Abhirami: ‘മോശമായ ഒന്നായി തോന്നില്ല; ‘അത് ഇത്രയധികം ചർച്ച ചെയ്യേണ്ട കാര്യമില്ല’; കമൽ ഹാസനുമായുള്ള ചുംബനരംഗ വിവാദങ്ങളിൽ പ്രതികരിച്ച് അഭിരാമി
Abhirami addresses Kamal Haasan Kissing Controversy: കമൽ ഹാസനും അഭിരാമിയും തമ്മിലുള്ള ചുംബന രംഗമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. ഇപ്പോഴിതാ കമൽ ഹാസനുമായുള്ള ചുംബനരംഗ വിവാദങ്ങളിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഭിരാമി.

Abhirami
മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി അഭിരാമി. ബാലതാരമായി എത്തിയ താരം തമിഴിലും തെലുങ്കിലുമൊക്കെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നടൻ കമൽ ഹാസനൊപ്പം നിരവധി ചിത്രങ്ങളിൽ നടിയായും ഡബ്ബിങ് ആർട്ടിസ്റ്റായും അഭിരാമി പ്രവർത്തിച്ചിട്ടുണ്ട്. 2004 ൽ പുറത്തിറങ്ങിയ വിരുമാണ്ടി എന്ന ചിത്രത്തിലാണ് കമൽ ഹാസനൊപ്പം അഭിരാമി ആദ്യമെത്തിയത്.
ഇപ്പോഴിതാ മണിരത്നം സംവിധാനം ചെയ്ത് കമൽ ഹാസൻ നായകനകുന്ന തഗ് ലൈഫിലൂടെ എത്തുകയാണ് അഭിരാമി. എന്നാൽ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങിയത് മുതൽ വലിയ രീതിയിലുള്ള വിമർശനമാണ് അഭിരാമിയ്ക്കും കമൽ ഹാസനും നേരെ ഉയരുന്നത്. കമൽ ഹാസനും അഭിരാമിയും തമ്മിലുള്ള ചുംബന രംഗമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. ഇപ്പോഴിതാ കമൽ ഹാസനുമായുള്ള ചുംബനരംഗ വിവാദങ്ങളിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഭിരാമി.
Also Read:ദുൽഖറിന് മാത്രം സ്വന്തം! തെലങ്കാന സർക്കാരിന്റെ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ദുൽഖർ സൽമാന്
ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണെന്നും അത് ഇത്രയധികം ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നുമാണ് താരം പറയുന്നത്. ഇന്നത്തെക്കാലത്ത് എന്ത് ചെയ്താലും എല്ലാം വിവാദമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും താരം പറയുന്നു.
സംവിധായകൻ മണിരത്നത്തിന്റെ ലോജിക് എന്ത് തന്നെയായാലും അതിനോട് താൻ യോജിക്കുന്നുവെന്നും അതിനെ ജഡ്ജ് ചെയ്യാൻ തനിക്ക് കഴിയില്ലെന്നും നടി പറയുന്നു. മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ഒരു ചുംബന രംഗമാണത്. ട്രെയ്‌ലറിൽ അത് മാത്രമേ കാണിച്ചിട്ടുള്ളൂ, അതുകൊണ്ടാണ് ആളുകൾ തെറ്റിദ്ധരിക്കുന്നത്. സിനിമ മുഴുവൻ കാണുമ്പോൾ ചുംബനത്തിലേക്ക് എത്തുന്ന കാര്യങ്ങൾ നിങ്ങൾക്ക് മനസിലാകുമെന്നും അപ്പോൾ നിങ്ങൾക്ക് അത് മോശമായി തോന്നില്ലെന്നും താരം പറയുന്നു.