയെ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ് നിവിൻ പോളി.

ബത്ലഹേം കുടുംബയൂണിറ്റ് എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എറണാകുളം സെന്റ് തെരേസസ് കോളേജിൽ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ആ പഴയ കുട്ടി സഹതാരത്തെ നിവിൻ വീണ്ടും കാണുന്നത്. ഇപ്പോൾ ട്രെൻഡിങ് ആയി കൊണ്ടിരിക്കുന്ന ‘ചെറുതായി ഒന്ന് വളർന്നു’ എന്ന റീലുകൾക്ക് സമാനമായിരുന്നു ആ രംഗം. ആ കുട്ടി ഇപ്പോൾ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. സിനിമയിലെ ആ പഴയ രംഗം എൽഇഡി വാളിൽ പ്ലേ ചെയ്തു കൊണ്ടാണ് കോളേജ് വിദ്യാർഥിനിയായ ആ പഴയ ബാലതാരത്തെ അണിയറ പ്രവർത്തകർ വേദിയിലേക്ക് വിളിക്കുന്നത്. ഒരു സ്പെഷ്യൽ ഗസ്റ്റിനെയാണ് വേദിയിലേക്ക് വിളിക്കുന്നത് തട്ടത്തിൻ മറയത്തിൽ സ്റ്റെൻസിൽ പഠിപ്പിച്ചു തന്ന കുട്ടിയെ ഓർമ്മയുണ്ടോ എന്ന് നിവിനോട് അവതാരക ചോദിക്കുകയും തൊട്ടു പിന്നാലെ ആ കുട്ടി വേദിയിലേക്ക് എത്തുകയുമായിരുന്നു. ഇപ്പോ ഇവിടെ പഠിക്കുകയാണോ… ഇത് തനിക്ക് വളരെ സർപ്രൈസ് ആയിപ്പോയി എന്നും നിവിൻ പറഞ്ഞു.

Also Read : ‘ലാലുമായി രണ്ട് കഥ ഡിസ്കസ് ചെയ്തു’; മോഹൻലാൽ-വിനയൻ ചിത്രം ഉടൻ?

2012ലാണ് നിവിൻ പോളിയെയും ഇഷാ തൽവാറിനെയും കേന്ദ്ര കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് റിലീസ് ചെയ്യുന്നത്. അന്നത്തെ കാലത്ത് വമ്പൻ ഹിറ്റായിരുന്നു സിനിമ. യുവാക്കൾ ഒന്നടങ്കം ആ സിനിമയെ ഏറ്റെടുത്തു എന്നുവേണം പറയാൻ. കോളേജ് ലൈഫും ഹിന്ദു മുസ്ലിം പ്രണയവും കുറച്ചു രാഷ്ട്രീയവും എല്ലാം പറയുന്ന സിനിമ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ഉണ്ടായത്. നിവിൻ പോളി എന്ന നടനെ ഒരു സ്റ്റാറാക്കി ഉയർത്തുന്നതിൽ ഈ സിനിമയ്ക്ക് വലിയ പങ്കാണുള്ളത്. സംവിധായകൻ എന്ന നിലയിലും രചയിതാവ് എന്ന നിലയിലും വിനീത് ശ്രീനിവാസിന്റെ കരിയറിലെ സുപ്രധാന ചിത്രവുമാണ് തട്ടത്തിൻ മറയത്ത്.

ഇന്നും ആ സിനിമയിലെ ഗാനങ്ങളും മുഹൂർത്തങ്ങളും എല്ലാം മലയാളി പ്രേക്ഷകർക്ക് ഒരു നൊസ്റ്റാൾജിക്ക് ഓർമ്മയാണ്. അജു വർഗീസ്, ശ്രീനിവാസൻ, മനോജ്‌ കെ ജയൻ, തുടങ്ങിയ താരങ്ങളും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. സിനിമയിലെ പ്രധാന രംഗങ്ങളിൽ ഒന്നായിരുന്നു നിവിൻ പോളിക്ക് ചെറിയ കുട്ടി സ്റ്റെൻസിൽ എന്ന ചിഹ്നങ്ങൾ വഴിയുള്ള ആശയവിനിമയ രീതി പരിചയപ്പെടുത്തി കൊടുക്കുന്നത്.

സ്റ്റെൻസിലുകാരിയെ കണ്ടുമുട്ടുന്ന രം​ഗം

Follow Us